Latest News

പ്രാർത്ഥനകൾ വിഫലം !!! ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു 16 കാരി നയൻമരിയ മരണത്തിന് കീഴടങ്ങി

ചിലപ്പോഴെങ്കിലും ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് ചുരുക്കം ചില ആളുകൾക്ക് അലർജിയായി മാറാറുണ്ട്. പൊറോട്ട കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയിൽ 16 കാരി മരിച്ച വാർത്തയാണ് ഇപ്പോൾ ഇടുക്കിയിൽ നിന്ന് പുറത്തുവരുന്നത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നിക്കണ്ടം വെളിയത്തുമല സിജുന്റെ മകൾ നയൻമരിയ സിജുവാണ് മരിച്ചത്. മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് അലർജി ആകാറുണ്ട്. അലർജി ഭേദപ്പെട്ടെന്ന് തോന്നിയതിനെത്തുടർന്ന് പൊറോട്ട കഴിച്ചതാണ് മരണത്തിന് കാരണമായി തീർന്നത്. മൈദാ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിച്ച് മുൻപ് കുട്ടി രോഗബാധിത ആവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു.

അടുത്തിടെയായി രോഗം ഭേദപ്പെട്ടെന്ന് തോന്നി. ഇതിനെ തുടർന്ന് ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടയാണ് ഇന്നലെ പെട്ടെന്ന് ആരോഗ്യനില തീർത്തും വഷളായത്. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് നയൻമരിയ. കുട്ടിയുടെ അച്ഛൻ വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്.

16 കാരി മരിച്ച സംഭവത്തോടെ ഗ്ലൂട്ടർ അലർജി ചർച്ചയും ആവുകയാണ്. ഗോതമ്പ് പോലെയുള്ള ധാന്യങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രോട്ടീനാണ് ഗ്ലുട്ടർ. ചില ധാന്യങ്ങളിൽ പ്രകൃത്യാ തന്നെ ഉണ്ടെങ്കിലും ചില ഭക്ഷണങ്ങളിൽ പ്രോട്ടീൻ കൂട്ടിച്ചേർക്കുന്നതിന് ഭാഗമായി ഗ്ലൂട്ടർ ചേർക്കാറുണ്ട്. പ്രോട്ടീൻ എന്ന് പറഞ്ഞ് നാം ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളിലും ഗ്ലുട്ടർ ഉണ്ട്. ഇവ അലർജിക്ക് കാരണമാവുകയും ചെയ്യുന്നു. സാധാരണ ഭക്ഷണങ്ങളെല്ലാം കൃത്യമായ രീതിയിൽ ദഹനപ്രക്രിയയിലൂടെ അതാത് കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണ് പതിവെങ്കിൽ ഗ്ലൂട്ടർ കുറച്ച് വ്യത്യസ്തനാണ്.

ബാക്കി എല്ലാ പ്രോട്ടീനും മിനറൽസും കൃത്യമായി പ്രവർത്തിക്കുമ്പോൾ ഗ്ലൂട്ടൻ മാത്രം ദഹിക്കാതെ കിടക്കും. ഇങ്ങനെ ദഹിക്കാതെ കിടക്കുന്നതോടെ നമുക്ക് വയറ്റിൽ പല അസ്വസ്ഥതകളും ഉടലെടുക്കുവാൻ ആരംഭിക്കുന്നു. അതുകൊണ്ടാണ് ചിലർക്ക് ഗോതമ്പ്, മൈദ എന്നിവ കഴിച്ചാൽ വയറു വേദനയ്ക്കുന്നതും ചൊറിച്ചിൽ അനുഭവപ്പെടുന്നതും ഗ്യാസ് നിറഞ്ഞ് അസ്വസ്ഥതകൾ ഉണ്ടാകുന്നതും ഒക്കെ.

Anu

Recent Posts

കുടുംബവിളക്കിലെ സുമിത്രയായി വേഷമിടുന്ന മീര വാസുദേവ് വീണ്ടും വിവാഹിതയായി , ആശംസകളുമായി സീരിയൽ ലോകവും ആരാധകരും

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

1 week ago

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

4 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago