ആർക്കും വീട് വെയ്ക്കണമെന്ന ലക്ഷ്യത്തോടെയല്ല റിഫ ദുബായിലേക്ക് പോയത് ; തുറന്നടിച്ച് പുതിയ വെളിപ്പെടുത്തലുമായി മെഹ്നാസ്‌

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഈയിടെയാണ് ദുബായിലെ ജാഫിലിയയിലെ താമസസ്ഥലത്ത് മിരിച്ച നിലയില്‍ കണ്ടെത്തിയത്.തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ് റിഫ. ദുബായില്‍ ഭര്‍ത്താവ് മെഹ്നാസിനൊപ്പമായിരുന്നു താമസം.  യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. എന്തിനാണ് റിഫ ആത്മഹത്യ ചെയ്തത് എന്ന കാര്യത്തില്‍ ഇപ്പോഴും പൂര്‍ണ്ണത കൈവന്നിട്ടില്ല.റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മെഹ്നാസ് ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്.

മെഹ്നാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്‌; ” വീട് വെയ്ക്കണമെന്ന ലക്ഷ്യത്തോടെയല്ല റിഫ ദുബായിലേക്ക് പോയത്.ദുബായില്‍ പോകണമെന്ന് അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.അവളുടെ ആഗ്രഹ പ്രകാരമാണ് ദുബായില്‍ പോയത്.റിഫയുടെ ഉമ്മയേയും ഉപ്പയേയും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.കല്ല്യാണം കഴിഞ്ഞ് റിഫയുടെ വീട്ടിലും എന്റെ വീട്ടിലും മാറിമാറി താമസിക്കുമായിരുന്നു. എങ്കിലും റിഫയുടെ വീട്ടിലാണ് കൂടുതല്‍ നിന്നിട്ടുള്ളത്. റിഫ എന്നെ ഒരുപാട് സ്‌നേഹിക്കും. ഞാന്‍ അവളെ ഒന്നും ചെയ്യില്ലെന്ന് റിഫയുടെ ഉമ്മയ്ക്കും ഉപ്പയ്ക്കും നന്നായി അറിയാം. എന്തുകൊണ്ടാണ് അവര്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്നതിനെക്കുറിച്ച് അറിയില്ല. മൂന്ന് മാസത്തെ വിസിറ്റംങ് വിസയിലാണ് ഞാനും റിഫയും ദുബായില്‍ എത്തിയത്.

അവിടുത്തെ സാഹചര്യം നോക്കി വേണമെങ്കില്‍ വിസ പുതുക്കാം എന്ന വിചാരിച്ചു. ഒന്നര മാസമായപ്പോഴേക്കും റിഫയ്ക്ക് ദുബായ് മടുത്ത് തുടങ്ങി. അവള്‍ ആഗ്രഹിച്ച ദുബായ് ആയിരുന്നില്ല അവിടെ. ഞങ്ങള്‍ ദുബായില്‍ ജീവിച്ച സാഹചര്യം അവള്‍ ആഗ്രഹിച്ച തരത്തിലായിരുന്നില്ല. നാട്ടിലെ കാല്‍ ഭാഗം പോലും അവള്‍ക്ക് അവിടെ ചെയ്യാന്‍ പറ്റിയില്ല. ചിലപ്പോള്‍ ദുബായില്‍ പോയി വീട് വെയക്കണമെന്ന് റിഫ ചിലപ്പോള്‍ ഉപ്പയോട് പറഞ്ഞിരിക്കാം. ഇടയ്ക്ക് ഞങ്ങളും ഒരുപാട് പ്ലാന്‍ ചെയ്യാറുണ്ട്. ദുബായില്‍ പോകുന്നുവെന്ന് പറഞ്ഞ് ഞങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയും യൂട്യൂബില്‍ വ്‌ളോഗും ഇട്ടിരുന്നു.അത് കൊണ്ട് മോഡലായി പരസ്യം ചെയ്യാന്‍ മൂന്ന് ടീമുകള്‍ സമീപിക്കുകയും ചെയ്തു.അതെല്ലാം അവിടെ ചെന്ന് ചെയ്തിരുന്നു.ദുബായില്‍ ഞങ്ങള്‍ക്ക് സ്‌പോണ്‍സേര്‍സ് ഇല്ലായിരുന്നു. അവവിടെ എന്റെ ചില സുഹൃത്തുക്കള്‍ ഉണ്ട്. അങ്ങനെ ദുബായില്‍ എത്തി. അവിടെ റിഫയുടെ അയല്‍വാസികള്‍ ഉണ്ടായിരുന്നു. റിഫയുടെ അയല്‍വാസികള വീട്ടില്‍ കുറച്ച് ദിവസം താമസിച്ച് കറങ്ങി വ്‌ളോഗ് എല്ലാം ചെയ്തു.പിന്നെ ഞങ്ങള്‍ വേറെ താമസസ്ഥലം കണ്ടുപിടിച്ചു. ദുബായ് എങ്ങനെയാണെന്ന് റിഫയോട് നേരത്തെ മനസ്സിലാക്കിക്കൊടുത്തിരുന്നു. വിചാരിച്ച പോലെയാകില്ലെന്നും ഇഷ്ടമായില്ലെങ്കില്‍ തിരിച്ച് വരാമെന്നും പോകുന്നതിന് മുന്നേ അവളോട് പറഞ്ഞിരുന്നു.”-മെഹ്നാസ് പറയുന്നു.

വിവാഹത്തിന് ശേഷമാണ് റിഫ വ്‌ളോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹ്നു ചാനല്‍ എന്ന പേരിലാണ് വ്‌ളോഗ് ചെയ്തിരുന്നത്. ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്. വ്ളോ​ഗിംങ് കൂടാതെ റിഫയും ഭർത്താവും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്.മരിക്കുന്നതിന്റെ തലേദിവസം രാത്രി 9 മണിക്ക് മാതാപിതാക്കളുമായും മകന്‍ ഹസാന്‍ മെഹ്നുവുമായും വീഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നല്‍കിയാണ് ഫോണ്‍ വെച്ചത്.പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യൂട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു.

x