കോളേജ് ക്യാന്റീനിൽ ചെരുപ്പൂരി നിന്ന് ഭക്ഷണം ഓർഡർ ചെയ്തു , ചെരുപ്പൂരിയ കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് ചേർത്തുപിടിച്ച് സോഷ്യൽ ലോകം ..സംഭവം വൈറലാകുന്നു

പൊരിവെയിലത്ത് മണ്ണിൽ പണിയെടുത്തും വിതച്ചും നനച്ചും അധ്വാനത്തിന്റെ വിലയറിഞ്ഞവന് അന്നം എന്നത് ദൈവതുല്യമാണ് , ഒരു നേരത്തെ അന്നത്തിനായി ഭൂമിയെ അമ്മയായി കണ്ടു പണിയെടുക്കുന്നവരാണ് കർഷകർ , അന്നത്തിന്റെ വില മറ്റാരേക്കാളും കൂടുതൽ അറിയുന്നത് അവർക്ക് തന്നെയാകും .. അത്തരത്തിൽ മണ്ണിനോടും അന്നത്തോടും സ്നേഹവും ആദരവും കൊണ്ട് ചെരുപ്പ് ഊരിവെച്ചു ഭക്ഷണം കഴിക്കുന്ന ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധ നേടുന്നത് .. കോളേജ് ക്യാന്റീനിൽ നടന്ന ഈ സംഭവത്തിന്റെ ചിത്രവും കുറിപ്പും ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രെധ നേടിയിട്ടുണ്ട് .. ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയ നിമിഷത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻ തോന്നി..

മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, എന്റെ മോൻ സൽമാൻ ഇസ്മായിൽ ഹസ്സൻ കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ പിഎസ്ജി കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ സൽമാൻ അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവൻ കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകൾ ധരിച്ചത്. അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കർഷകനാണെന്നു മനസ്സിലാക്കിയതും..

ഭൂമി നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകൾ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോൾ അത്അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു.. നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ലാ, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നതെന്നു ബോദ്ധ്യപ്പെടാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ!!!.. ഇതായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായ ഫേസ്ബുക്ക് കുറിപ്പ് .. നിരവധി ആളുകളാണ് പോസ്റ്റ് ലൈക്ക് നൽകിയും ഷെയർ ചെയ്തും രംഗത്ത് എത്തിയിരിക്കുന്നത് ..എന്തായാലും സംഭവം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രെധ നേടിയിട്ടുണ്ട് ..അന്നത്തിനോടുള്ള ബഹുമാനം നൽകുന്ന അദ്ദേഹത്തിന്റെ വലിയ മനസൊക്കെ ഇന്നത്തെ തലമുറ കണ്ട് പഠിക്കേണ്ടതാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ ..

x