കല്യാണം കഴിഞ്ഞു 4ആം മാസം നിറവയറിൽ വിശേഷമറീച്ച് നടി മൈഥിലി ; ആശംസയുമായി ആരാധകർ

ആദ്യ ചിത്രം തന്നെ മമ്മൂട്ടിക്കൊപ്പം എത്തുക എന്ന് പറയുന്നത് ഒരു പുതുമുഖ താരത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നിറക്കുന്ന ഒരു കാര്യം തന്നെയാണ്. അതുപോലെ തന്നെ ആദ്യ ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുക എന്ന് പറയുന്നതും ഒരു താരത്തിന്റെ ഏറ്റവും വലിയ ഭാഗങ്ങളിൽ ഒന്നു തന്നെയാണ്. ഈ രണ്ടു ഭാഗ്യവും ഒരേപോലെ ലഭിച്ച കലാകാരിയായിരുന്നു മൈഥിലി. മമ്മൂട്ടി നായകനായെത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് മൈഥിലി അരങ്ങേറ്റം നടത്തുന്നത്. നിരവധി ആരാധകരായിരുന്നു ഈ ഒരു സിനിമയിൽ കൂടി മൈഥിലിക്ക് ഉണ്ടായിരുന്നത്.

ഏതൊരു പുതുമുഖ താരവും ആഗ്രഹിക്കുന്ന ഒരു തുടക്കം തന്നെയായിരുന്നു മൈഥിലിക്ക് ലഭിച്ചത്. പിന്നീട് ആ ഭാഗ്യവും സ്വീകാര്യതയും മൈഥിലിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പാതിരാത്രിയിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന മാണിക്യത്തിന്റെ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ സാധിച്ചിരുന്നു. എങ്കിലും സിനിമയിൽ കൂടുതൽ അവസരങ്ങൾ താരത്തെ തേടി എത്തിയിരുന്നില്ല എന്നതാണ് സത്യം. ലഭിച്ച കഥാപാത്രങ്ങൾ ഒന്നും തന്നെ അത്രത്തോളം ശ്രദ്ധ നേടുന്നത് ആയിരുന്നില്ല.

പാലേരി മാണിക്യത്തിന് ശേഷം സോൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, ഞാനും എന്റെ ഫാമിലിയും, മാറ്റിനി തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധ നേടിയ താരം പിന്നീട് ചെറിയ റോളുകളിലേക്ക് മാറ്റപ്പെടുകയായിരുന്നു ചെയ്തത്.. അവസാനം ലോഹം എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ എത്തിയത് അത്ര പെട്ടന്നൊന്നും പ്രേക്ഷകർ മറന്നു പോകില്ല. പിന്നീട് പ്രേക്ഷകർ മൈഥിലിയെ കാണുന്നത് ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങിലായിരുന്നു. താരത്തിന്റെ വിവാഹ ചടങ്ങായിരുന്നു അത്. സമ്പത്ത് എന്ന ചെറുപ്പക്കാരനുമായുള്ള വിവാഹം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു.

വിവാഹത്തോടെ സോഷ്യൽ മീഡിയയിൽ സജീവമായി എങ്കിലും വിവാഹ ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ നിന്നും മാറിനിൽക്കുകയായിരുന്നു മൈഥിലി ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാമിൽ കൂടി താരത്തിന്റെ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ സോഷ്യൽ മീഡിയയിൽ എത്താറുണ്ടെങ്കിലും യാതൊരുവിധത്തിലും തന്റെ സ്വകാര്യജീവിതം മാധ്യമങ്ങൾക്ക് മുൻപിൽ ഒരു വാർത്തയാക്കാൻ മൈഥിലി ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ ആരാധകർക്ക് ഒരു കിടിലൻ സർപ്രൈസുമായി ആണ് മൈഥിലി എത്തിയിരിക്കുന്നത്. താരം കഴിഞ്ഞ ദിവസം പങ്കുവച്ച് ഓണച്ചിത്രങ്ങളിൽ ആണ് ഈ സർപ്രൈസ് പ്രേക്ഷകർ കണ്ടുപിടിച്ചിരിക്കുന്നത്.

നിറവയറിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരുന്നില്ലല്ലോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും താരം ക്യാപ്ഷനിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് അറിയിക്കുകയും ചെയ്യുന്നുണ്ട്. വലിയ സന്തോഷത്തിലാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവിൽ നിന്നും സ്നേഹചുംബനം ഏറ്റുവാങ്ങി നിറവയറുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.

x