ഈ വനിത പോലീസ് ആണ് ഇപ്പോൾ താരം; മരം വീണ് ബോധം നഷ്ടപ്പെട്ടുകിടന്ന യുവാവിനെ ഒറ്റയ്ക്ക് തോളിൽ ചുമന്ന് ജീവൻ രക്ഷിച്ച പെൺപുലി

സോ ഷിയൽ മീഡിയയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്നത് ഒരു വനിത പോലീസ് ആണ്, നാട്ടുകാർ മരിച്ചെന്ന് വിധിയെഴുതിയ ഒരു ജീവനെ തൻറെ സമയോചിതമായ ഇടപെടൽ കൊണ്ട് തിരികെ എത്തിച്ചിരിക്കുകയാണ് ഒരു വനിത ഇൻസ്‌പെക്‌ടർ, സംഭവം നടന്നത് തമിഴ്‌നാട്ടിൽ ആണ്, തമിഴ് നാട്ടില്‍ ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കാറ്റിലും, അവിടെയുണ്ടായിരുന്ന ഒരു വൃക്ഷം വീഴുകയായിരുന്നു, വീണതാകട്ടെ ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഒരു യുവാവിന്റെ പുറത്തും,വീണ മരത്തിനടിയില്‍ അകപ്പെട്ട് പോയ യുവാവിനെ രക്ഷപ്പെടുത്താൻ ആരും തയ്യാറായതുമില്ല, എന്നാൽ വിവരം അറിഞ്ഞെത്തിയ രാജേശ്വരിയാണ് ജീവൻ രക്ഷിച്ചത്

അതോടെ വനിതാ ഇൻസ്‌പെക്ടർ ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി മാറീരിക്കുകയാണ്, ടി.പി.ചത്രം ഇന്‍സ്‌പെക്ടറായ രാജേശ്വരിയാണ് ഇരുപത്തിയെട്ട് കാരനായ ഉദയകുമാറിനെ ആശുപത്രിയില്‍ എത്തിച്ച് ജീവൻ രക്ഷിച്ചത് . ചെന്നൈയിലെ ടിപി ഛത്രം പ്രദേശത്തെ ശ്മശാനത്തിനരികിലാണ് ഈ സംഭവം നടന്നത് . സംഭവത്തിന്റെ വിഡിയോയും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് മരംവീഴുകയും അതിനടിയില്‍ ചെന്നൈ കീഴ്പാക്കം ശ്മശാനത്തിലെ ജോലിക്കാരനായ ഉദയകുമാര്‍ കുടുങ്ങുകയുമായിരുന്നു. കനത്തമഴയും തുടരുന്നതിനാല്‍ മരത്തിനടിയില്‍പ്പെട്ട ഉദയകുമാര്‍ അബോധാവസ്ഥയിലായി.എന്നാല്‍ ഇയാള്‍ മരിച്ചതായാണ് പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടറും സംഘവും മരത്തിനടിയില്‍ അകപ്പെട്ട ഉദയകുമാറിനെ പുറത്തെടുത്തു. അപ്പോഴാണ് ഉദയകുമാറിന് ജീവനുണ്ടെന്ന് അറിഞ്ഞത്. അതുവഴി വന്ന ഓട്ടോയില്‍ തന്റെ തോളത്തേറ്റിയ യുവാവിനെ ആശുപത്രിയിലേക്ക് പറഞ്ഞയക്കകയുമായിരുന്നു. ഉദയകുമാര്‍ ഇപ്പോള്‍ കീഴ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെരുപ്പൊന്നും ഇടാതെ ചെളിയിലൂടെ നടന്ന ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയ്ക്ക് വന്‍ കയ്യടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. കൂടാതെ നിരവധി പേരാണ് ഈ പോലീസ് ഉദ്യോഗസ്ഥയെ അഭിനന്ദനം കൊണ്ട് മൂടുകയും ചെയുന്നത്

അതേസമയം തമിഴ് നാട്ടിലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 14 പേര്‍ മരണപ്പെട്ടുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ചെന്നൈ, ചെങ്കല്‍പട്ടു, തിരുവല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.

x