ഇബുൾ ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയൻ എന്ന വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുമെന്ന് സൂചന

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യൂട്യൂബ് വ്ലോഗർമാരാണ് എബിൻ ലിബിൻ എന്ന ഈബുൾ ജെറ്റ് സഹോദരന്മാർ . യാത്രകളെ പ്രണയിച്ച ഇരുവരുടെയും വ്ലോഗ് വിഡിയോകൾക്ക് കുട്ടികൾ മുതൽ മുതിർന്നവർ വരെ ആരാധകരായിട്ടുണ്ട് .. എനെർജിറ്റിക് ആയ അവതരണം കൊണ്ടും വെത്യസ്തമായ വിഡിയോകൾ കൊണ്ടും ഈബുൾ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും വളരെ വേഗമാണ് യൂട്യൂബിൽ ശ്രെധ നേടിയത് . എന്നാൽ കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുകയാണ് ഇവരെക്കുറിച്ചുള്ള വാർത്തകളും പ്രതികരണങ്ങളും ഒക്കെ . ഇവരുടെ യാത്ര വാഹനം “നെപ്പോളിയൻ ” മോഡിഫൈ ചെയ്തതിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത് മുതലാണ് പ്രേശ്നങ്ങൾ ആരംഭിക്കുന്നത് .. വാഹനം പിടിച്ചെടുത്തത് തിരികെ കിട്ടണം എന്ന ആവശ്യവുമായി ആർ ടി ഓഫീസിൽ എത്തിയ ഈബുൾ ജെറ്റ് സഹോദരന്മാർ വലിയ രീതിയിൽ ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ഈബുൾ ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയുകയും ചെയ്തിരുന്നു .

വ്ലോഗർ സഹോദരന്മാരായ കിളിയന്തിറ വിളമനാ നെച്ചിയാട്ട് ലിബിനും എബിനും എതിരെ ഒൻപതോളം നിയമലംഘനങ്ങളാണ് മോട്ടോർ വാഹനവകുപ്പ് ചുമത്തിയിരിക്കുന്നത് . വാഹനത്തിന്റെ നിറം മാറ്റിയതും , അതിതീവ്ര ലൈറ്റുകൾ പിടിപ്പിച്ചതും , അപകടകരമായ രീതിയിൽ വാഹനത്തിന്റെ പിന്നിൽ സൈക്കിളുകൾ പിടിപ്പിച്ചതും , അനാവശ്യമാ സ്റ്റിക്കറുകൾ ഒട്ടിച്ചതും അടക്കം നിരവധി നിയലംഘങ്ങളാണ് ഇവർ നടത്തിയിരിക്കുന്നത് .. ഈബുൾ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്യുന്ന രംഗങ്ങൾ പുറത്തുവന്നതോടെ നിരവധിയാളുകളാണ് ഇവർക്ക് പിന്തുണയുമായി രംഗത്ത് എത്തിയത് ..ഇപ്പോഴിതാ ഈബുൾ ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയൻ എന്ന വാഹനത്തിന്റെ രെജിസ്ട്രേഷൻ റദ്ദാക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . ട്രാൻസ്‌പോർട്ട് കമ്മീഷണർ എഡിജിപി അജിത്കുമാറാണ് നിർദേശം നൽകിയിരിക്കുന്നത് .

വാഹനത്തിന്റെ രെജിസ്ട്രേഷൻ റദ്ദാക്കുന്നത് കൂടാതെ വാഹനം ഓടിച്ചയാളുടെ ലൈസൻസും റദ്ദാക്കും എന്ന് സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത് . ട്വന്റി ഫോർ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കടുത്ത നിയ ലംഘനങ്ങളാണ് ഈ ബുൾ ജെറ്റ് സഹോദരന്മാർ നടത്തിയിരിക്കുന്നത് എന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.. എത്രയൊക്കെ ഫോളോവെർസ് ഉണ്ടെങ്കിലും നിയമം എല്ലാവർക്കും ബാധകമാണെന്നും നിയമം ലംഘനം അനുവദിക്കില്ലെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പദ്മലാൽ വെളിപ്പെടുത്തിയിരുന്നു .. എന്തായാലും ഈ ബുൾ ജെറ്റ് സഹോദരന്മാർക്ക് സഹോദരന്മാരുടെ നെപ്പോളിയൻ എന്ന വാഹനത്തിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ആകുമെന്നും , വാഹനം ഓടിച്ച വ്യക്തിയുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നുമാണ് ഒടുവിൽ പുറത്തുവന്ന റിപോർട്ടുകൾ

x