ഉപ്പും മുളകും പരമ്പരയിലെ ലെച്ചുവായി എത്തിയ ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സീരിയൽ. മറ്റു പരമ്പരകളിൽ നിന്നും വ്യത്യസ്തമായി ഒരു കുടുംബത്തിൽ സാദാരണയായി സംഭവിക്കുന്ന കാര്യങ്ങൾ അതിന്റെ തനിമയോടെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രേഷകരുടെ പിന്തുണ ഏറെ ലഭിച്ചിരുന്നു. ഉപ്പും മുളകിലെ താരങ്ങളുടെ പ്രകടനം എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമായിരുന്നു. ബാലുവും നീലുവും മുടിയനും കേശുവും ലെച്ചുവും പാറുക്കുട്ടിയുമൊക്കെ പ്രേഷകരുടെ പ്രിയ താരങ്ങളാണ്.

ഉപ്പും മുളകിലൂടെ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ജൂഹി റുസ്തഗി. ജൂഹി റുസ്തഗി എന്ന് പറഞ്ഞാൽ മലയാളികൾക്ക് അത്ര പെട്ടെന്ന് മനസിലാക്കണം എന്നില്ല. അതെ സമയം ഉപ്പും മുളകിലെ ലച്ചു എന്നു പറഞ്ഞാൽ അറിയാത്ത മലയാളികൾ കാണില്ല. ഒരൊറ്റ പരമ്പര കൊണ്ട് മലയാളികളുടെ മനസ്സിൽ കേറിപറ്റിയ മറ്റൊരു താരം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ജൂഹി പകുതി രാജസ്ഥാനിയും പകുതി മലയാളിയും ആണ് . ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്‌മി മലയാളിയും അച്ഛൻ രഘുവീര് രാജസ്ഥാൻ സ്വദേശിയും ആണ്.

ഉപ്പും മുളകിൽ നിന്നും ജൂഹി പിന്മാറിയെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമായിരുന്നു. തരാം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. ഇപ്പോൾ ജൂഹിയെ സംബന്ധിക്കുന്ന വളരെ ദുഃഖകരമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്. നടിയുടെ അമ്മ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്നലെയാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു അപകടമുണ്ടാകുന്നത്.

കൊച്ചിയിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് ഭാഗ്യലക്ഷ്മിയുടെ വിയോഗം. മകനൊപ്പം യാത്ര ചെയ്യവേയാണ് അപകടത്തിൽ പെടുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഭാഗ്യലക്ഷ്മിയുടെ മരണം സംഭവിച്ചു. ഭാഗ്യലക്ഷ്മിയുടെ ഭൗതികദേഹം ഇപ്പോൾ കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ചോറ്റാനിക്കരയിലുള്ള വീട്ടിൽ വച്ച് ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് വിവരം. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗിയാണ് ഭർത്താവ്. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന പരമ്പരയിൽ എത്തുന്നത്.

 

x