വാടക നൽകുന്നില്ല എന്ന പരാതിയിൽ അന്വേഷിക്കാൻ ചെന്ന പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ശേഷം ആ പോലീസ് ഉദ്യോഗസ്ഥർ ചെയ്‌തത്‌ കണ്ടോ കൈ അടിച്ച് സോഷ്യൽ ലോകം

പൊതുവെ നമ്മുടെ പോലീസിനെ കുറിച്ച് നല്ല അഭിപ്രായമല്ല കേരളത്തിലുള്ള ജനങ്ങൾക്കുളത്, ചില ഉദ്യോഗസ്ഥർ ചെയുന്ന പ്രവൃത്തിയുടെ പേരിൽ കേരള പൊലീസിന് മൊത്തത്തിൽ ആണ് ചീത്ത പേര് ലഭിക്കുന്നത്, എന്നാൽ കേരള പോലീസിൽ നന്മയുള്ള ഉദ്യോഗസ്ഥരും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ത്രിശൂർ സിറ്റി പോലീസ്, പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം കേരള പോലീസ് തന്നെയാണ് പുറം ലോകത്തേക്ക് അറിയിച്ചത്, സംഭവം ഇങ്ങനെ പീച്ചി പോലീസ് സ്റ്റേഷനിൽ പരാതിയുമായി ഒരാൾ എത്തി അദ്ദേഹത്തിന്റെ പരാതി ഒരാൾക്ക് അദ്ദേഹത്തിന്റെ വീട് വാടകയ്ക്ക് താമസിക്കാൻ കൊടുത്തിട്ട്, വാടക തരുന്നില്ല ഇതായിരുന്നു പരാതി

തൃശ്ശൂർ പീച്ചി പൊടിപ്പാറ സ്വദേശി ജോണിയും കുടുംബവുമാണ് വാടകയ്ക്ക് ആ വീട്ടിൽ താമസിച്ചിരുന്നത്. സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന്, സ്ഥലം സന്ദർശിക്കാൻ പീച്ചി പോലീസ് സ്റ്റേഷനിലെ ഹൌസ് ഓഫീസർ എ.എ. ഷുക്കൂറിനെ എത്തുകയായിരുന്നു, എന്നാൽ അദ്ദേഹം സ്ഥലം സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച്ച വളരെ ദയനീയമായിരുന്നു, ആ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോണി പാറമടയിൽ ആയിരുന്നു ജോലി ചെയ്‌തിരുന്നത്‌, എന്നാൽ പ്രായാധിക്യമായ ആരോഗ്യ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല, ജോണിയുടെ ഭാര്യാകട്ടെ മാനസിക അസുഖം ഉള്ള കിടപ്പുരോഗിയും

രണ്ട് മക്കളും ഭിന്നശേഷിക്കാർ അത്കൂടാതെ മൂത്ത മകൾക്ക് ക്യാൻസർ രോഗവും, ഇത്രയും കഷ്ടതകൾ അനുഭവിച്ചിരുന്ന ഈ കുടുംബം ഒരു ദിവസത്തെ ആഹാരം പോലും കഴിക്കാൻ പണമില്ലാതെ വലയുകയായിരുന്നു, ഈ സമയത്താണ് അവർ താമസിച്ചിരുന്ന പഴയ വീട് മഴ പെയ്‌തപ്പോൾ നിലംപൊത്തുന്നത്, തുടർന്നാണ് ജോണി കുടുംബസമേതം ഈ വാടക വീട്ടിൽ താമസം ആക്കിയത്, സ്ഥലം സന്ദർശിച്ച പീച്ചി പോലീസ് ഇവരുടെ ദുരിതങ്ങൾ മനസിലാക്കി താമസിക്കാൻ ഒരു സുരക്ഷയുള്ള വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു, തിരക്കിട്ട ജോലിക്കിടയിലും ആ പോലീസ് ഉദ്യോഗസ്ഥർ വീട് നിർമിക്കാൻ ആരംഭിക്കുകയായിരുന്നു.

പോലീസിന്റെ ഈ നന്മ നിറഞ്ഞ പ്രവൃത്തി അറിഞ്ഞു പ്രദേശ വാസികളിൽ പലരും മനസറിഞ്ഞു സഹായിക്കുകയായിരുന്നു, കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായാഭ്യർത്ഥന വൈസ്മാൻ ക്ളബ്ബ് അംഗങ്ങൾ ഏറ്റെടുക്കുകയായിരുന്നു അങ്ങനെ എല്ലാവരുടെയും ഒത്തൊരുമയുള്ള പ്രവൃത്തിയിൽ ജോണിക്ക് വേണ്ടി അടച്ചുറപ്പുള്ള ഒരു ചെറിയ വീട് നിർമിച്ച് നൽകുകയായിരുന്നു, കഴിഞ്ഞ ദിവസം ആ പണി തീർന്ന വീടിന്റെ താക്കോൽ ദാന ചടങ്ങായിരുന്നു, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ ഐ. പി.എസ് ആണ് നിർവ്വഹിച്ചത്, താക്കോൽ നൽകുന്ന ഈ ചിത്രം പോലീസ് തന്നെ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിട്ടുണ്ട് നിരവധി പേരാണ് പോലീസ് ഉദ്യോഗസ്ഥരെ പ്രശംസ കൊണ്ട് മൂടുന്നത്

x