പെരുന്നാൾ ആഘോഷമാക്കാൻ വീട്ടിൽ ഒത്തുകൂടി; അപകടം അറിഞ്ഞ് ഓടിയെത്തിയപ്പോൾ കണ്ടത് വെള്ളത്തിൽ നിന്ന് പൊക്കിയെടുക്കുന്ന മക്കളുടെ മൃതദേഹം; താനൂർ ബോട്ടപകടത്തിൽ ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായി സെയ്തലവി

കേരളക്കരയെ ഒന്നായി പിടിച്ചുലച്ച വാർത്തയായിരുന്നു കഴിഞ്ഞദിവസം നടന്ന താനൂരിലെ ബോട്ടപകടത്തിന്റെത്. 22 പേർ മരിച്ചു എന്ന വാർത്ത സ്ഥിരീകരിച്ചപ്പോൾ കേരളം ഒട്ടാകെ ഈറനണിയുകയായിരുന്നു. താനൂർ ഓട്ടുമ്പുറം തൂവൽ തീരത്ത് വിനോദസഞ്ചാരത്തിനായി പോയ ബോട്ട് അപകടത്തിൽപ്പെടുമ്പോൾ സഞ്ചാരികളായി ബോട്ടിൽ ഉണ്ടായിരുന്നത് 37 പേരായിരുന്നു. അതിൽ 22 പേർ മരിച്ചതായി ഔദ്യോഗികമായുള്ള സ്ഥിരീകരണവും പുറത്തുവന്നു. ഇതിൽ ഒരു കുടുംബത്തിൽ 11 പേർ ഉണ്ടായിരുന്നു എന്നത് ആ കുടുംബത്തെയും നാടിനെയും ഒന്നാകെ കണ്ണീരിൽ എത്തിച്ച വാർത്തയായിരുന്നു. ഇന്ന് ആ കുടുംബത്തിൻറെ വേദനയിൽ പങ്കുചേരുകയാണ് കേരളക്കരയും. വീട്ടുമുറ്റത്ത് 11 മൃതദേഹങ്ങൾ അടുക്കി കിടത്തിയപ്പോൾ ഏതു വാക്കു പറഞ്ഞ് അവിടെയുള്ളവരെ ആശ്വസിപ്പിക്കും എന്നറിയാതെ വേദനിക്കുകയായിരുന്നു ചുറ്റും നിന്നവരൊക്കെ

ഒരുപോലെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയല്ലാതെ ആർക്കും സമാധാനത്തിന്റെ ഒരു വാക്കുപോലും പറയുവാൻ കഴിഞ്ഞില്ല. സഹോദരന്മാരുടെ ഭാര്യമാരും അവരുടെ മക്കളും എല്ലാം ഈ ലോകത്ത് നിന്ന് വിട പറഞ്ഞു എന്ന വാർത്ത ഉൾക്കൊള്ളാൻ കഴിയാതെ പകച്ചു നിൽക്കുകയാണ് ഒരു കുടുംബം. പെരുന്നാളിന്റെ ആഘോഷത്തിനായി കൊച്ചുവീട്ടിൽ അവർ ഒത്തുകൂടിയപ്പോൾ എല്ലാവരും സന്തോഷിച്ചു എങ്കിലും ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വളരെ പെട്ടെന്നാണ് അതൊരു കണ്ണീർക്കയമായി മാറിയത്. എല്ലാവരും വലിയ ആഘോഷത്തോടെ ബോട്ടിലേക്ക് കയറാൻ പോകുമ്പോൾ പ്രത്യേകം സൈയ്തലവി പറഞ്ഞു വിട്ടിരുന്നു ആരും ബോട്ടിൽ കയറരുത് എന്ന്.

എന്നാൽ അവരുടെ ആഗ്രഹപ്രകാരം അവർ ബോട്ടിൽ കയറി. പിന്നീട് ഒരു വിളി വന്നു ആ വിളി കേട്ട് ഓടി അവരുടെ അരികിലേക്ക് എത്തുമ്പോൾ കണ്ടത് സ്വന്തം മക്കളുടെ മൃതദേഹം വെള്ളത്തിൽ നിന്ന് പൊങ്ങിവരുന്ന കാഴ്ചയാണ്. ഈ ബാപ്പയ്ക്ക് ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എന്നാൽ അതിന് പിന്നാലെ തന്റെ കുടുംബത്തിലെ ഓരോരുത്തരുടെയും മൃതദേഹങ്ങൾ കൊണ്ടുവരുന്ന കാഴ്ച കണ്ട് വിങ്ങിനിൽക്കാൻ അല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല. വീടിൻറെ മുറ്റത്ത് 11 മൃതദേഹങ്ങൾ അടുക്കി കിടത്തിയപ്പോൾ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ സെയ്തലവിയുടെ കൂട്ടുകാർ വിതുമ്പുകയായിരുന്നു. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായ ഒരു മനുഷ്യൻ. ഇനി അയാൾക്ക് ആകെ അവശേഷിക്കുന്നത് ഉമ്മയും സഹോദരങ്ങളും മാത്രം. സഹോദരങ്ങളുടെ ഭാര്യമാരും മക്കളും എല്ലാം ഈ ലോകത്ത് നിന്ന് ഇതിനോടകം വിട പറഞ്ഞു കഴിഞ്ഞിരിക്കുകയാണ്.

x