തീരാവേദനയായി മാറിയ ആ വിവാഹ ഫോട്ടോഷൂട്ട് ; നോവായി റെജിന്റേയും കനികയുടേയും വിവാഹ ഫോട്ടോഷൂട്ട് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ണീരായി പടരുന്നത് നവവരൻ ഭാര്യയുടെ മുന്നിൽ വച്ച് മരണത്തിലേക്ക് ആണ്ടുപോയി എന്ന വാർത്തയാണ്. കോഴിക്കോട് കുറ്റ്യാടി പുഴയുടെ ഓളങ്ങളിൽ പതിയിരുന്ന മരണം കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റെജിൻ ലാൽ എന്ന 28 കാരന്റെ ജീവനെടുത്തു എന്ന വാർത്ത കണ്ണീരോടെയാണ് നാട് ശ്രവിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 14നാണ് രജിനും കനികയും വിവാഹിതരായത്.  പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളോടെ ഏറെ പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച രജിനും കനികയും.

എന്നാൽ മരണമെന്ന രംഗബോധമില്ലാത്ത വില്ലൻ നിർദാക്ഷണ്യം അവരിലൊരാളെ തിരിച്ചെടുത്തിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ണീരായി പടരുന്നത് നവവരൻ ഭാര്യയുടെ മുന്നിൽ വച്ച് മരണത്തിലേക്ക് ആണ്ടുപോയ വാർത്തയാണ്. നല്ലൊരു ജീവിതം സ്വപ്നം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ രജിനും കനികയും. എന്നാൽ കോഴിക്കോട് കുറ്റ്യാടി പുഴയുടെ ഓളങ്ങളിൽ പതിയിരുന്ന മരണം കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റെജിൻ ലാൽ എന്ന 28 കാരന്റെ ജീവനെടുത്തു എന്ന വാർത്ത കണ്ണീരോടെയാണ് നാട് ശ്രവിക്കുന്നത്. കനികയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 14നാണ് രജിനും കനികയും വിവാഹിതരായത്. രണ്ടു ദിവസം മുന്നേ ഇവർ വിവാഹ ഫോട്ടോ ഷൂട്ടിനായി ജാനകിക്കാട് ഭാഗത്ത് ചവറ മൊഴിയിൽ എത്തിയിരുന്നു. പ്രകൃതിരമണീയമായ സ്ഥലമായതിനാൽ ഇന്നലേയും ബന്ധുക്കളുമൊത്തു ഇവർ ഇവിടെ എത്തി. തുടർന്ന് പുഴയുടെ തീരത്തു നിന്നും ഇരുവരും ചിത്രങ്ങളെടുക്കാൻ ആരംഭിച്ചു, എന്നാൽ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ലോറി ഡ്രൈവറും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇരുവരേയും കരക്കെത്തിച്ചു പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രജിൻ ലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.

റെജിന്റെ ഭാര്യ കനികയെ രക്ഷപ്പെടുത്തി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനികയുടെ സ്ഥിതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വേദനയുടെ ആഴമേകി ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുകയാണ്. വിവാഹത്തിനു മുമ്പുള്ള പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വിഡിയോകളും വിവാഹ വിഡിയോയുമാണ് പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നത്. സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷയോടേയും പകർത്തിയ ആ ചിത്രങ്ങളും വിഡിയോയും പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്.

x