Latest News

രണ്ട് ഓപ്പറേഷനും സക്സസ് ആയി, കട്ടക്ക് കൂടെ നിൽക്കുന്ന ഷഹാന കുട്ടി ഉള്ളോടത്തോളം അങ്ങനെയൊന്നും ഇമ്മള് തളരൂലാ ; സന്തോഷ വാർത്തയുമായി പ്രണവും ഷഹാനയും

ജീവിതത്തിൽ അത്ഭുതം കാണിക്കുന്ന മനുഷ്യരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ജീവിതം തന്നെ മറ്റുള്ളവർക്കു മുന്നിൽ ഒരു അത്ഭുതമായി കാണിച്ചു തന്ന മനുഷ്യരെക്കുറിച്ച് കേൾക്കാൻ വഴിയില്ല. എന്നാൽ അങ്ങനെയൊരാളുണ്ട്. ത്യശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി പ്രണവ്. കൂടുതൽ പരിചപ്പെടുത്തലിൻ്റെ ആവശ്യമില്ല പ്രണവിൻ്റെ കാര്യത്തിൽ. സമൂഹ മാധ്യമങ്ങളിലും മറ്റും എല്ലാവർക്കും അറിയാവുന്ന വ്യക്തിയാണ് പ്രണവ്.

എട്ട് വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു പ്രണവ്. തളർന്നു പോയ അവസ്ഥയിലും പ്രണവിനെ വിവാഹം കഴിക്കാനും, അവനെ സ്നേഹിക്കുവാനും തയ്യാറായ ഒരു പെൺകുട്ടി പ്രണവിന് കൂട്ടായി അവ ൻ്റെ ജീവിതത്തിലേയ്ക്ക് എത്തുകയായിരുന്നു . നിസ്വാർത്ഥമായ പ്രണയത്തിനേക്കാൾ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് തെളിയിച്ചവരാണ് ഇരുവരും.

നേരേ എഴുനേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടായിരുന്നു പ്രണവ് ഷഹാനയുടെ കഴുത്തിൽ താലി ചാർത്തിയത്. തൻ്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യമാണ് ദൈവം ഇന്ന് എനിയ്ക്ക് സാധിച്ച് തരാൻ പോകുന്നത് എല്ലാവരും പ്രാർത്ഥിക്കണം, നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നായിരുന്നു ഷഹാനയുമായുള്ള വിവാഹത്തിന് മുൻപ് പ്രണവ് തൻ്റെ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി ആളുകൾ പ്രണവിനും, ഷഹാനയ്ക്കും ആശംസയറിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വിശേഷമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്.

പ്രണവ് പങ്കുവെച്ച കുറിപ്പ് …

ചങ്കുകളേ… എൻ്റെ ആദ്യ രണ്ട് ഓപ്പറേഷനും സക്സസ് ആയി. ഇനി ഇൻഫെക്ഷൻ വരാതെ ശ്രദ്ധിക്കണം. അതൊക്കെ ക്ലീയർ ആയതിന് ശേഷമാണ് മൂന്നാമത്തെ ഓപ്പറേഷൻ നടത്തുക. കഴുത്തിലിട്ട പ്ലേറ്റിൻ്റെ സ്ക്രൂ കൊണ്ട് ഉണ്ടായ അന്നനാളത്തിലെയും, ശ്വാസനാളത്തിലേയും ഹോൾ അടക്കുക എന്നതാണ് ഡോക്ടർമാരുടെ അടുത്ത ദൗത്യം. അത് ഇത്തിരി മേജർ ഓപ്പറേഷൻ ആയത്കൊണ്ട് തന്നെ സമയം എടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞത് . നാളെ ചിലപ്പോൾ ഡിസ്ചാർജ് ആവും ട്ടാ. ഇനി ഇതൊക്കെ ഉണങ്ങി കഴിയുമ്പോഴാണ് ചെക്കപ്പിന് വരാൻ പറഞ്ഞിരിക്കുന്നത്…. എനിക്ക് ഇപ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്. അതിന് കാരണക്കാർ എന്നെ സഹായിച്ച എനിക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങൾ ഒരോരുത്തരുമാണ്. നന്ദി ഉണ്ട് ഒരുപാട്… ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം പ്രണവ് ഷഹാന.

എട്ടു വർഷങ്ങൾക്ക് മുൻപാണ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിൻ്റെ നട്ടെല്ലിന് പരിക്ക് പറ്റുന്നത്. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു പ്രണവ് . പ്രണവിൻ്റെ വീഡിയോ കണ്ടാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിയതെന്നാണ് ഷഹാന പറയുന്നത്. ഷഹാന പ്രണയം തുറന്ന് പറഞ്ഞപ്പോൾ പ്രണവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്നാൽ വേണ്ടെന്ന് വെക്കാൻ ഷഹാന തയ്യാറല്ലായിരുന്നു. പ്രണവിന് എന്നും പിന്തുണയും കരുത്തുമായി ഭാര്യ ഷഹാന കൂടെയുണ്ട്. ബൈക്ക് അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിൻ്റെ പിന്നീടുള്ള ജീവിതത്തിലേയ്ക്ക് കയറി ചെല്ലുവാൻ ഷഹാനയ്ക്ക് ഒട്ടും ആശങ്ക ഇല്ലായിരുന്നു.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago