ഈ ഇരട്ട ചങ്കുകാരിയായ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് , വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും പൊതുസ്ഥലങ്ങളിലും അല്ലാതെയും നേരിടുന്ന അ, തി, ക്രമങ്ങൾ നിരന്തരം വാർത്ത മാധ്യമങ്ങളിലൂടെ നമ്മൾ കാണാറുണ്ട് . അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത് .. വഴി ചോദിക്കാനെത്തി മാറിടത്തിൽ പിടിക്കാൻ ശ്രെമിച്ച യുവാവിനെ കൈകാര്യം ചെയ്ത ഇരട്ട ചങ്കുകാരി പെൺകുട്ടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറ കയ്യടികൾ നേടുന്നത് .. ആസാം ഗുവഹാത്തിയിൽ രുക്മിണി എന്ന പെൺകുട്ടിയാണ് അപമാനിക്കാൻ ശ്രെമിച്ചവനെ കണക്കിന് കൈകാര്യം ചെയ്തത് .. സംഭവം ഇങ്ങനെ . വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ അടുത്തേക്ക് സ്കൂട്ടറിൽ എത്തിയ യുവാവ് വഴി ചോദിക്കുകയായിരുന്നു . അങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് അറിയില്ല എന്ന് രുക്മിണി മറുപടി നൽകിയതിന് പിന്നാലെ പെൺകുട്ടിയുടെ മാറിൽ കയറിപിടിക്കുകയായിരുന്നു . ഒരു നിമിഷം പതറിപ്പോയ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ പതറി നിന്നെങ്കിലും പെട്ടന്ന് തന്നെ ബൈക്കിൽ രക്ഷപെടാൻ ശ്രെമിച്ച യുവാവിനെ പെൺകുട്ടി പിടികൂടുകയായിരുന്നു ..

ബൈക്കിൽ രക്ഷപെടാൻ ശ്രെമിച്ച യുവാവിനെ ബൈക്കിൽ പിടിച്ചുവലിച്ചു ഓടയിലേക്ക് പെൺകുട്ടി തള്ളിയിടുകയായിരുന്നു . ബൈക്കിന്റെ കണ്ട്രോള് നഷ്‌ടമായ യുവാവ് ഓടയിലേക്ക് വീണതും പെൺകുട്ടി യുവാവിനെ കൈകാര്യം ചെയ്യാനും ചോദ്യം ചെയ്യാനും തുടങ്ങി .ഓടയിലേക്ക് വീണ യുവാവിനെ പെൺകുട്ടി ഷർട്ടിന് കുത്തിപ്പിടിച്ച് ചോദ്യം ചെയ്യാനും യുവാവിന്റെ വീഡിയോ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു . ശബ്‌ദം കേട്ട് നാട്ടുകാരും ഓടിക്കൂടി . ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു . തന്നെ അപമാനിക്കാൻ ശ്രെമിച്ച യുവാവിനെ കണക്കിന് കൈകാര്യം ചെയ്യാനും പെൺകുട്ടി മറന്നില്ല . ഷർട്ടിന് കുത്തിപ്പിടിച്ചു ചോദ്യം ചെയ്യുന്ന പെൺകുട്ടിയോട് മാപ്പ് ചോദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാൻ സാധിക്കും.യുവാവിന്റെ വീഡിയോ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു ..

വിവരം ലഭിച്ചതിനെത്തുടർന്നെത്തിയ പോലീസ് യുവാവിനെ പിടികൂടുകയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട് . ഗുവാഹത്തി പോലീസ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് . ഒരു നിമിഷം പതറിപ്പോയെങ്കിലും ധൈര്യം കൈവിടാതെ അപമാനിക്കാൻ ശ്രെമിച്ചവനെ കണക്കിന് കൈകര്യം ചെയ്ത പെൺകുട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് . ഇരട്ട ചങ്കുകാരി രുക്മിണിയുടെ മറുപടിയും പ്രതികരണവും എല്ലാ പെൺകുട്ടികൾക്കും മാതൃകയാണെന്നും ഞരമ്പ് രോഗികൾക്ക് ഇതിലും കൂടുതൽ ശിക്ഷ കൊടുക്കണം എന്നുള്ള നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് .. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .

x