അസുഖബാധിതയായ ചേച്ചിയെ ചികിൽസിക്കാനുള്ള പണം കണ്ടെത്താൻ സഹോദരൻ ആയ പത്തുവയസുകാരന്റെ പോരാട്ടം

നമ്മുടെ സ്വന്തം കൂടപ്പിറപ്പുകളോടുള്ള സ്നേഹം എത്രത്തോളം വലുതാണെന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്, ഇപ്പോൾ അത് പോലത്തെ സംഭവമാണ് ഹൈദരാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌, അസുഖബാധിതയായ തൻറെ മൂത്ത സഹോദരിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഇറങ്ങിയിരിക്കുകയാണ് സഹോദരനായ പത്ത് വയസ് കാരൻ, മസ്തിഷ്ക അർബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി കുടുംബത്തെ സഹായിക്കാൻ വേണ്ടി പക്ഷി ഭക്ഷണം വിൽക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് സയ്യിദ് അസീസ് എന്ന ഈ മിടുക്കൻ. സയ്യിദ് അസീസ് തന്റെ പന്ത്രണ്ട് വയസ്സുള്ള സഹോദരി സക്കീന ബീഗത്തിന്റെ ചികിത്സാചെലവിന് വേണ്ടിയാണ് സ്വന്തമായി അദ്വാനിച്ച് ധനസമാഹരണം നടത്താൻ തുടങ്ങിയത്

രണ്ട് വർഷം മുമ്ബയിരുന്നു സക്കീന ബീഗത്തിന് മസ്തിഷ്ക അർബുദം കണ്ടെത്തിയത്. തുടർന്ന് പക്ഷി തീറ്റകൾ വിൽക്കുന്നതിലൂടെ അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് തന്റെ സഹോദരിയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ മിടുക്കൻ, പക്ഷി ഭക്ഷണം വില്കുന്നുണ്ടെങ്കിലും ഈ പത്ത് വയസ്സുകാരൻ പഠനം ഉപേക്ഷിച്ചിട്ടില്ല അവൻ ഞാൻ രാവിലെ ആറ് മണി മുതൽ എട്ട് മണി വരെ പക്ഷി ഭക്ഷണം വിൽക്കുകയും, തുടർന്ന് എട്ട് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ഞാൻ പഠിക്കാൻ അവന്റെ ക്ലാസുകളിൽ പങ്കെടുക്കുകയും ആണ് ചെയുന്നത്, അവന്റ അമ്മ വാർത്താ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങെന സക്കീനയ്ക്ക് രണ്ട് വർഷം മുമ്പ് രോഗം സ്ഥിരീകരിച്ചത്.

അതിനുശേഷം കുടുംബം മുഴുവൻ അവളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ്. സക്കീനയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അവളെ ചികിത്സയ്ക്കുന്ന ഡോക്ടർമാർ പറഞ്ഞപ്പോൾ ഭയപ്പെട്ടുവെന്നും ബിൽക്കെസ് പറയുന്നു്, കൂടാതെ സക്കീനയെ രക്ഷിക്കാൻ വേണ്ടി ഡോക്ടർമാർ റേഡിയോ തെറാപ്പിക്ക് വിധേയരാകണമെന്ന് പറഞ്ഞു. തെലങ്കാന സർക്കാരിൽ നിന്ന് ഞങ്ങൾക്ക് ഫണ്ട് ലഭിച്ചു, എന്നാൽ മുഴുവൻ തുകയും റേഡിയോ തെറാപ്പിയിൽ തീർന്നു, ഇപ്പോൾ തുടർന്ന് ചികിത്സയ്ക്കായി കൈയിൽ പൈസയില്ല, തുടർ ചികിത്സയ്ക്ക് ഇനിയും പണം വേണം, ആ നിമിഷത്തിൽ ആണ് കുടുംബത്തിന്റെ അവസ്ഥ സ്വയം മനസിലാക്കി മകനായ സയ്യിദ് സഹായിക്കാൻ മുന്നിട്ട് ഇറങ്ങുകയായിരുന്നു

ആ മകനെ കുറിച്ച് അമ്മയുടെ വാക്കുകൾ ഇങ്ങനെ അപ്പോഴാണ് എന്റെ മകൻ ഞങ്ങളെ സഹായിക്കാൻ തീരുമാനിച്ചത്, അവൻ എന്നോട് പറഞ്ഞു ഞാൻ പക്ഷി ഭക്ഷണം വിളകം എന്ന് തുടർന്ന് , റോഡുകളിൽ പക്ഷി ഭക്ഷണം വിൽക്കാൻ ഒരു പ്രത്യേക ബെഞ്ച് അവനുവേണ്ടി സജ്ജമാക്കി, . സക്കീനയുടെ മരുന്നുകളും എംആർഐ, എക്സ്-റേ, രക്തപരിശോധന എന്നിവയുൾപ്പെടെയുള്ള രോഗനിർണയച്ചെലവും വഹിക്കാൻ താനും മകനും ഭർത്താവും സമ്പാദിക്കുന്ന പണം തികയില്ല എന്നും അവർ പറയുന്നു, ഭർത്താവ് സയ്യിദ് ലത്തീഫ് ഉപജീവനത്തിനായി വീടുകൾ പെയിന്റ് പണിയാണ് ചെയുന്നത്.

x