വിസ്‌മയ കേസിൽ കിരണിന് വേണ്ടി വാദിച്ച അഡ്വ ആളൂരിനോട് ഈ യുവതി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽആകുന്നത്

വിസ്‌മയ കേസിൽ കിരണിന് ജാമ്യത്തിന് വേണ്ടി അഡ്വ ആളൂർ വാദിച്ചത് നമ്മുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്, പല കേസുകളിലും അല്ലൂരിന് എതിരെ നിരവതി വിമർശനങ്ങൾ ആണ് നേരിടാറുള്ളത്, ഇപ്പോൾ ഒരു യുവതി വിസ്‌മയ വിഷയത്തിൽ കിരണിന് വേണ്ടി കോടതിയിൽ വാദിച്ച അഡ്വ ആളൂറിന് എതിരെ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്, യുവതിയുടെ വാക്കുകൾ ഇങ്ങനെ, നമസ്‌കാരം കഴിഞ്ഞ പ്രാവശ്യം ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു, അതിനകത്ത് എനിക്കും നിങ്ങൾക്കും അറിഞ്ഞുകൂടാത്ത ഒരു സുഹൃത്തിന് അഭിനന്ദിച്ചിരുന്നു, എന്നാലിന്ന് എനിക്കും നിങ്ങൾക്കും ഒരുപോലെ അറിയാവുന്ന ഒരു സുഹൃത്തിനെ അഭിനന്ദിച്ചു കൊണ്ടാണ് ഈ വീഡിയോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത് കുറേ നാളുകളായി വിചാരിക്കുന്നു ആ പുള്ളിയെ ഒന്ന് അഭിനന്ദിക്കണമെന്ന് പക്ഷേ ഇതുവരെ അങ്ങനെ ഒരു സാഹചര്യം ഒത്തുവന്നില്ല, ഇനി വച്ച് താമസിപ്പിക്കുന്നത് ശരിയല്ല കാരണം അർഹതപ്പെട്ടവർക്ക് കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്തു തന്നെ കൊടുക്കണം അതെന്റെ പോളിസിയാണ്,അപ്പോൾ ഈ അഭിനന്ദനത്തിന് അർഹനായ ആള് ആരാണെന്ന് ചോദിച്ചാൽ

അത് മറ്റാരുമല്ല പ്രശസ്തനായ അഡ്വ ആളൂർ ആണ്, ഹായ് ആളൂർ സർ എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, അപ്പോൾ ചോദിക്കും എന്താണെന്ന് കാരണം, ആറു വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ എഴുപത് വയസ്സുള്ള അമ്മമാരെപ്പോലും പീ ഡി പ്പിക്കുന്ന പ്രതികൾക്ക് ഇന്ന് കേരളത്തിൽ ഇറങ്ങി നടക്കാനുള്ള അവസരം ലൈൻസൻസ് ഉണ്ടാക്കി കൊടുക്കുന്ന ആളൂർ സാറിന് എന്തുകൊണ്ടും ഈ അഭിനന്ദനം അർഹിക്കുന്നുണ്ട്, രണ്ട് ദിവസം മുൻപേ കിരണിൻറെ ജാമ്യാപേക്ഷ സമർപ്പിച്ചു, ജാമ്യം കിട്ടീല്ല ആളൂർ സാർ അവിടെ തോറ്റു. അത് സാറിൻ്റെ ഒരുപരാജയം ആ പരാജയം ഞാൻ സന്തോഷിക്കുന്നു, ആ പരാജയം ഇനിയുള്ള എല്ലാ പരാജയങ്ങളായി മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, സാർ തോൽക്കുന്ന ഓരോ തോൽവിക്കും , ഇന്ന് കേരളത്തിലെ സൗമ്യമാരുടെയും, വിസ്മയയുടെയും അമ്മമാരുടെ പ്രാർത്ഥനകൾ ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു

പണം ഏതു വഴിയും സമ്പാദിക്കാം, പണം മാത്രം മതി എന്നു ചിന്തിക്കുന്ന കുറേ സാമൂഹിക നന്മയുള്ള മനുഷ്യർ നമ്മൂടെ ഈ കേരളത്തിൽ ഒണ്ട്, അത്കൊണ്ട് തന്നെ ഈ കേരളത്തിലെ ക്രൂര കൃത്യങ്ങൾ കൂടി കൂടി വരുന്നു എന്ന് തന്നെ പറയാം, ഞാൻ ഇവിടെ ഡെയിലി വാർത്ത നോക്കികൊണ്ടിരിക്കുകയാണ്, വണ്ടിപ്പെരിയാറിലെ പ്രതിക്ക് സാർ എപ്പോഴാണ് ഹാജരാവുന്നത് . പക്ഷേ എനിക്ക് തോന്നുന്നത് കിരണിൻ്റെ കേസ് സാർ ഇങ്ങനെ ആയത് കൊണ്ടാവാം ആ കേസ് ഏറ്റെടുക്കാതെ നില്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു, അറിയില്ല പക്ഷേ എന്തായാലും വളരെ സന്തോഷം ഉണ്ട്. സാർ ഇനിയും ഇത് പോലെ പിഞ്ചു കുഞ്ഞുങ്ങളെയും പെൺകുട്ടികളെയും പീ ഡിപ്പിക്കുന്ന കാപാലികരെ എന്തു വില വാങ്ങിയും സാർ ഈ സമൂഹത്തിൻ്റെ മുന്നിൽ ഇറങ്ങി നടക്കാൻ സഹായിക്കണം, ഇത് എൻ്റെ ഒരു അപേക്ഷയാണ്

ഇപ്പോൾ ഞാൻ ഈ പറയുന്നത് സൗമ്യയുടെ അമ്മയുടെ സ്ഥാനത്ത് നിന്നും, വിസ്‌മയുടെ അമ്മയുടെ സ്ഥാനത്തും നിന്നുമാണ്, ഇത് പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് അമ്മമാർ ഈ സമൂഹത്തിലുണ്ട്,ആർക്കും ഒരു പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായെന്നു വരില്ല, എന്തു സംഭവിച്ചാലും ഒരു പ്രശ്‌നമല്ല, ഇനിയെങ്കിലും ഇത്തരത്തിൽ ഒരു അഭിനന്ദനം ഞാൻ സാറിന് അറിയിച്ചില്ലായെങ്കിൽ അത് എൻ്റെ മനസാക്ഷിയോട് ഞാൻ കാണിക്കുന്ന വഞ്ചനയായി എനിക്ക് തോന്നും, സാറിന് എല്ലാവിധ ഭാവങ്ങളും, ഇനിയും സർ ഇതു പോലെ തുടരണം നിർത്തരുത്, ഇതുപോലുള്ള കേസുകൾ സാർ ഏറ്റെടുക്കണം.ഈ കേരളത്തിലെ അമ്മമാരുടെ വേദന സാർ കാണാതിരിക്കണം, കാശാണ് വലുത്, ഈ കാശു കൊണ്ട് ഈ വേദനകൾ എല്ലാം മൂടാം കഴിയും എന്നുള്ള സാറിൻ്റെ വിശ്വാസം സാറിനെ രക്ഷിക്കട്ടെ, ഇത്രയും പറഞ്ഞ് കൊണ്ട് ഈ എളിയ സഹോദരി സാറിനെ അഭിനന്ദിച്ച് കൊണ്ട് നിത്തുന്നു നന്ദി” ഇതായിരുന്നു ആ യുവതിയുടെ വാക്കുകൾ നിരവതി തുറന്ന് പറയാൻ കാണിച്ച ആ ധൈര്യത്തെ അഭിന്ദിക്കുന്നത്

x