123 പവനും 83 ലക്ഷം രൂപയും ഞാൻ അവന് കൊടുത്തു, എന്നിട്ടും അവൻ എൻ്റെ മകളെ വെറുതെ വിട്ടില്ല ; നെഞ്ചുപൊട്ടി ഒരു അച്ഛൻ

സ്ത്രീധനത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ ഓരോ ദിവസവും കൂടി വരികയാണ് നമ്മുടെ രാജ്യത്ത്. കൂടുതലും നടക്കുന്നത് നമ്മുടെ സാക്ഷര കേരളത്തിലാണെന്നതാണ് ഏവരെയും ലജ്ജിപ്പിക്കുന്നത്. നിരവധി പെൺകുട്ടികളാണ് സ്ത്രീധന പീ.ഡനത്തിൽ മനംമടുത്ത് ആ. ത്മഹ. ത്യ ചെയ്യുന്നതും കൊ.ല്ല പ്പെടുന്നതും. കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടിയുടെ വാർത്ത നമ്മളെ ഏവരെയും വളരെയധികം വേദനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അതിനു സമാനമായി മറ്റൊരു പെൺകുട്ടിയുടെ വിയോഗ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 123 പവൻ സ്വർണവും 83 ലക്ഷം രൂപയും നൽകിയിട്ടും കൊല്ലം സ്വദേശിനിയായ പ്രീതിയുടെ മാതാപിതാക്കൾക്ക് മകളെ നഷ്ടമായി.

കഴിഞ്ഞ ദിവസം പൂനെയിൽ ഭർത്തൃവീട്ടിൽ മരി.ച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി പ്രീതിയുടേത് കൊ.ലപാതകമെന്ന് ആവർത്തിച്ച് ബന്ധുക്കൾ. കൊല്ലം വാളകം സ്വദേശിയായ പ്രീതി പൂനെയിൽ ഭർത്താവിനും അമ്മയ്ക്കുമൊപ്പം താമസിച്ചു വരികയായിരുന്നു. ഭർത്താവും ഭർത്തൃമാതാവും ജോലി കഴിഞ്ഞ് എത്തിയപ്പോൾ പ്രീതിയെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ മകളുടേത് കൊല്ലത്തെ വിസ്മയുടേതിന് സമാനമായ മ.രണമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ സ്ത്രീധനത്തെ ചൊല്ലി മകൾക്ക് നിരന്തരം പ്രശ്നങ്ങൾ നേരിട്ടുവെന്നു പ്രീതിയുടെ പിതാവ് മധുസൂദനൻ പിള്ള പറയുന്നു.

വര്ഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭർത്താവിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നു എന്നാണ് ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലുള്ള വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പുറത്തു വന്നു. താൻ സന്തോഷ വതിയാണെന്ന് കാണിക്കാൻ പ്രീതിയുടെ ഫോണിൽ നിന്ന് ഭർത്താവ് അച്ഛന് സന്ദേശങ്ങൾ അയക്കുമായിരുന്നുവെന്നും പുറത്തു വന്ന വാട്സ്ആപ്പ് സന്ദേശങ്ങളിലുണ്ട്. പ്രീതിയുടെ മാതാപിതാക്കൾ ഭോസരി പോലീസിൽ നൽകിയ പരാതിയിൽ ഭർത്താവ് അഖിലിനെയും അമ്മയെയും ചോദ്യം ചെയ്തിരുന്നു. സ്ത്രീധന പീഡന നിയമ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

123 പവൻ സ്ത്രീ ധനമായി നൽകിയിരുന്നു. പിന്നീട് പലതവണകളായി 83 ലക്ഷം രൂപ നൽകിയിരുന്നതായി പ്രീതിയുടെ അച്ഛൻ മധുസൂദനൻ പിള്ള പറയുന്നു. മാത്രമല്ല കൂടുതൽ പണം ആവശ്യപ്പെട്ട് പ്രീതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അച്ഛനും ബന്ധുക്കളും ആരോപിക്കുന്നു. ഭർത്താവ് അഖിൽ നിരന്തരം ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി പ്രീതി പറഞ്ഞതായും വീഡിയോ അയച്ചു കൊടുത്തതായും സുഹൃത്ത് പൂനെ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ഒക്ടോബർ ആറിനാണ് പൂനയിലെ ഭർത്താവിന്റെ വീട്ടിൽ പ്രീതിയെ ചലനമറ്റ കണ്ടെത്തിയത്. പൂനെ ഭോസരി പ്രാധികിരൺ സ്പൈൻ റോഡിലെ റിച്ച്വുഡ് ഹൌസിംഗ് സൊസൈറ്റിയിലെ ഭർത്തൃ വീട്ടിലായിരുന്നു ബുധനാഴ്ച പ്രീതിയെ കണ്ടെത്തിയത്. മരണ വിവരം അറിഞ്ഞു ഡൽഹിയിൽ താമസിക്കുന്ന പ്രീതിയുടെ മാതാപിതാക്കൾ പൂനയിലെത്തി ഭോസരി പോലീസിൽ പരാതി നൽകി. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയായ അഖിൽ വര്ഷങ്ങളായി പൂനയിലാണ് താമസിക്കുന്നത്. അഖിൽ പൂനയിൽ ബിസ്സിനസ്സ് നടത്തുകയാണ്. അഖിലിനെയും അമ്മയെയും ഗാർഹിക പീ.ഡന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്.

x