എന്നും രാവിലെ വിളക്ക്‌ കത്തിച്ചത് അച്ഛന്റടുത്തത് പോകാനായിരുന്നോ; അമ്മയെ വീട്ടിൽ കൊണ്ട് വന്നപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു കൊണ്ട് നടി ജൂഹി

ഉപ്പും മുളകും എന്ന മിനിസ്ക്രീൻ പരിപാടിയിൽ കൂടി ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഇടയിൽ ശ്രദ്ധേയം ആയ താരമാണ് നടി ജൂഹി റുസ്തഗി, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ അമ്മ മരണപെട്ടത്, നേരത്തെ അച്ഛൻ മരിച്ചുപോയ നടി ജൂഹിക്ക് താങ്ങായും തണലായും നിന്നത് അമ്മ ഭാഗ്യലക്ഷ്മിയായിരുന്നു, ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടാങ്കർ ലോറി വന്ന് ഇടിക്കുകയായിരുന്നു, സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു, സഹോദരൻ ചിരാഗ് പരിക്കുകളോടെ ഇപ്പോഴും ആശുപ്ത്രിയിൽ ആണ്

ഇന്ന് സംസ്‌കാര ചടങ്ങുകൾക്ക് നടി ജൂഹിയുടെ അമ്മയുടെ ശരീരം വീട്ടിൽ കൊണ്ട് വന്നപ്പോൾ ബന്ധുക്കളുടെയും നടി ജൂഹിടെയും പ്രവൃത്തിയിൽ കണ്ട് നിന്നവർക്ക് പോലും കണ്ണീരടക്കൻ സാധിച്ചില്ല, അമ്മയുടെ ചലനമറ്റ ശരീരം കണ്ടപ്പോൾ തന്നെ നടി ജൂഹി അലറി കരയാൻ തുടങ്ങി, അമ്മയെ വീടിന്റെ മുന്നിൽ കിടത്തിയ സമയത്ത് തന്നെ ജൂഹിയെ ബന്ധുക്കൾ വട്ടം പിടിച്ചിരുന്നു, എന്നാൽ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ വീടു എന്ന് കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്ത് ചെല്ലുകയായിരുന്നു

അമ്മയുടെ അടുത്ത് വന്ന ശേഷം മുഖത്ത് കെട്ടി പിടിച്ച് കൊണ്ട് ജൂഹി കരയുകയായിരുന്നു, കരഞ്ഞുകൊണ്ട് അമ്മയോട് താരം ചോദിക്കുന്ന ചോത്യം കേട്ട് അവിടെ നിന്നവർ പോലും വിങ്ങി പൊട്ടി കരയുകയായിരുന്നു, ഞാനിനി എന്താ ചെയ്യണ്ടേ അമ്മേ, പറ അമ്മേ, എന്തിനാ അമ്മ പോയേ, എന്നെ ഒറ്റയ്ക്കാക്കി എന്തിനാ പോയേ, അമ്മയ്ക്ക് അറിയില്ലേ, കണ്ണ് തുറക്ക് അമ്മാ, എന്തിനാ അമ്മ പോയേ, ആരാ ഇനി എനിക്ക് ഉള്ളേ, ഞാനിനി ആരോടാ വഴക്കിടണ്ടേ, അപ്പയുടെ അടുത്ത് പോകാനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാര്‍ഥിച്ചേ, രാവിലെ എഴുന്നേറ്റ് വിളക്ക് വെച്ചേ എന്ന് ചോദിച്ച് കൊണ്ട് അമ്മയുടെ മുഖത്ത് കെട്ടി പിടിച്ച് കരയുകയായിരുന്നു

അവസാനം അമ്മയുടെ കാൽക്കൽ വന്ന് കെട്ടിപിടിച്ച് കൊണ്ട് കരയുകയായിരുന്നു, ജൂഹിയോടൊപ്പം അമ്മയുടെ സഹോദരിമാരും മറ്റ് ബന്ധുക്കളും കൂടെ തന്നെയുണ്ട്, അച്ഛന്റെ വിയോഗത്തിന്റെ ഷോക്കിൽ നിന്ന് മുക്തയാകാൻ ദിവസങ്ങളോളം എടുത്ത താരത്തിന് അമ്മയുടെ വിയോഗം കൂടി താങ്ങാൻ കഴിയണേ എന്ന പ്രാർത്ഥനയിൽ ആണ് മലയാള പ്രേക്ഷകർ

x