സ്വിച്ചിട്ടാൽ മഴ, ഊഞ്ഞാൽ സ്വിമ്മിംഗ് പൂൾ ; ക്യാൻസർ രോഗികൾക്കായി താമസവും ഭക്ഷണവും ഇവിടെ തയ്യാറാണ്. ഇനിയാരും അനാഥരല്ല

ക്യാൻസർ പോരാളികൾക്ക് പ്രതീക്ഷയുടെ നിറച്ചാർത്തേകി ഒരു സ്വപ്ന കൂടൊരുക്കി ഒരുപറ്റം ആളുകൾ. ഒരുകൂട്ടം ആളുകളുടെ ഏറെ നാളത്തെ ആഗ്രഹവും സ്വപ്നവും സഫലം ആയപ്പോൾ അതൊരു പ്രതീക്ഷയുടെ വഴിത്തിരിവായി. തലസ്ഥാനത്ത് ഒരുക്കിയ ഈ സ്വപ്നക്കൂടിന് സനാഥാലയം എന്നാണ് പേരിട്ടിരിക്കുന്നത്. സഹതാപത്തിന്റെ നോട്ടങ്ങൾ ഇല്ലാതെ ആരും അനാഥർ അല്ലാതെ കയറിച്ചെല്ലാൻ ഒരിടം സനാഥാലയം. ആർ സി സി യിൽ ഉൾപ്പെടെ ചികിത്സ എത്തുന്നവർക്ക് മുൻപിൽ ഈ സ്വപ്ന കൂടിന്റെ വാതിൽ തുറന്നു കിടക്കും. ഇവിടെ എത്തുന്നവർക്ക് താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. എല്ലാം സൗജന്യമായി തന്നെ ഇവിടെ ലഭ്യമാണ്.

മാനസിക പിരിമുറുക്കത്തിൽ നിന്നും പുറത്തു വരാൻ ലൈബ്രറിയും പാർക്കും ഒക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗികൾക്കും പ്രായമായവർക്കും മാനസികമായ പിന്തുണ നൽകുന്നതിന് വേണ്ടി കൗൺസിലിംഗ് സെഷനുകൾ ഉം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂട് എന്ന പേരിലാണ് കൗൺസിലിംഗ് നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭിന്ന ശേഷിക്കാർക്ക് വേണ്ടി ശലഭം എന്ന പേരിൽ ഒരു പാർക്കും ഇവിടെ നിർമിച്ചിട്ടുണ്ട്. ചിറക് ചാരിറ്റബിൾ സൊസൈറ്റിയുടെതാണ് സനാഥാലയം എന്ന പ്രോജക്ട്. ഈ സനാഥാലയം പ്രോജക്ട് ഏറ്റെടുത്തു നടത്തുന്നത് ബിഗ് ഫ്രണ്ട്സ് കൂട്ടായ്മയാണ്.


ഗൗരീശപട്ടത്താണ് ഈ സനാഥാലയം. ജീവിച്ചു കൊതി തീരും മുൻപേ ക്യാൻസറിനോട് പോരാടി പരാജയം ഏറ്റുവാങ്ങിയ നന്ദു മഹാദേവയുടെ സ്മരണയ്ക്കായാണ് സനാഥാലയം എന്ന സംരംഭം. നന്ദു മഹാദേവയുടെ തന്നെ പേരിലാണ് സനാഥാലയത്തിലെ വായനശാല. ‘ആകാശം’ എന്ന പേരിലാണ് നന്ദുവിനെ വായനശാല എന്ന കുറിപ്പ് ഓടുകൂടി വായനശാല ഒരുക്കിയിരിക്കുന്നത്. ക്യാൻസറിനോട് പോരാടുകയും മറ്റുള്ള ക്യാൻസർ രോഗികൾക്ക് ഏറെ പ്രചോദനം ആവുകയും ചെയ്ത ജീവിതമാണ് നന്ദു മഹാദേവന്റേത്. സനാഥാലയത്തിൽ എത്തുന്ന അന്തേവാസികൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കും കൂടി പ്രയോജനകരമാകുന്ന രീതിയിലാണ് അനാഥാലയത്തിലെ വായനശാല ഒരുക്കിയിരിക്കുന്നത്.

പ്രായമായവർക്ക് വേണ്ടി മറ്റൊരു ഇടവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. സമീപ പ്രദേശത്ത് തന്നെയുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടിയാണ് അത്തരത്തിൽ ഒരിടം ഒരുക്കിയിരിക്കുന്നത്. വാർദ്ധക്യത്തിൽ ഉണ്ടാകുന്ന ഏകാന്തതയെ ഇല്ലാതാക്കുന്നതിനും അവരുടെ വായനശീലം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഒക്കെയാണ് ഇത്തരത്തിലൊരു സംരംഭം ഒരുക്കിയിരിക്കുന്നത്. മക്കളും കൊച്ചുമക്കളും ഒക്കെ ജോലിക്കും പഠനത്തിനുമായി പോകുമ്പോൾ വീടുകളിൽ ഒറ്റപ്പെടുന്ന പ്രായമായ ആളുകൾക്ക് ഏറ്റവും പ്രയോജനകരവും സന്തോഷകരവുമായ ഒരു സംരംഭം ആണ് ഇത്. അവരുടെ ഏകാന്തമായ വാർദ്ധക്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.

പകൽ 10 മണി മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെയാണ് വയോധികർകായുള്ള സമയം.
24 മണിക്കൂറും ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ബിഗ്‌ബോസിലൂടെ നാമെല്ലാവരും അറിഞ്ഞ കിടിലൻ ഫിറോസിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ സനാഥാലയം. ഇതിന് പിന്നിൽ പ്രവർത്തിച്ച ഒരുപാട് യുവാക്കളും യുവതികളും ഉണ്ട്. ഒരുകൂട്ടം ആളുകളുടെ സ്വപ്നസാക്ഷാത്കാരം ആണ് ഇത്. ഈ ഒരു സനാഥാലയം മാത്രമല്ല നഗരത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സനാഥാലയങ്ങൾ സ്ഥാപിക്കണമെന്നാണ് ഈ കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം.

x