“60 വയസോളം പ്രായം വരും അയാൾക്ക് ” , വൃദ്ധനിൽ നിന്നും മോശം അനുഭവം നേരിട്ട പെൺകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുടെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട് . രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പല പെൺകുട്ടികൾക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് . ഇപ്പോഴിതാ അത്തരത്തിൽ 60 വയസ് പ്രായം വരുന്ന വൃദ്ധനിൽ നിന്നും മോശം അനുഭവം നേരിട്ട പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..ആതിര ഹരീന്ദ്രൻ എന്ന പെൺകുട്ടിയാണ് കെ എസ് ആർ ടി സി ബസിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് . ആതിരയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ :

ഞാൻ ആതിര ഹരീന്ദ്രൻ. തിരുവനന്തപുരം വനിതാ കലാലയത്തിലെ രണ്ടാം വർഷ എം എ മലയാളം വിദ്യാർത്ഥിനിയാണ്. കോഴ്‌സിന്റെ ഭാഗമായ വൈവയിൽ പങ്കെടുത്ത ശേഷം കോളേജിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ ഞാനും എന്റെ സുഹൃത്തായ അഞ്ജുവും KL.15 A 2214 എന്ന ബസിൽ കയറി രാവിലെ അങ്ങോട്ടും പിന്നീട് തിരിച്ചുമുള്ള യാത്രയിൽ നന്നെ ക്ഷീണിതരായിരുന്നു ഞങ്ങൾ രണ്ടുപേരും അതുകൊണ്ട് തന്നെ യാത്ര ആരംഭിച്ചപ്പോൾ തന്നെ ഈ ബസ് ഞങ്ങളെ ആകർഷിച്ചു തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പോകുന്ന ബസിൽ പാട്ടിട്ടിട്ടുണ്ടാരുന്നു. യാത്രയുടെ തുടക്കത്തിൽ തന്നെ ബസിലെ കണ്ടക്ടർ രതീഷ് അങ്കിൾ ഇടതു സൈഡിൽ വെയിൽ ആണെന്നും അതുകൊണ്ട് തന്നെ വലതുസൈഡിലേക്ക് മാറിയിരിക്കാനും ഞങ്ങളോട് ആവശ്യപ്പെട്ടു. സാധാരണയായി കോളേജ് ടൈമിൽ ചില്ലറ കൊടുക്കാത്തത്തിൽ ദേഷ്യപ്പെടുന്ന തല്ലിനിടയിൽ തങ്ങളുടെ ജോലി തീർക്കാൻ ബദ്ധപെടുന്ന കണ്ടക്ടർ മാരെ കണ്ടു ശീലിച്ച ഞങ്ങൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.

തുടന്നു ബസ് മെല്ലെ മുന്നോട്ട് നീങ്ങിയപ്പോൾ അഞ്ജു തലവേദന കാരണം എന്റെ മടിയിൽ തലവെച്ചു കിടന്നു. നല്ല തലവേദന കാരണം ഞാനും ഫോൺ എടുക്കാതെ പുറത്തെ കാഴ്ചകൾ നോക്കി ആ സമയത്താണ് നടുഭാഗത്തായി എന്തോ തട്ടുന്നത്പോലെ അനുഭവപ്പെട്ടത് അതേ സമയം തന്നെ നോക്കിയപ്പോൾ കണ്ടകാഴ്ചയാണ് മുകളിലത്തെ ചിത്രത്തിൽ.ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഞങ്ങളുടെ അപ്പൂപ്പന്റെ പ്രായമുള്ള ഒരു മനുഷ്യൻ കാൽവിരലുകൾ ഉപയോഗിച്ച് ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യമാണത്. പെട്ടന്ന് തന്നെ ഞങ്ങൾ രണ്ടു സൈഡിലോട്ട് മാറുകയും കാലിൽ കുത്താൻ സേഫ്റ്റിപിൻ എടുത്തെങ്കിലും പെട്ടന്ന് അങ്ങനെ ചെയ്യാൻ മനസ് വന്നില്ല. അപ്പോൾ തന്നെ കണ്ടക്ടർനെ വിളിച്ചു കാര്യം പറഞ്ഞു അദ്ദേഹം ആ വൃദ്ധനോട് കാലെടുത്തു മാറ്റാൻ ആവശ്യപ്പെടുകയും ഞങ്ങളെ സേഫ് ആയി അവിടെ നിന്നും മറ്റൊരു സീറ്റിലേക്ക് മാറ്റുകയും ചെയ്തു.

കാലെടുത്തു മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ തന്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നു കരുതാതെ പിന്നീട് അങ്ങോട്ടുള്ള ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്ന സ്ത്രീകൾക്കും ഇരിക്കാനായി സീറ്റ്‌ പറഞ്ഞു കൊടുക്കുന്നെ കാണാൻ സാധിച്ചു. ഒരു അച്ഛന്റെ , ആങ്ങളയുടെ , മകന്റെ,  കൂട്ടുകാരന്റെ , കടമ നിർവഹിക്കുന്ന ആ മനുഷ്യനോടുള്ള നന്ദി ഈ ഒരു പോസ്റ്റിലോ വാക്കുകളിലോ ഒതുക്കാൻ കഴിയില്ല.വിസ്മയെ സ്ത്രീധനത്തിന്റെ പേരിൽ കൊന്നൊടുക്കിയ കിരണിനെ പോലെയുള്ള ഗവണ്മെന്റ് ജീവനക്കാർ കണ്ടുപഠിക്കട്ടെ രതീഷ് അങ്കിൾനെ പോലെ സ്ത്രീയെ ധനമായി കാണുന്ന പുരുഷന്മാരെ. ഇതായിരുന്നു ആതിര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് .. കുറിപ്പിനോടൊപ്പം നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ആതിര പങ്കുവെച്ചട്ടുണ്ട് ..

x