Categories: Latest News

പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകുമോ? ഒടുവിൽ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട നടനായ ഉണ്ണിമുകുന്ദൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായിട്ടായിരിക്കും ഉണ്ണിമുകുന്ദൻ മത്സരിക്കുക എന്ന വാർത്തയായിരുന്നു ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജ വാർത്തയാണെന്നാണ് ഉണ്ണി മുകുന്ദൻ തന്റെ സാമൂഹ്യ മാധ്യമത്തിലെ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.






ഇപ്പോൾ താൻ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നും താരം പറഞ്ഞു.”രാഷ്ട്രീയത്തിലേക്ക് ഞാൻ വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ആ വാർത്തകൾ എല്ലാം വ്യാജമാണ്. ഞാൻ ഇപ്പോൾ പുതിയ സിനിമയായ “ഗന്ധർവ്വ ജൂനിയറി”ന്റെ തിരക്കിലാണ്. വലിയ ഷെഡ്യൂൾ ആണ്. വഴിയെ തന്നെ കൂടുതൽ വിവരങ്ങൾ അറിയിക്കാം. മാധ്യമ സ്ഥാപനങ്ങളോട് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിൻറെ നിജസ്ഥിതി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് അവരോട് എന്നും ബഹുമാനമാണ്.








നിസ്സാരമായി ഞാൻ രാഷ്ട്രീയ പ്രവർത്തനത്തെ കാണുന്നില്ല.”-ഇതായിരുന്നു ഉണ്ണിമുകുന്ദൻ സാമൂഹ്യ മാധ്യമത്തിൽ കുറിച്ച്. എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ണിമുകുന്ദൻറെ രാഷ്ട്രീയത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കാറുണ്ട്. ഈ വർഷം ആദ്യം മുതൽ തന്നെ ബിജെപിയുടെ ചില പൊതുപരിപാടികളിൽ താരം പങ്കെടുത്തിട്ടുണ്ട്. അത്തരം കാര്യങ്ങളെല്ലാം കൂട്ടിച്ചേർത്താണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി ഉണ്ണിമുകുന്ദൻ എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടാക്കിയതെന്ന് യാതൊരുവിധ സംശയവുമില്ലാതെ നമുക്ക് പറയാം. എന്തുതന്നെയായാലും താരത്തിന്റെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകർ.

Safwan

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago