ഗ്രീഷ്‌മയുടെ മറ്റൊരു മുഖം പുറത്ത് !!! ഷാരോണിന്റെ ആത്മാവ് പോലും പൊറുക്കില്ല നിന്നോട് എന്ന് ഒന്നടങ്കം സോഷ്യൽ ലോകം

ഇന്നലെ മുതൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വാർത്തയാണ് പാറശ്ശാല ഷാരോൺ വ,ധക്കേസിലെ പ്രതിയായ ഗ്രീഷ്മ കോടതിയിൽ മൊഴിമാറ്റി എന്നത്. പോലീസ് തന്നെ നിർബന്ധിച്ചു തന്നെ കുറ്റസമ്മതം നടത്തിച്ചതാണ് എന്നായിരുന്നു മജിസ്ട്രേറ്റിന് ഗ്രീഷ്മ നൽകിയ രഹസ്യമൊഴി. നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെ ആയിരുന്നു ഗ്രീഷ്മയുടെ രഹസ്യമൊഴി. കേസിലെ മറ്റുപ്രതികളായ അമ്മാവനെയും അമ്മയെയും ഒഴിവാക്കാമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നോട് ഉറപ്പു പറഞ്ഞിരുന്നത് എന്നാണ് ഗ്രീഷ്മ അവകാശപ്പെടുന്നത്. ഇത് ക്യാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട് എന്നും അറിയുന്നു. അതോടൊപ്പം തന്നെ ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഡിസംബർ 22 വരെ നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്. പോലീസിന് ആദ്യം നൽകിയ മൊഴിയിൽ ഗ്രീഷ്മ ഷാരോണിനെ കൊ, ല, പ്പെടുത്താൻ ശ്രമിച്ച കാര്യങ്ങൾ എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞിരുന്നു. അത് മാധ്യമങ്ങളും കണ്ടതായിരുന്നു. ഇതിന്റെ പേരിൽ പോലീസിനന് വലിയതോതിൽ വിമർശനങ്ങൾ പോലും ഏൽക്കേണ്ടതായി വന്നിട്ടുണ്ട്.

ജ്യൂസിൽ 50 ഡോളോ കലർത്തി നൽകിയാണ് ഗ്രീഷ്മ കൊല്ലാൻ പദ്ധതി ഇട്ടിരുന്നത് എന്ന് വരെ തുറന്നു പറഞ്ഞ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കോടതിയിൽ എത്തിയപ്പോൾ പൂർണമായും എല്ലാം മാറ്റിയാണ് ഗ്രീഷ്മയെല്ലാം പറയുന്നത്. ഷാരോണിന്റെ കൊ,ല,പാതകത്തിന് പിന്നിൽ മറ്റാരുമില്ലന്നും താൻ ഒറ്റയ്ക്കാണ് ഇത് ചെയ്തത് എന്നും ആണ് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഒന്നും ചെയ്യാൻ സാധിക്കില്ലന്നും പിന്നിലൊരാൾ ഉണ്ടാകുമെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിച്ചത്. തുടർന്നായിരുന്നു വിശദമായ ചോദ്യം ചെയ്യലിന് ശേഷം അമ്മയെയും അമ്മാവനെയും ഒക്കെ ജില്ലാ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നത്. കൃത്യമായ ആസൂത്രണം നടത്തി കാര്യത്തെക്കുറിച്ച് നന്നായി ആലോചിച്ചതിനു ശേഷമാണ് ഷാരോണിനെ കൊ,ല്ലാൻ ഗ്രീഷ്മ തയാറാക്കിയത്. ഇതിനു വേണ്ട കാര്യങ്ങൾ ഇന്റർനെറ്റിൽ ഗ്രീഷ്മ തിരഞ്ഞിരുന്നുവെന്ന് പോലും പോലീസ് കണ്ടെത്തിയിരുന്നു.

മറ്റൊരു വിവാഹമുറപ്പിച്ചതിനെ തുടർന്നായിരുന്നു ഗ്രീഷ്മ ഷാരോണിനെ കൊ,ല്ലു,വാൻ വേണ്ടി പദ്ധതി ഇട്ടിരുന്നത് മാത്രമല്ല ഒരു ഹോട്ടൽ മുറിയിൽ ഷാരോണിനൊപ്പം കഴിയുന്ന സാഹചര്യത്തിൽ പോലും എങ്ങനെ ഷാരോണിനെ കൊല്ലാം എന്നായിരുന്നു ഗ്രീഷ്മയുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. അതോടൊപ്പം കസ്റ്റഡിയിൽ ഇരിക്കേ തന്നെ ഗ്രീഷ്മ ലൈസോൾ കുടിച്ചുകൊണ്ട് ഒരു ആ,ത്മ,ഹത്യാശ്രമവും നടത്തിയിരുന്നു. ഇത്തരത്തിൽ നാടകീയമായ പല സംഭവങ്ങളും അരങ്ങേറിയതിനു ശേഷം ആണ് കോടതിയിൽ എത്തിയപ്പോഴേക്കും പൂർണമായും വ്യത്യസ്തമായ രീതിയിൽ ഗ്രീഷ്മ ഇപ്പോൾ സംസാരിക്കുന്നത്. ഇതിപ്പോൾ ഗ്രീഷ്മയുടെ അഭിഭാഷകന്റെ ബുദ്ധി ആയിരിക്കാം എന്നാണ് പോലീസും അനുമാനിക്കുന്നത്. ഇല്ലാതെ പെട്ടെന്ന് ഗ്രീഷ്മ ഇത്തരത്തിലുള്ള ഒരു മൊഴിമാറ്റൽ നടത്തേണ്ട ആവശ്യം വരുന്നില്ലല്ലോ എന്നും ആളുകൾ പറയുന്നുണ്ട്. ഗ്രീഷ്മയുടെ മൊഴി മാറ്റൽ പലരെയും അമ്പരപ്പിച്ചിട്ടുണ്ട്.

x