പ്രശസ്ത സീരിയൽ സിനിമാ താരം രമേശ് വലിയശാല വിടവാങ്ങി ; ദുരൂഹ സാഹചര്യത്തിൽ അദ്ദേഹത്തെ കാണപ്പെടുകയായിരുന്നു

പ്രശസ്ത സീരിയൽ താരം രമേശ് വലിയ ശാല അന്തരിച്ചു. നാടക രംഗത്ത് നിന്ന് ആണ് താരം സീരിയൽ രംഗത്തേക്ക് എത്തിയത്. ഒത്തിരി തിരക്കുള്ള ഒരു താരം ആയിരുന്നു ഇദ്ദേഹം. ഏതാണ്ട് 22 വർഷം ആയി സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് രമേശ് വലിയ ശാല. ഗവമെൻ് മോഡൽ സ്കൂളിൽ ആയിരുന്നു രമേശ് വലിയ ശാലയുടെ പ്രാഥമിക വിദ്യാഭ്യാസം നടന്നത്. നാടക രംഗത്ത് സജീവം ആയത് തിരുവനന്തപുരം ആർട്സ് കോളജിൽ പഠിക്കുന്ന കാലത്ത് ആണ്.

നാടക രംഗത്തെ മുൻ നിര പ്രവർത്തകർക്ക് ഒപ്പം എല്ലാം ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ജനാർദ്ദനൻറെ ഒപ്പവും രമേശ് വലിയ ശാല പ്രവർത്തിച്ചിട്ടുണ്ട്.
കോളജ് പഠന കാലത്തിന് ശേഷം ആണ് താരം മിനി സ്ക്രീനിലേക്ക് എത്തിയത്. ഏഷ്യാനെററ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പൗർണമി തിങ്കൾ എന്ന സീരിയലിൽ ആണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചു കൊണ്ടിരുന്നത്. ശനിയാഴ്ച പുലർച്ചെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് താരത്തിനെ കണ്ടത്.

പ്രാഥമിക അന്വേഷത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആണ് ആത്മ ഹത്യ ചെയ്തത് എന്നാണ് കണക്ക് കൂട്ടൽ . മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിനിമ സീരിയൽ നാടക രംഗത്തെ ഒത്തിരി പേര് ആദരാഞ്ജലികൾ അർപ്പിച്ചു. ‘പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ‘ എന്ന് സുഹൃത്തും നിർമ്മാതാവും ആയ എം എം ബാദുഷ തൻറെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. സിനിമയിലും സീരിലുകളിലും ആയി ഒത്തിരി നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.

നിർമാതാവും പ്രൊഡക്ഷൻ കൺട്രളറും ആയ രമേശിൻ്റെ സുഹൃത്ത് എം എം ബാദുഷ ആണ് താരത്തിൻ്റെ വിയോഗം ആദ്യമായി സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്. പ്രതിസന്ധികൾ എന്തും ആകട്ടെ .അതിന് ആത്മഹത്യ ഒരു പരിഹാരം അല്ല എന്നും താരത്തിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് വന്നവർ പറയുന്നു. ഈ കൊറോണ കാലത്ത് ഒത്തിരി സിനിമ സീരിയൽ പ്രവർത്തകരെ നമുക്ക് നഷ്ടമായിരുന്നു. അതിനു ആക്കം കൂട്ടുന്നത് ആണ് താരത്തിൻ്റെ മരണം. താരത്തിൻ്റെ മരണം ഇൻഡസ്ട്രിയിലേ എല്ലാപേർക്കും ഒരു ഷോക്ക് ആയി ഇരിക്കുകയാണ്.

ജീവിതത്തിൽ പ്രതിസന്ധികൾ കടന്ന് വരുമ്പോൾ അതിനെ നേരിടാൻ ഉള്ള മനക്കരുത്ത് ഇല്ലാതാകുമ്പോൾ പലരും ആത്മ ഹത്യ എന്ന വഴി തിരഞ്ഞെടുക്കാറുണ്ട്. ധൈര്യം ഇല്ലായ്മ ആണ് അത് എന്ന് കണ്ട് നിൽക്കുന്നവർക്ക് പറയാമെങ്കിലും മറ്റൊന്നും മനസ്സിലേക്ക് കടന്നു വരാത്ത ഒരു ദുർബല നിമിഷത്തെ പഴിക്കുന്നതിൽ അർത്ഥം ഇല്ല. ഈ കൊറോണ കാലത്ത് മാനസിക പിരിമുറുക്കം കൂടി ഒത്തിരി പേര് ആത്മ ഹത്യ ചെയ്തിരുന്നു. ഉയർന്നു വരുന്ന ഈ പ്രശ്നത്തിന് അവബോധം സൃഷ്ടിക്കേണ്ടി ഇരിക്കുന്നു .

x