വധുവിന്റെ കഴുത്തിൽ മാലചാർത്തിയത് വരൻ; വധുവിന്റെ നെറ്റിയിൽ സിന്ദുരം ചാര്‍ത്തി കാമുകന്‍ പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്ററ് വീഡിയോ കാണാം

വിവാഹങ്ങള്‍ പലപ്പോഴും വിചിത്രമാകാറുമുണ്ട് അങ്ങനെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വിചിത്രമായ ഒരു വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഉത്തര്‍ പ്രദോശിലെ ഗോരഖ്പൂരിലാണ് ഈ വിചിത്ര വിവാഹം നടന്നിരിക്കുന്നത്. വിവാഹ സമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്ത് വധുവിന്റെ കാമുകന്‍ എത്തുന്നു. പിന്നീട് വിവാഹ വേദിയില്‍ നടക്കുന്ന നാടകീയ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ബന്ധുക്കളും സുഹൃത്തുക്കളും ചുറ്റപ്പെട്ട് വരനും വധുവും വിവാഹ വേദിയില്‍ നില്‍ക്കുന്നു. ചടങ്ങുകള്‍ക്ക് ശേഷം വരന്‍ വധുവിന് വരണമാല്യം ചാര്‍ത്താന്‍ അടുത്തേക്ക് വന്ന് നിന്നു. അപ്പോഴാണ് മുഖമെല്ലാം കവര്‍ ചെയ്ത് ഒരാള്‍ വേദിയിലേക്ക് കയറി വന്നത്. ഇയാള്‍ വധുവിനെ ബലപ്രയോഗത്തിലൂടെ നെറ്റിയില്‍ സിന്ദൂരം അണിയിച്ചു. വധു ഇതിനെ തടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് അവിടെ നിന്ന ആളുകളെല്ലാം കാമുകനെ കൈകാര്യം ചെയ്യുകയുമായിരുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു ഈ വിചിത്ര വിവാഹം നടന്നത്.

വേദിയിലെത്തിയ ആള്‍ വധുവിന്റെ മുന്‍ കാമുകനാണെന്നും ഇയാള്‍ ജോലി അന്വേഷിച്ച് പോയപ്പോള്‍ വധു മറ്റൊരാളുമായി വിവാഹം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ദേഷ്യമാണ് വേദിയില്‍ വന്ന് അയാള്‍ തീര്‍ത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.വിവാഹവേദിയിലെ നാടകീയ രംഗങ്ങള്‍ അതോടെയൊന്നും അവസാനിച്ചില്ല. വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും പിറ്റേ ദിവസം തന്നെ വധു തനിക്ക് ഉറപ്പിച്ച വരനെ വിവാഹം ചെയ്തു. മുന്‍കാമുകനെ സമന്വയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.

x