മഹാപ്രളയത്തിൽ കേരളത്തെ നെഞ്ചോട് ചേർത്ത സൈനികൻ: പ്രദീപിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

നാടിനെ ഒട്ടാകെ നടുക്കിയ ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ ദാരുണമായി മരണപ്പെട്ട  മലയാളി സൈനികൻ പ്രദീപിന്‍റെ ശവസംസ്കാരം ഇന്നാണ്. കേരളത്തിലെ മന്ത്രിമാരായ ബഹുമാനപ്പെട്ട കെ രാജൻ, കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃതദേഹം ഏറ്റു വാങ്ങുന്നതാണ്. ഇന്നു വൈകിട്ടാണ് പ്രദീപിന്റെ വീട്ടുവളപ്പിൽ ശവസംസ്കാര ചടങ്ങുകൾ നടത്തുക.തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മിടുക്കനായ മകനായിരുന്നു  പ്രദീപ്.  പ്രദീപിന്റെ അച്ഛനെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തായിരുന്നു അവസാനമായി അദ്ദേഹം നാട്ടിലെത്തിയത് , അച്ഛനെ തിരികെ വീട്ടിലെത്തിച്ച് അതീവ സന്തോഷത്തോടുകൂടി  മകന്റെ ജന്മദിനം  ആഘോഷിക്കുകയും ചെയ്തശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ദാരുണമായ അപകടം സംഭവിച്ച് പ്രദീപ് മരണപ്പെടുന്നത്.  അതുകൊണ്ടുതന്നെ പ്രദീപിന്റെ വിയോഗം നാട്ടിലും വീട്ടുകാർക്കും ഒരിക്കലും താങ്ങാനാവുന്നത് ആയിരുന്നില്ല.

2018ലെ കേരളത്തെ നടുക്കിയ മഹാപ്രളയത്തില്‍ രക്ഷാപ്രവർത്തനത്തിൽ ഉടനീളം  സഹകരിച്ച സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂയായി ചുമതല ഏറ്റെടുത്തത് പ്രദീപ് ആയിരുന്നു.  അദ്ദേഹത്തിന്റെയും കൂട്ടായ്കളുടെയും നേതൃത്വത്തിൽ നിരവധി ജനങ്ങളെ ആയിരുന്നു തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായി ചുമതല ഏറ്റെടുക്കുന്നത് പ്രദീപ് ആയിരുന്നു , അദ്ദേഹം 2004ലാണു വ്യോമസേനയിൽ ചേർന്നത്. ശേഷം എയർ ക്രൂ ആയി . ഇന്ത്യയിലുടനീളം കാശ്മീരിൽ ഉൾപ്പെടെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാ ർത്തകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്. സർവീസിൽ ഒരു ബ്ലാക്ക് മാർക്ക് പോലും വീഴ്ത്താതെ മികച്ച സേവനം കാഴ്ച വെച്ച പ്രദീപിന്റെ വിയോഗം സുഹൃത്തുക്കൾക്കും  താങ്ങാനാവുന്നത് ആയിരുന്നില്ല.20 വർഷം സർവീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്കു മടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും അടുത്ത സുഹൃത്തുക്കൾ അറിയിച്ചിരുന്നു മതിക്കുന്ന് എൽപി സ്കൂളിലെയും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും തൃശൂർ ഗവ. ഐടിഐയിലുമാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.   ഭാര്യയുടെ പേര്ശ്രീലക്ഷ്മി. മക്കൾ ദക്ഷിൺ ദേവ്  ,ദേവപ്രയാഗ്  എന്നിവരാണ്.

ഹെലികോപ്റ്റർ ദുരന്തത്തിൽ വലിയൊരു അട്ടിമറി സംഭവിച്ചതായും ചർച്ചകൾ പുറത്തുവരുന്നുണ്ട്. അപകടം സംഭവിച്ചതിന്റെ വ്യക്തമായ കാരണങ്ങൾ അധികൃതർ അന്വേഷിച്ചുവരികയാണ് .ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ അപകടത്തിൽ മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു രംഗത്തെത്തിയിരുന്നു .മുഖ്യമന്ത്രി പിണറായി വിജയൻറെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രദീപിന്റെ വിടവാങ്ങലിനെ കുറിച്ച് സംസാരിച്ചിരുന്നു: സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്നും പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

x