ഭാര്യയെയും ഏറെ ആഗ്രഹിച്ച പൊന്നോമനെയെയും കാണാൻ പ്രസവവാർഡിന് മുന്നിൽ കാത്തിരുന്ന ഭർത്താവിന്റെ കൈകളിലേക് ലഭിച്ചത് ഇരുവരുടെയും മൃതശരീരം , ചങ്ക്പൊട്ടി കരഞ്ഞ് ഭർത്താവ് രാംജിത്ത്

ഒരു കുഞ്ഞു ജനിക്കുക എന്നു പറയുന്നത് വളരെ സന്തോഷം നിറയ്ക്കുന്ന ഒരു അനുഭവം തന്നെയാണ്. അവിടെ പിറക്കുന്നത് ഒരു കുഞ്ഞു മാത്രമല്ല ഒരച്ഛനും അമ്മയും കൂടിയാണ്. കുഞ്ഞു ജനിച്ചുവീഴുന്ന നിമിഷം ഏതൊരു അച്ഛനും അമ്മയ്ക്കും വളരെയധികം സ്പെഷ്യൽ ആണ് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ആ നിമിഷം കാണാന്‍ എപ്പോഴും ഭാര്യക്ക് അരികിൽ തന്നെ ഭർത്താവ് ഉണ്ടാകും. എന്നാൽ അത്രത്തോളം ആഗ്രഹിച്ചിരുന്ന നിമിഷം ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് കൈകളിലേക്ക് ലഭിക്കുന്നതെങ്കിലോ..? ഒരു മനുഷ്യനും സഹിക്കാൻ സാധിക്കുന്ന ഒരു കാര്യമായിരിക്കില്ല അത്. എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ തന്റെ ആദ്യ കണ്മണിയെ വരവേൽക്കാൻ ഇരുന്ന ഒരു ചെറുപ്പക്കാരന്റെ കൈകളിലേക്ക് ലഭിച്ചത് അവരുടെ മൃതശരീരം.


പ്രതീക്ഷയോടെ തന്റെ കുഞ്ഞിനെ കാണാൻ എത്തിയ ചെറുപ്പക്കാരന്റെ ജീവിതം തന്നെ കൈക്കുമ്പിളിൽ നിന്നും ചോർന്നുപോയത് മനസ്സിലാക്കിയ നിമിഷത്തിനായിരുന്നു പലരും സാക്ഷ്യം വഹിച്ചിരുന്നത്. ഭാര്യയുടെ കടിഞ്ഞുൽ പ്രസവത്തിന് എത്തിയ ഭർത്താവ് രാംജിത്തിന്റെ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കടിഞ്ഞോൽ കൺമണിയെ കാണുവാൻ കണ്ണിമചിമ്മാതെ ആശുപത്രിയിൽ കാവലിരുന്ന രാംജിത്തിന്റെ മുന്നിലേക്ക് എത്തിയത് ഇരുവരുടെയും മൃതദേഹങ്ങൾ. തളർന്നു പോയ യുവാവിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി. കുട്ടമംഗലം രണ്ടാം വാർഡിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും നവജാതശിശുവും മരിച്ചു. ആശുപത്രി അധികൃതർ വിശദീകരണം നൽകുന്നുണ്ടെങ്കിലും ലേബർ റൂമിൽ കയറുന്നതിന് തൊട്ടുമുൻപ് നടത്തിയ പരിശോധനയിൽ പോലും യാതൊരു ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച പ്രസവത്തിനിടെ പൊക്കിൾകൊടി പുറത്തു വരിക ചെയ്തുവെന്ന് ജീവനക്കാർ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. ഇതോടെ അപർണയുടെ രക്തസമ്മർദ്ദത്തിൽ വ്യത്യാസമായി.

ഹൃദയമിടിപ്പിൽ വ്യത്യാസം തുടങ്ങുമ്പോൾ ലേബർ റൂമിൽ പ്രവേശിപ്പിച്ചു എന്നാണ് ജീവനക്കാർ പിന്നീട് ബന്ധുക്കളെ അറിയിച്ചത്. അപകട മരണ വിവരം അറിയിച്ചതോടെ സംഘർഷമുണ്ടായി. രണ്ടു വർഷം മുൻപാണ് ഇവർ വിവാഹം ചെയ്തത്. ജലഗതാഗത വകുപ്പിൽ ദിവസ വേതനത്തിൽ സ്രാങ്ക് ആയി ജോലി ചെയ്യുകയാണ്. പൊന്നോമനേ കാണാൻ ആശുപത്രിയിലുണ്ടായിരുന്നു രാംജിത്ത് രണ്ടുപേരുടെയും മരണം താങ്ങാനാവാത്ത ആഘാതമായി. വിവരം അറിഞ്ഞു ആശുപത്രിയിൽ ബന്ധുക്കളും നാട്ടുകാരും ഒഴുകിയെത്തി. പകൽ മുഴുവൻ നീണ്ട സംഘർഷത്തിനു ശേഷം വൈകിട്ട് മൃതദേഹം ആംബുലൻസിൽ കയറ്റിയാണ് ഇവർ മടങ്ങിയത്.

x