വിവാഹതലേന്ന് സെൽഫി എടുക്കുന്നതിനിടയിൽ 50 അടി താഴ്ചയുള്ള പാറകുളത്തിലേക്ക് വീണ് പ്രതിശ്രുത വധു , പിന്നാലെ രക്ഷിക്കാൻ ചാടി വരൻ , വിവാഹം മാറ്റിവെച്ചു

ഇന്നത്തെ തലമുറയ്ക്ക് സെൽഫി ഒരു പ്രത്യേക ഹരമാണെന്ന് പറയണം. എന്നാൽ ഈ സെൽഫി കൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പലരെയും തേടിയെത്തുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സെൽഫി എടുക്കുന്നതിനിടയിൽ പാരിപ്പള്ളി കൊല്ലം സ്വദേശികളായ പ്രതിശ്രുത വരനും വധുവിനും പാറ ക്വാറിയിൽ വീണ പരിക്കേറ്റു എന്ന വാർത്തയാണ് പുറത്തു വരുന്നത്. പരവൂർ കൂനയിൽ വിനു കൃഷ്ണനും കല്ലുവാതുക്കൽ ശ്രീരാമപുരം അറപ്പുര വീട്ടിൽ സാന്ദ്ര കുമാറിനും ആണ് സെൽഫി എടുത്തതിന്റെ പേരിൽ അപകടം സംഭവിച്ചത്. പാരിപ്പള്ളി വേളമാനൂർ കാട്ടുപുറം പാറക്വാറിയിലെ കുളത്തിൽ ആയിരുന്നു രാവിലെ 11 മണിയോടെ അപകടം നടന്നത്. സെൽഫി എടുക്കുന്നതിനിടയിൽ ആയിരുന്നു സാന്ദ്ര കാൽവഴുതി ക്വാറിയിലേക്ക് പതിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും വിവിധ ക്ഷേത്രങ്ങളിൽ പോയിരുന്നു. തുടർന്നാണ് വേളമാനൂർ കാട്ടുപുറത്തെത്തിയത്. പാറ പൊട്ടിച്ച് 120 അടി താഴ്ചയുള്ള ഒരു ക്വാറി തന്നെയാണ് ഇത്. കാൽ തെറ്റി സാന്ദ്ര വീണതിനെ തുടർന്ന് രക്ഷിക്കുവാനായി ആണ് വിനു കൃഷ്ണൻ കൂടെ ചാടുന്നത്.

വെള്ളത്തിൽ മുങ്ങിത്താഴുന്ന സാന്ദ്രയെ വിനു കൃഷ്ണൻ രക്ഷിച്ച് പാറയിൽ പിടിച്ചു നിർത്തുകയാണ് ചെയ്തത്. സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് എത്തിയ യുവാവാണ് സംഭവം കണ്ട് പ്രദേശവാസികളെയും പോലീസിനെയും ഒക്കെ വിവരം അറിയിച്ചത്. പാരിപ്പള്ളി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു രക്ഷാപ്രവർത്തനം നടന്നതിനെ തുടർന്ന് പ്രദേശവാസികളായ രണ്ട് യുവാക്കൾ കൂടി കുളത്തിൽ ഇറങ്ങി ഇവരുടെ നേതൃത്വത്തിൽ ചങ്ങാടത്തിൽ ഇരുവരെയും രക്ഷിച്ച കാരയ്ക്ക് എത്തിച്ചത് ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും പരിക്കേറ്റത് കൊണ്ട് തന്നെ വിവാഹം മാറ്റിവെച്ചതായി ബന്ധുക്കൾ അറിയിക്കുകയാണ് ചെയ്തത്. ഇന്നത്തെ തലമുറയുടെ ഒരു വലിയ പോരായ്മയാണ് സെൽഫിയോടുള്ള അമിതമായ ഭ്രമം എന്നത്. ഇതു വരുത്തി വയ്ക്കുന്ന ദുരന്തങ്ങൾ വളരെ വലുത് തന്നെയാണ്. പലപ്പോഴും സോഷ്യൽ മീഡിയയുടെ മിന്നലാട്ടത്തിനിടയിൽ പലരും ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ല എന്നതാണ്.

ജീവനിലും പ്രാധാന്യമാണ് ഓരോരുത്തരും സെൽഫിക്ക് മറ്റും നൽകിക്കൊണ്ടിരിക്കുന്നത്. വലിയതോതിൽ തന്നെ ഇത്തരം വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ചെറിയൊരു അശ്രദ്ധ ആയിരിക്കാം ഒരുപക്ഷേ വലിയൊരു അപകടത്തിന് വഴിവെക്കുന്നത് . അമിതമായ സെൽഫി പ്രാന്ത് കാരണം പലപ്പോഴും പല ജീവനുകളും പൊലിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. സാഹസികമായി തരത്തിലുള്ള സെൽഫികൾ ഇന്ന് സോഷ്യൽ മീഡിയയുടെ ഹരമായി മാറിയിരിക്കുകയാണ്.. ഇൻസ്റ്റഗ്രാം റീലുകൾക്ക് വേണ്ടിയും പലരും സാഹസികമായ പല പ്രവർത്തികളും ചെയ്യാറുണ്ട്. അത്തരം സംഭവങ്ങൾ വലിയ തോതിലുള്ള അപകടങ്ങളിലേക്കാണ് വഴിവെക്കുന്നത് എന്ന് പലപ്പോഴും ഇത്തരക്കാർ ചിന്തിക്കാറില്ല എന്നതാണ് സത്യം.

x