രണ്ടു ഭാര്യമാരും ഒരേപോലെ ഗർഭിണി , സന്തോഷം പങ്കുവെച്ച് വ്ലോഗെർ അർമാൻ , ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് സോഷ്യൽ ലോകം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്ലോഗർമാരുടെ കാലമാണ് , പല വോൾഗർമാരും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെപോലെയാണ് പലരും കാണുന്നത് . അത്തരത്തിൽ പ്രേഷകരുടെ ഇഷ്ട വ്ലോഗർമാരിൽ ഒരാളാണ് “അർമാൻ” . ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള അർമാന് യൂട്യൂബിൽ 20 ലക്ഷത്തിൽ അധികം സബ്സ്ക്രൈബേർസ് ഉം ഉണ്ട് . തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുള്ള വ്ലോഗെർ ആയ ആർമാൻ പുതിയതായി പങ്കുവെച്ച പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . എന്റെ കുടുംബം എന്ന അടിക്കുറിപ്പോടെ രണ്ടു ഭാര്യമാർക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

ചിത്രത്തിന്റെ പ്രത്യേകത എന്താണെന്നു വെച്ചാൽ രണ്ടു ഭാര്യമാരും ഒരേപോലെ ഗർഭിണിമാർ ആണെന്നുള്ളതാണ് .ഭാര്യമാർ ഗർഭിണി എന്ന ടൈറ്റിലോടു കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് . അതാണ് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം നേരിടേണ്ടി വന്നത് .  അർമാന് പായൽ കൃതിക എന്ന പേരുകൾ ഉള്ള രണ്ടു ഭാര്യമാർ ആണ് ഉള്ളത് . 2011 ലായിരുന്നു പായലിനെ അർമാൻ വിവാഹം ചെയ്തത് . ഇരുവർക്കും ചിരയു എന്ന മകൻ കൂടിയുണ്ട് . ഇതിനു പിന്നാലെ ഉറ്റ സുഹൃത്തും കാമുകിയുമായ കൃതികയേ 2018 ൽ താരം വിവാഹം കഴിക്കുകയായിരുന്നു .

ഇരുവരും ഒരുവീട്ടിലാണ് താമസിക്കുന്നത് . ഇരുവരും ഒരേ പോലെ ഗർഭിണിയായ സന്തോഷം പങ്കുവെച്ച അർമാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ രൂക്ഷവിമര്ശനവും പരിഹാസങ്ങളും നേരിടുന്നുണ്ട് . ഇത് ഭാര്യമാരോടുള്ളത് യാതാർത്ഥ സ്നേഹം അല്ലെന്നും യാതാർത്ഥ സ്നേഹം ആയിരുന്നെങ്കിൽ രണ്ടാമത് വിവാഹം കഴിക്കില്ല എന്നും ഇതൊക്കെ എങ്ങനെ സാധിക്കുന്നു നിന്നടക്കം നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് . എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x