വിദേശത്തെ ജോലി പോയാലും വേണ്ടില്ല വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ; പ്രതിശ്രുത വരന്‍ നിധിന്‍

വായ്പ കിട്ടാത്തതിന്റ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി നഗര്‍ കുണ്ടുവാറ പച്ചാലപ്പൂട്ട് പരേതനായ വാസുവിന്റെ മകന്‍ വിപിന്‍ ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹം ഞായറാഴ്ച്ച നടക്കാനിരിക്കെയായിരുന്നു വിപിന്‍ ജീവനൊടുക്കിയത്. സ്ത്രീധനമായി ഒന്നും വേണ്ടെന്ന് ചെക്കന്റെ വീട്ടില്‍ നിന്ന് പറഞ്ഞെങ്കിലും സഹോദരിയെ വെറും കയ്യോടെ ഇറക്കി വിടാന്‍ പറ്റില്ലല്ലോ എന്ന് പറയുകയും ബാങ്കില്‍ വായ്പ ശരിയായിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞിരുന്നു.

വായ്പ ലഭിക്കുമെന്ന ഉറപ്പില്‍ സ്വര്‍ണം എടുക്കാന്‍ അമ്മ ബേബിയെ പുത്തന്‍പള്ളിയ്ക്ക് സമീപത്ത് എത്തിക്കുകയും രണ്ടു ബന്ധുക്കളോട് അവിടെ വരാനും പയുകയും ചെയ്തിരുന്നു. ഇവര്‍ കുറച്ചുനേരം സ്വര്‍ണക്കടയില്‍ കാത്തിരുന്ന ശേഷം വിപിനെ കാണാത്തതിനെ തുടര്‍ന്ന് തിരിച്ചു വീട്ടിലേക്ക് പോയി. വീട്ടില്‍ എത്തിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടത്. അന്ന് പുലര്‍ച്ചെ വിപിനും സഹോദരിയായ വിദ്യയും പ്രതിശ്രുത വരന്‍ നിധിനും സുഹൃത്തുക്കളും സേവ് ദ ഡേറ്റ് ചിത്രീകരിക്കാനായി കേച്ചേരിയില്‍ പോയിരുന്നു.

ശേഷം 8.30ന് നിധിന്‍ കയ്പമംഗലത്തേക്ക് രപോയി. വായ്പ വാങ്ങിക്കാന്‍ ഒറിടം വരെ പോകുന്നുവെന്ന് നിധിനോട് വിപിന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി നിധിനും വിദ്യയും പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാത്തതിനാല്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഷാര്‍ജയില്‍ എസി മെക്കാനിക്കായ നിധിന്‍ കൊവിഡ് കാരണം നാട്ടിലെത്താന്‍ വൈകിയതിനാല്‍ വിവാഹം വൈകി. രണ്ടാഴ്ച മുമ്പാണ് നിധിന്‍ നാട്ടിലെത്തിയത്. പ്രണയ വിവാഹം ആയതുകൊണ്ട് തന്നെ സ്ര്തീധനം വേണ്ടെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിപിന്റെ വീട്ടില്‍ പ്രതിശ്രുത വരന്‍ എത്തി. ”പണം മോഹിച്ചല്ല വിദ്യയെ പ്രണയിച്ചത്. വിദേശത്തെ ജോലി പോയാലും വേണ്ടില്ല, വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ”-എന്ന് നിധിന്‍ പറഞ്ഞിരിക്കുകയാണ്. ജനുവരി ആദ്യവാരം എത്താന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനി 41 കഴിഞ്ഞ് വിവാഹവും കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്നും നിധിന്‍ പറയുന്നു. അച്ഛനില്ലാത്ത കുട്ടിയായിരുന്നു വിദ്യ. ഇപ്പോള്‍ സഹോദരനും നഷ്ടപ്പെട്ടു. ഇനി അവള്‍ക്ക് ഞാനല്ലാതെ പിന്നെയാരാണ്- നിധിന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് നിരവധി പേരാണ് സഹായപ്രവാഹവുമായി എത്തിയിരിക്കുന്നത്. വിവാഹസഹായമായി 3 ലക്ഷം രൂപ പ്രഖ്യാപിച്ച മജ്‌ലിസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്നലെ ഒന്നര ലക്ഷം രൂപയുടെ ചെക്ക് നല്‍കി. മലബാര്‍ ഗോള്‍ഡ് 3 പവന്‍ സ്വര്‍ണവും ചെമ്പൂക്കാവ് സേക്രഡ് ഹാര്‍ട്ട് ഇടവക 25000 രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

x