വര്ഷങ്ങള്ക്ക് മുൻപ് ഏവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെയെത്തിയ ജബ്ബാർ വിടവാങ്ങി

പോസ്റ്റ് മോർട്ടത്തിനിടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന കൊച്ചി മാഹി സ്വദേശി അബ്ദുൽ ജബ്ബാർ അ, ന്തരിച്ചു , 74 വയസായിരുന്നു . വാർധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു ജബ്ബാർ വിടവാങ്ങിയത് . ഒരിക്കൽ മരണത്തിന്റെ വക്കിൽ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയ ആളായിരുന്നു ജബ്ബാർ .. അന്ന് ജബ്ബാറിന്റെ ജീവിതത്തിൽ സംഭവിച്ചത് കേട്ടാൽ ആരും ഒന്നമ്പരന് പോകും . മുംബയിലെ പൂനക്കടുത്ത് നടന്ന ബസ്സപകടത്തിൽ മ, രിച്ചു എന്ന് വിധിയെഴുതിയ ഡോക്ടർമാരെ പോലും അത്ഭുതപെടുത്തിയായിരുന്നു ജബ്ബാർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് . ദുബായിലെ ദേരയിലായിരുന്നു അബ്ദുൽ ജബ്ബർ ജോലി ചെയ്തിരുന്നത് . ജോലിക്കിടയിൽ ലഭിച്ച ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തിയ ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു ജബ്ബാറിന് അപകടം സംഭവിച്ചത് .മംഗലാപുരത്തുനിന്നും പൂനൈ വിമാനത്താവളത്തിലേ യാത്ര ചെയ്യവെയാണ്‌ ജബ്ബാർ സഞ്ചരിച്ചിരുന്ന ബസ് ഒരു ലോറിയുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത് . തലകീഴായി മറിഞ്ഞ ബസിന്റെ എഞ്ചിനിടയിൽ പെട്ട ജബ്ബാർ അടക്കം മൂന്നു പേരാണ് മ, രണ, ത്തിന് കീഴടങ്ങിയതായി ആദ്യം റിപോർട്ടുകൾ വന്നത് .

ഫ്രണ്ട് സീറ്റിൽ ഇരുന്ന മൂന്നു പേരിൽ ഒരാളായിരുന്നു ജബ്ബാറും ..മൂന്നു പേരും മ, രിച്ചതായി ഡോക്ടർമാർ വിധിയെഴുതി . ജബ്ബാറിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മിറാജ് ആശുപത്രിയിലേക്ക് ജബ്ബാറിന്റെ ജേഷ്ഠ സഹോദരന്മാർ എത്തി . മോ, ർച്ചറിയിൽ നിന്നും ആംബുലൻസിലേക്ക് ജബ്ബാറിനെ കയറ്റാൻ തുടങ്ങവേ സഹോദരങ്ങൾ ജബ്ബാറിന്റെ ഡെ, ത്ത് സർട്ടിഫിക്കറ്റ് വേണം എന്ന് ഡോക്ടറോട് പറയുകയുണ്ടായി . സർട്ടിഫിക്കറ്റ് വേണമെങ്കിൽ പോസ്റ്റ് മോർട്ടം ചെയ്താലേ ലഭിക്കു എന്നായി ഡോക്ടർ . ഒടുവിൽ ജബ്ബാറിനെ പോസ്റ്റ് മോർട്ടം ചെയ്യാൻ തീരുമാനിച്ചു . ടേബിളിൽ ജബ്ബാറിന്റെ ത, ല പിളർക്കാനായി ചുറ്റിക എടുത്ത് ആഞ്ഞടിച്ചു .പിന്നീട് സംഭവിച്ചത് അദ്ഭുതമായിരുന്നു . അടി കിട്ടിയതും ജബ്ബാറിന്റെ കൈ വിരലുകൾ അനങ്ങി . കൈ വിരലുകൾ അനങ്ങുന്നത് കണ്ട് പോസ്റ്റ് മോർട്ടം ചെയ്തയാൾ അപ്പോൾ തന്നെ ബോധം നഷ്ടമായി നിലത്തുവീണു . എന്നാൽ തലക്ക് ലഭിച്ച അടിയെ തുടർന്ന് ജബ്ബറിന്റെ ഒരു കണ്ണ് നഷ്ടമായി. അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയ ജബ്ബാറിനെ കാണാൻ ആശുപത്രിയിൽ വൻ തിരക്കായി . ഇത് ഡോക്ടർമാർക്കും അസൗകര്യം ആയതോടെ അധിക ദിവസം തുടരാൻ ജബ്ബാറിനെ ആശുപത്രിക്കാർ അനുവദിച്ചില്ല . മാത്രമല്ല മോർച്ചറിയിൽ കഴിഞ്ഞ ജബ്ബാറിനെ പരിചരിക്കാൻ നേഴ്‌സുമാരും ഒന്ന് ഭയപ്പെട്ടു .

ജബ്ബാറിന്റെ മൃതദേഹവുമായി വരുന്ന ആംബുലൻസ് പ്രതീക്ഷിച്ചിരുന്ന അയൽവാസികളും നാട്ടുകാരും കണ്ടത് ജീവനോടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ജബ്ബാറിനെയാണ് . അങ്ങനെ തന്നെ അടക്കം ചെയ്യാൻ എടുത്ത ഖബര്സ്ഥാന് വരെ താൻ കണ്ടിരുന്നു എന്ന് ജബ്ബാർ പറഞ്ഞിരുന്നു .അപകടത്തിന് ശേഷം ഏഴു മാസങ്ങൾക്ക് ശേഷം തിരികെ ദുബായിലെത്തിയ ജബ്ബാറിന് ഒരു കണ്ണ് നഷ്ടമായതിനെത്തുടർന്നു ജോലി നഷ്ടമായി . പിന്നീട് നിരവധി ജോലികൾ ലഭിച്ചെങ്കിലും ശാരീരിക പ്രശ്നങ്ങളെ തുടർന്ന് എല്ലാം നഷ്ടമായി . ഒടുവിൽ ജബ്ബാർ തിരികെ നാട്ടിലേക്ക് തിരികെ മടങ്ങുകയായിരുന്നു .

x