ഏവരുടെയും പ്രാർത്ഥനകൾ വിഫലം , ശശികല മരണത്തിന് കീഴടങ്ങി , കണ്ണീരോടെ സോഷ്യൽ ലോകം

ട്രെയിനിൽ സഞ്ചരിക്കുമ്പോഴുള്ള പല അപകടങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിട്ടും കേട്ടിട്ടും ഉള്ളതാണ്. ട്രെയിനിൽ നിന്ന് ഇറങ്ങുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ ഇതാ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി വീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനു ഇടയിൽപ്പെട്ട വിദ്യാർത്ഥി മരിച്ചിരിക്കുകയാണ്. ഒരു ദാരുണാന്ത്യം തന്നെയാണ് നടന്നിരിക്കുന്നത്. ശശികല എന്ന 20 വയസ്സുകാരി പെൺകുട്ടിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്തിനടുത്ത റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു ഈ അപകടം ഉണ്ടാകുന്നത്. ചികിത്സയിലിരിക്കെ ഇന്നാണ് പെൺകുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത് ഗുണ്ടൂര്‍-റയാഖാദ പാസഞ്ചറിൽ സഞ്ചരിക്കുകയായിരുന്നു പെൺകുട്ടി. ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് പെട്ടുപോവുകയായിരുന്നു പെൺകുട്ടി. ദുവ്വാദയിലെ സ്വകാര്യ കോളേജ് വിദ്യാർഥി കൂടിയാണ് ശശികല. സ്ഥിരമായി ശശികല യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിൻ ആയിരുന്നു ഇത്. പതിവുപോലെ തന്നെ ബുധനാഴ്ച രാവിലെയും ട്രെയിനിൽ യാത്ര ചെയ്തിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോഴാണ് കാൽ വഴുതി വീണത് പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങുകയായിരുന്നു ചെയ്തത്.

ട്രെയിൻ നിർത്തിവച്ച ആർപിഎഫും റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇവർ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിറ്റേന്ന് വൈകുന്നേരം തന്നെ പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിൽ എല്ലാം സാരമായ പരിക്കുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതാണ് മരണകാരണമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. വളരെ വേദനയോടെയാണ് ഈ ഒരു വാർത്ത പ്രേക്ഷകരെല്ലാം നോക്കി കാണുന്നത്. സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ തന്നെ ഈ വാർത്ത ശ്രെദ്ധ നേടിയിരുന്നു. പെൺകുട്ടി ട്രെയിനിൽ നിന്നും വീണ സംഭവം മുതൽ തന്നെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ട്രെയിനിൽ നിന്നുമുള്ള ഇത്തരം അപകടങ്ങൾ കുറെ കാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്.

ട്രെയിനിലും മറ്റും സഞ്ചരിക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകി വേണം യാത്രയിൽ മുൻപോട്ടു പോകുവാൻ, യാത്രയിലുടനീളം ആ ശ്രെദ്ധ നമുക്ക് ഉണ്ടാവുകയും വേണം ഇല്ലായെങ്കിൽ ഇത്തരത്തിലുള്ള പലതരത്തിലുള്ള അപകടങ്ങൾക്കും നമ്മൾ ഇരയാകേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്. 20 വയസ്സ് മാത്രമുള്ള ഈ പെൺകുട്ടിയുടെ മരണം ഒരിക്കൽ കൂടി ഇത്തരം അപകടങ്ങളെ കുറിച്ച് ഒരു ഓർമ്മപ്പെടുത്തലാണ് ആളുകൾക്ക് നൽകുന്നത്. ട്രെയിനിൽ ആളുകളെ യാത്ര അയക്കാൻ പോകുന്ന സമയത്ത് പോലും അപകടങ്ങൾ നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇല്ലാത്തപക്ഷം ഒരു ട്രെയിൻ യാത്രയ്ക്ക് നമ്മുടെ ജീവൻ അപഹരിച്ചുകൊണ്ട് പോകാൻ മാത്രമുള്ള കഴിവുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. ഇവിടെ സ്ഥിരമായി ട്രെയിനിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിക്ക് ആണ് ഇത്തരമൊരു അപകടം ഉണ്ടായിരിക്കുന്നത്. അത്രയും കാലത്തെ ഒരു പരിചയം ട്രെയിൻ യാത്രയിൽ ഉണ്ടായിട്ടു പോലും ഈ പെൺകുട്ടിയുടെ അവസ്ഥ ഇത്തരത്തിലാണ്.

x