ബാലഭാസ്കറിന്റെ 43 ആം പിറന്നാൾ ; കൈകാലുകളിൽ കമ്പിയിട്ട് നേരെ നടക്കാനോ സംസാരിക്കാനോ കഴിയാതെ ലക്ഷ്മി

മലയാളികളെ തന്റെ വയലിൻ സംഗീതത്തിന്റെ മാന്ത്രികതയിൽ ലയിപ്പിച്ച പ്രശസ്ത വയലിനിസ്റ്റും, സംഗീതസംവിധായകനുമാണ് ബാലഭാസ്കർ. വയലിൻ സംഗീതംകൊണ്ട് നിരവധി ആരാധക ഹൃദയങ്ങൾ കീഴടക്കാൻഅദ്ദേഹത്തിന് സാധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കൂടുതൽ വയലിൻ സംഗീതമോ, അദ്ദേഹത്തിൽ നിന്നും പിറവിയെടുത്ത പുതിയ സംഗീതമോ കേൾക്കാൻ സംഗീത പ്രേമികൾക്ക് ഭാഗ്യം സിദ്ധിച്ചില്ല. വളരെ പെട്ടെന്ന് ഉള്ള ഒരു അപ്രതീക്ഷിത വിയോഗം ആയിരുന്നു ബാലഭാസ്കറിന്റെത്. ഭാര്യക്കും മക്കൾക്കും ഒപ്പം യാത്ര ചെയ്തു കൊണ്ടിരിക്കെ ഒരു കാർ ആക്സിഡന്റിൽ ആണ് ബാലഭാസ്കറും മകളും മരിച്ചത്. ഭാര്യയായ ലക്ഷ്മി മാത്രമാണ് ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നത്. ഇന്ന് ബാലഭാസ്കറിന്റെ നാല്പത്തി മൂന്നാം പിറന്നാളാണ്.

ബാലഭാസ്കറിന്റെ പ്രിയസുഹൃത്തും, ജൂനിയറും, പ്രശസ്ത സംഗീതജ്ഞനുമായ ഇഷാൻ ദേവ് അദ്ദേഹത്തെപ്പറ്റി എഴുതിയ കുറിപ്പാണ്ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബാലഭാസ്കറിന്റെ ഓർമ്മകളിൽ വിതുമ്പുകയാണ് ഇഷാൻ ദേവ്, ഒപ്പം ബാലു വിന്റെ ഓർമ്മകളിൽ ജീവച്ഛവമായി ജീവിക്കുന്ന ഭാര്യ ലക്ഷ്മിയുടെ അവസ്ഥയും അദ്ദേഹം പറയുന്നു. ഇഷാൻ ദേവിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ചുപേരിൽ ഒരാളാണ് ബാലഭാസ്കർ. അതുകൊണ്ടുതന്നെ ബാലഭാസ്കറിന്റെ കുടുംബമായും അതേ ബന്ധം പുലർത്തുന്നുണ്ട്. കോളേജ് കാലഘട്ടം മുതൽ ഇരുവരും ഒന്നിച്ചായിരുന്നു. ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും ജൂനിയറായിരുന്നു ഇഷാൻ ദേവ്. മാത്രമല്ല സംഗീതത്തിൽ ഗുരുസ്ഥാനം ആണ് ബാലഭാസ്കറിനു ഇഷാൻ നൽകിയിരുന്നത്. ലക്ഷ്മിയുമായും അതേ സൗഹൃദമാണ്.

ബാലഭാസ്കറിന്റെ മരണത്തെ തുടർന്ന് തെളിഞ്ഞും മറഞ്ഞും ലക്ഷ്മിക്ക് നേരെ നിരവധി പേരാണ് സൈബർ ആക്രമണം അഴിച്ചുവിടുന്നത്. പ്രിയ സുഹൃത്തിന്റെ ഭാര്യ എന്ന നിലയിൽ ലക്ഷ്മി യോടൊപ്പം തന്നെയാണ് ഇഷാൻ നിൽക്കുന്നത്, അത് അദ്ദേഹത്തിന്റെ കടമയാണെന്നും പറയുന്നു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിനെ പറ്റി പറയുന്നത് ഇങ്ങനെ, കേസൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ പക്ഷേ മനുഷ്യത്വം എന്ന വികാരം മാറ്റിവെച്ച് മരണ ശേഷം പോലും ബാലഭാസ്കറിനെ നെഗറ്റീവ് ആയാണ് ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ഈ വ്യാജ പ്രചരണങ്ങളിൽ വേദന ഇഷാന് തോന്നുന്നുണ്ട് എങ്കിലും ഇവയൊക്കെ പാടെ അവഗണിക്കുകയാണ് ചെയ്യുന്നത്.

ലക്ഷ്മിയും ഇതേ അവസ്ഥയിലാണ്, ഏറെനാൾ പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയും ഭർത്താവും ആയുള്ള ബന്ധം ബോധിപ്പിക്കേണ്ട അവസ്ഥ എന്തൊരു കഷ്ടം ആണെന്നും ഇഷാൻ പറയുന്നു. ലക്ഷ്മി പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്. പലർക്കും ലക്ഷ്മി കരഞ്ഞുകൊണ്ട് ചാനലിൽ വന്നിരിക്കുകയും അഭിമുഖം കൊടുക്കുകയും ചെയ്യണം. അതൊക്കെ എന്തൊരു അവസ്ഥയാണ് എന്നും ഇഷാൻ ചോദിക്കുന്നു. ഒപ്പം സ്വന്തം ഭർത്താവും മക്കളും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വേദന ഊഹിക്കാവുന്നതിലും അപ്പുറം ആണെന്നും, ഒരു വലിയ ആക്സിഡന്റ് പറ്റിയ ലക്ഷ്മി ഇപ്പോഴും അതിന്റെ ശാരീരിക വേദനകളിലും ബുദ്ധിമുട്ടുകളിലും കഷ്ടപ്പെടുകയാണ് എന്നും, താനും കുടുംബവും അത് നേരിട്ട് കാണുന്നതാണ് എന്നും ഇഷാൻ കൂട്ടിച്ചേർക്കുന്നു. അവരുടെ ചികിത്സയെപ്പറ്റി ആരും അന്വേഷിക്കാറില്ല, അവരെ വിമർശിക്കാൻ മാത്രമാണ് ഇവിടെ പലരും ശ്രമിക്കുന്നത്. ഒപ്പം ബാലഭാസ്കറിനെ കള്ളക്കടത്തുകാരനായി വരെ ചിത്രീകരിക്കുന്നത് അദ്ദേഹത്തെ സ്നേഹിക്കുന്നവരേ അത്രയേറെ വേദനിപ്പിക്കുന്നതിന് തുല്യമാണ്.

മനസ്സാക്ഷി മരവിച്ച ഒരു കൂട്ടം ആൾക്കാർ എന്നാണ് മറ്റുള്ളവരുടെ മാനസികാവസ്ഥയെ അറിയാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. വ്യാജപ്രചരണങ്ങൾ ഉം മറ്റും കണ്ട് തകരുന്ന ലക്ഷ്മിയെ ഇഷാനും ഭാര്യയും ചേർന്ന് ആണ് ഇതൊക്കെ വാർത്ത അല്ലേ, വിട്ടുകള എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നത്. ഇഷാൻ ലക്ഷ്മിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നുമുണ്ട് ഇനിയെങ്കിലും അവരെ വെറുതെ വിടൂ എന്നാണ് അദ്ദേഹം പറയുന്നത്. ബാലഭാസ്കറിന്റെ 43ആം പിറന്നാളിൽ ഈ ഓർമ്മക്കുറിപ്പ് വീണ്ടും അദ്ദേഹത്തിന്റെ ആരാധകരെ ഈറൻ അണിയിക്കുന്നു.

x