വഴിയരികിൽ ഇരുന്ന് ഓറഞ്ച് വിറ്റ ഇതേഹത്തിനോട് സായിപ്പ് വന്ന് വില ചോദിച്ചത് ഇംഗ്ലീഷിൽ; ഇംഗ്ലീഷ് അറിയാതെ തല കുഞ്ഞിച്ച ഇതേഹം തൻറെ ഗ്രാമത്തിന് വേണ്ടി ചെയ്‌തത്‌ കണ്ടോ ഇന്ന് ഇന്ത്യ മുഴുവൻ സല്യൂട്ട് അടിക്കുന്നു

മുപ്പത്തിയഞ്ച് വര്‍ഷം മംഗളൂരു നഗരത്തില്‍ ഓറഞ്ച് കച്ചവടം നടത്തിയ സാധാരണ ഗ്രാമീണനാണ് ഹരേക്കള ഹജബ്ബ. മംഗളൂരുവില്‍ നിന്ന് 25 കി.മീ അകലെ ഹരേക്കളയെന്ന ഗ്രാമത്തിലെ ന്യൂ പദപ്പ് എന്ന കുഗ്രാമമാണ് ഹജബ്ബയുടെ സ്വദേശം. ഓറഞ്ച് വിറ്റ് തന്റെ ചെറിയ വരുമാനത്തില്‍ നിന്ന് മിച്ചംവെച്ച് ഒരു സ്‌കൂള്‍ തന്നെ തുടങ്ങിയതിലൂടെയാണ് ഹജബ്ബ മാധ്യമങ്ങളിലും പൊതുരംഗത്തും സോഷ്യല്‍ മീഡിയകളിലുമെല്ലാം ശ്രദ്ധ നേടിയത്. ഹരേക്കള ഹജബ്ബ 2020ലെ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. 1977 മുതല്‍ 2014 വരെ മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വള്ളിക്കൂടയിലാണ് ഹജബ്ബ ഓറഞ്ച് വിറ്റുകൊണ്ടിരുന്നത്. അന്ന് പലരോടും കൃത്യമായി സംസാരിക്കാന്‍ കഴിയാത്തതിനാല്‍ കച്ചവടം മോശമാവുകയും ഒരു സ്‌കൂള്‍ തുടങ്ങണമെന്ന് ഉറപ്പിക്കുകയുമായിരുന്നു.

സ്‌കൂള്‍ തുടങ്ങണമെന്നതിന് ഒരു കാരണം ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓറഞ്ച് വില്‍പ്പനക്കിടെ ഒരു സായിപ്പ് ഇംഗ്ലീഷില്‍ ഹജബ്ബയോട് ഓറഞ്ചിന്റെ വില ചോദിച്ചു. എന്താണ് ചോദിച്ചതെന്ന് മനസിലാകാതെ അദ്ദേഹം അമ്പരന്ന് നിന്നു. ഹജബ്ബയ്ക്ക ആകെ അറിയുന്ന ഭാഷകള്‍ തുളുവും ബ്യാരിയുമായിരുന്നു.തനിക്ക് വിദ്യാഭ്യാസമില്ലാത്തത് വളരെ വലിയ ഒരു കുറവായി അദ്ദേഹം അന്നാണ് മനസിലാക്കിയത്. തന്റെ ന്യൂ പദപ്പ് ഗ്രാമത്തില്‍ സ്‌കൂളുകള്‍ ഒന്നുമില്ലാതെ വന്നതാണ് താനും ഗ്രാമത്തിലുള്ളവരും നിരക്ഷരരായി പോയതെന്ന് മുന്‍പൊരിക്കല്‍ ഹജബ്ബ പറയുകയുണ്ടായി. പുതിയ തലമുറയിലെ കുട്ടികള്‍ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഹജബ്ബ അങ്ങനെയാണ് തീരുമാനിച്ചത്.

പിന്നീട് 1999 ജൂണ്‍ ആറിന് ന്യൂ പദപ്പിലെ മദ്രസയില്‍ ഒറ്റമുറി സ്‌കൂള്‍ തുടങ്ങി. എന്നാല്‍ സ്‌കൂളിന് അംഗീകാരം ലഭിക്കണമെങ്കില്‍ സ്വന്തമായി സ്ഥലം വേണമെന്ന് സര്‍ക്കാര്‍ പറയുകയും അങ്ങനെ 2001ല്‍ 51,000 രൂപ മുടക്കി 40 സെന്റ് സ്ഥലം വാങ്ങുകയും സ്‌കൂള്‍ പണിയുകയുമായിരുന്നു. 2004 നവംബറില്‍ ഗ്രാമത്തില്‍ പുതിയ ദക്ഷിണ പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. 125 കുട്ടികളും നാല് അധ്യാപകരും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇന്ന് നിരവധി കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇന്ന് പ്രീ യൂണിവേഴ്‌സിറ്റി ആയി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഹജബ്ബ.

2008 ല്‍ ഹജബ്ബയ്ക്ക് സിഎന്‍എന്‍ ഐബിഎന്‍ റിയല്‍ ഹീറോ പുരസ്‌കാരം ലഭിച്ചു. 2012 നവ്ംബറില്‍ ബി.ബി.സി ന്യൂസ് ഹജബ്ബയെകുറിച്ച് ‘അണ്‍ ലെറ്റേഡ് ഫ്രൂട്ട് സെല്ലര്‍’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മംഗളൂരു, കുവേമ്പു, ദാവംഗരേ സര്‍വകലാശാലകളില്‍ അടുത്തിടെ അവരുടെ പാഠ്യപദ്ധതിയില്‍ ഹജബ്ബയെ കുറിച്ച് ഒരു പാഠവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഹജബ്ബ ജീവന ചരിത്ര’ എന്നപേരിലുള്ള പുസ്തകത്തിന്റെ ഒരു ഭാഗമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

x