പ്രേഷകരുടെ പ്രിയ നടി ചേതന രാജ് അന്തരിച്ചു , മരണത്തിന് പിന്നിലെ കാരണം കേട്ട് ഞെട്ടലോടെ ആരാധകർ

നിരവധി സീരിയലിലൂടെ സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ പ്രിയ നടി ചേതന രാജ് അന്തരിച്ചു . 21 വയസായിരുന്നു . സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ താരത്തിന് നിരവധി ആരാധകരെയും സമ്പാദിക്കാൻ സാധിച്ചിരുന്നു . സൗന്ദര്യം വർധിപ്പിക്കൻ പ്ലാസ്റ്റിക് സർജറി നടത്തിയത് പരാജയപ്പെട്ടതാണ് താരത്തിന്റെ മരണകാരണം എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ . ബാംഗ്ലൂർ രാജാജി നഗറിലുള്ള പ്രമുഖ കോസ്മെറ്റിക് ആശുപത്രിയിലായിരുന്നു ചേതന സുഹൃത്തുക്കൾക്കൊപ്പം പ്ലാസ്റ്റിക് സർജറിക്ക് വിധേയയായത് . എന്നാൽ സർജറി പരാജയപ്പെട്ടത് നടിയുടെ മരണ കരണമായി മാറുകയായിരുന്നു . വീട്ടുകാരെ പോലും വിവരമറിയിക്കാതെയായിരുന്നു താരം സർജറിക്ക് വിധേയയായത് . ശരീരത്തിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന സർജറിയായ ഫ്ലാറ്റ് ഫ്രീ പ്ലാസ്റ്റിക് ആണ് താരം ചെയ്തത് . എന്നാൽ സർജറിയെത്തുടർന്ന് ശ്വാസകോശത്തിൽ വെള്ളം അടിഞ്ഞുകൂടാൻ തുടങ്ങുകയും നടിയുടെ ആരോഗ്യനില മോശമായി തുടങ്ങുകയും ചെയ്തു .

ഡോക്ടർമാർ കിണഞ്ഞു ശ്രെമിച്ചെങ്കിലും നടിയുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയും ചേതന മരണത്തിന് കീഴടങ്ങുകയും ചെയ്യുകയായിരുന്നു . 21 വയസ് മാത്രം പ്രായമുള്ള ചേതനയ്ക്ക് സീരിയൽ ലോകത്ത് നിരവധി ആരാധകരെ സമ്പാദിക്കാൻ സാധിച്ചിരുന്നു . ഗീത , ദൊരസാനി തുടങ്ങിയ ഹിറ്റ് സീരിയലുകളിൽ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നു . കന്നഡ സീരിയലുകളിലാണ് താരം കൂടുതലായി അഭിനയിച്ചിരുന്നത് . പ്ലാസ്റ്റിക് സർജറി എന്ന തീരുമാനം താരത്തിന്റെ ജീവിതവും ജീവനുമാണ് കവർന്നെടുത്തത് . മാതാപിതാക്കളറിയാതെയായിരുന്നു ചേതന കൂട്ടുകാർക്കൊപ്പം പ്ലാസ്റ്റിക് സർജറിക്ക് എത്തിയത് എന്നാണ് പുറത്തുവരുന്ന സൂചനകൾ . ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ചേതനയുടെ സുഹൃത്തുക്കളും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട് . എന്തായാലൂം സീരിയൽ ആരാധകരെ കണ്ണീരിലാഴ്ത്തുന്ന വാർത്ത യാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

x