എംഎൽഎയൊക്കെ ആയില്ലേ? എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് ? വല്ല പ്രണയവും ഉണ്ടോ? ചോദ്യങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

പുതുപ്പള്ളിക്കാർ മാത്രമല്ല കേരളം മുഴുവൻ ഇപ്പോൾ സംസാരിക്കുന്നത് ചാണ്ടി ഉമ്മനെ കുറിച്ചാണ്.എന്തുകൊണ്ടാണ് ചാണ്ടി ഉമ്മൻ വിവാഹം കഴിക്കാത്തത് എന്ന് പലരും ചോദിച്ച കാര്യമാണ്.അദ്ദേഹം ഇതിന് മറിപടി കൊടുത്തത് ഇങ്ങനെയാണ്,’വിവാഹം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്’ എന്നായിരുന്നു അന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്.എംഎൽഎയൊക്കെ ആയില്ലേ? ഇനി വിവാഹം ഉണ്ടാകുമോ? എന്നാണ് ഉയരുന്ന ചോദ്യം. എന്നാൽ സമയം ആകുമ്പോൾ താനത് തീരുമാനിച്ചോളാം എന്നാണ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്.

മറ്റൊന്ന് തിരഞ്ഞെടുപ്പ് കാലത്ത് തന്റെ പേരിൽ ഉയർന്ന സോഷ്യൽ മീഡിയ ട്രോളുകളോടും അഭിമുഖത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പ്രചരണത്തിനിടെ ചാണ്ടി ഉമ്മന്റെ സംസാര ശകലങ്ങളും പ്രചരണത്തിനിടയിലെ ധൃതിപിടിച്ചുള്ള ഓട്ടങ്ങളുമെല്ലാമായിരുന്നു സോഷ്യൽ മീഡിയയിൽ ട്രോളായി ഇറങ്ങിയത്. എന്നാൽ ഇത്തരം ട്രോളുകളെ താൻ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

അതെ സമയം ബൂത്തിൽ തടസം നേരിട്ടപ്പോൾ ആ ബൂത്തിലേക്ക് അധിക സംവിധാനം കൊണ്ടുവരാനാണ് ഞാൻ ആവശ്യപ്പെട്ടത്. ഞാൻ ചോദിക്കുന്നുണ്ട് ഓഫീസർമാരെ മാത്രമാണോ വിടുന്നത്, മെഷീൻ വേണ്ടേയെന്ന്. തൊട്ടടുത്ത ബൂത്തുകളിൽ മെഷീൻ ഇരിക്കുകയാണ്. ഓക്സിലറി ബൂത്ത് പോസിബിൾ ആണോയെന്നാണ് ഞാൻ ചോദിച്ചത്. ആളുകളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നം. ഇതൊക്കെ വെറുതെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.ചില കാര്യങ്ങൾ ആളുകൾക്ക് ബോധ്യപ്പെടാൻ വർഷങ്ങളെടുക്കുമെന്നും പറയന്നുണ്ട്.

Articles You May Like

x