14 വർഷമായി കാല് തളർന്ന് വീൽ ചെയറിൽ തള്ളിനീക്കുന്ന വിനീതയ്ക്ക് കൂട്ടായി സുബ്രമണ്യൻ , സോഷ്യൽ ലോകം ഏറ്റെടുത്ത ആ വിവാഹം ഇതാണ്

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിവാഹ ചിത്രമുണ്ട് .. കാലുകൾ തളർന്ന വധുവിനെ കാറിലേക്ക് എടുത്തുകയറ്റുന്ന വരന്റെ ചിത്രം .. ഒരു നിമിഷം ഏവരുടെയും മനസ്സിൽ സന്തോഷം നൽകുകയും അതിലുപരി നല്ലൊരു വിവാഹ ജീവിതം ആശംസിക്കുകയും ചെയ്തിട്ടുണ്ടാകും നമ്മളിൽ പലരും .. ഇതോടെ ഈ ദമ്പതികൾ ആരാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു സോഷ്യൽ ലോകം ഒന്നടങ്കം .. മാവേലിക്കര സ്വദേശി വിനീതയുടെയും പാലക്കാട് സ്വദേശി സുബ്രമണ്യന്റെയും വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ..

പേശിക്ഷയം മൂലം കഴിഞ്ഞ 14 വർഷത്തോളമായി വീൽ ചെയറിലാണ് ചെട്ടികുളങ്ങര വിനീഷ് ഭവനം വീട്ടിലെ വിനീതയുടെ ജീവിതം ..പേശിക്ഷയം മൂലം വിനീതയുടെ തളർന്ന കാലുകൾക്ക് കരുത്തായി എത്തിയത് പാലക്കാട് സ്വദേശി സുബ്രഹ്മണ്യനും ..ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സുബ്രഹ്മണ്യനും വിനീതയും മറ്റം മഹാദേവ ക്ഷേത്രത്തിൽ വെച്ച് കുടുംബക്കാരുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ വിവാഹിതരായത് .. പാലക്കാട് തൃത്താല മച്ചിങ്ങൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ – ശാരദ ദമ്പതികളുടെ മകനാണ് സുബ്ബ്രമണ്യൻ ..

മാവേലിക്കര സ്വദേശി വിനീതയുടെ ജീവിതം അറിഞ്ഞ പാലക്കാടുകാരൻ സുബ്രമണ്യൻ വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു , ഇതോടെ തളർന്ന കാലുകളെ മറന്ന് , പുതിയ പ്രതീക്ഷകളോടെ സുബ്രഹ്മണ്യനോപ്പം പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ് വിനീത .. വിവാഹ ചിലവുകൾ താങ്ങാൻ ശേഷിയില്ലാതിരുന്ന വിനീതയുടെ മാതാപിതാക്കളായ വേണുഗോപാലിനെയും ‘അമ്മ ഓമനയെയും സഹായിക്കാൻ സിപിഎം ചെട്ടികുളങ്ങര ലോക്കൽ കമ്മിറ്റി മുന്നോട്ടുവന്നപ്പോൾ നാടും ഒപ്പം സഹായത്തിനായി കൈകോർക്കുകയായിരുന്നു ..

ബിരിയാണി ചലഞ്ച്‌ നടത്തിയും സുമനസുകൾ സഹായിച്ച തുകയും ചേർത്തു മൂന്നുലക്ഷത്തോളം രൂപ സമാഹരികുകയും , അതിൽ ഒരു ലക്ഷം രൂപ വിനീതയുടെ പേരിൽ സ്ഥിര നിക്ഷേപമായി ഡെപ്പോസിറ്റ് നക്കുകയും ബാക്കി തുക വിനീതയ്ക്ക് നൽകുകയും ചെയ്തു .നാടൊന്നിച്ച് വിവാഹ ചിലവനായുള്ള തുക സാഹരിച്ചപ്പോൾ ഇത് വിനീതയുടെ മാതാപിതാക്കൾക്ക് വലിയ സഹായമാകുകയും ചെയ്തു .. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വിനീതയുടെയും സുബ്രമണ്യന്റെയും വിവാഹ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു .. നിരവധി ആളുകളാണ് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് ..എന്തായാലും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x