വിവാഹിതരായിട്ട് 29 വർഷങ്ങൾ, ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്ത പങ്കുവെച്ചു ആശാ ശരത് ; വിശ്വസിക്കാനാകുന്നില്ലെന്ന് ആരാധകർ

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ആശാ ശരത്. കുങ്കുമപ്പൂവിലെ വില്ലത്തിയായ ജയന്തി ടീച്ചറെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. പിന്നീട് ആരെയും അമ്പരപ്പിക്കുന്ന അവസരങ്ങളായിരുന്നു ആശാ ശരത്തിനെ തേടിയെത്തിയത്. സിനിമകളിലെ നിറസാന്നിധ്യമായി വളരെ പെട്ടെന്ന് തന്നെ ആശാ ശരത്ത് മാറി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖർക്കൊപ്പം തന്നെ മികച്ച വേഷങ്ങളിലും താരം എത്തിയത്.

ദൃശ്യം എന്ന ചിത്രത്തിലെ ഗീത പ്രഭാകർ എന്ന കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്. അതിനുശേഷം ആയിരുന്നു മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയിരുന്നത്. ഇന്ന് മലയാള സിനിമയിലെ വളരെയധികം തിരക്കുള്ള സ്വഭാവ നടിമാരിൽ ഒരാളായി വളരെ പെട്ടെന്ന് തന്നെ ആശ മാറി എന്നതാണ് സത്യം. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു ആശാ ശരത് വിവാഹിതയായത്. എന്നാൽ വിവാഹശേഷമാണ് തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചത് എന്ന് പല വേദികളിലും ആശാ ശരത്ത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. തന്റെ ഭർത്താവായിരുന്നു തനിക്ക് എല്ലാത്തിനും പിന്തുണ നൽകിയിരുന്നത്.

വിവാഹം കഴിഞ്ഞ ഉടനെ തന്നെ ദുബായിലേക്ക് മാറുകയായിരുന്നു ചെയ്തത്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ആയിരുന്നു വിവാഹം കഴിക്കുന്നത്. എന്നാൽ ഭർത്താവ് ശരത്ത് നല്ല കെയറിങ് ആയിരുന്നു. അതുകൊണ്ടു തന്നെ ഒരു ഭയവും തോന്നിയിരുന്നില്ല. സഹോദരന്റെ സുഹൃത്തായിരുന്നു ശരത്. അങ്ങനെയാണ് പരിചയപ്പെടുന്നതും വിവാഹത്തിൽ എത്തുന്നതും ഒക്കെ തന്നെ. ഇപ്പോൾ ഇവരുടെ വിവാഹത്തിന് 29 ആം വാർഷികം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ആശ തന്നെയാണ് ഇത് അറിയിച്ചിരിക്കുന്നത്. ഇനിയും ഇതുപോലെ ഒരുപാട് വർഷങ്ങൾ ഒരുമിച്ചു ജീവിക്കാനുള്ള സൗഭാഗ്യം ജഗദീശ്വരൻ തരട്ടെ എന്ന് കമന്റുകളിലൂടെ ആളുകൾ പറയുകയും ചെയ്യുന്നുണ്ട്.

ഇവർക്ക് മികച്ച കമന്റുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. അതോടൊപ്പം തന്നെ നിങ്ങൾ രണ്ടുപേരും ഇപ്പോഴും വളരെ ചെറുപ്പമായി തന്നെയാണ് ഇരിക്കുന്നത് എന്നും നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 29 വർഷമായി എന്നത് വിശ്വസിക്കുവാൻ പോലും സാധിക്കുന്നില്ല എന്നുമാണ് പ്രേക്ഷകർ പറയുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.

മനോരമ വീക്കിലിയിൽ വന്നിരുന്ന മഴ തോരും മുൻപേ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സീരിയൽ എത്തിയിരുന്നത്. കുടുംബ പ്രേക്ഷകർ എല്ലാം ഒരേപോലെ തന്നെ ഈ സീരിയൽ ഏറ്റെടുത്തിരുന്നു എന്നതാണ് സത്യം. മിന്നൽമുരളി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഷെല്ലിയായിരുന്നു സീരിയലിൽ നായികയായി എത്തിയിരുന്നത്. വില്ലത്തി കഥാപാത്രമായാണ് ആശാ ശരത് എത്തുന്നത്. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് ആശ ശരത്.

x