അമ്മ ഷാഹിനയും രണ്ടുവയസുകാരി ഫാത്തിമയുമാണ് മരണത്തിന് കീഴടങ്ങിയത്

കേരളക്കരയെ മൊത്തം കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുറത്തുവരുന്നത് . ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മരത്തിലിടിച്ച സംഭവത്തിൽ ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ അമ്മയും രണ്ടുവയസുകാരിയായ ഫാത്തിമയും മരണത്തിന് കീഴടങ്ങി .. കേരള – കർണാടക ബോർഡറിലാണ് സംഭവം നടക്കുന്നത് . റോഡ് കേരളത്തിലും കാർ മറിഞ്ഞത് കർണാടകയിലേക്കുമായിരുന്നു അതോടെ  ആശയക്കുഴപ്പത്തിന് കാരണമാവുകയും ചെയ്തു . അ,പകടം നടന്നയുടനെ തൊട്ടടുത്തുള്ള ചെക്പോസ്റ്റിലുണ്ടായിരുന്നകർണാടക പോലീസ് സംഘം എത്തിയെങ്കിലും റോഡ് കേരളത്തിലാണ് എന്ന് പറഞ്ഞ് തിരിച്ചുപോവുകയും ചെയ്തു . തുടർന്ന് കേരള അതിർത്തിയിലെ ആദൂർ സ്റ്റേഷൻ സി ഐ അനിൽകുമാറും സംഘവും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് . കേസെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടായെങ്കിലും  കേരള പോലീസ് ഒടുവിൽ കേ,സെടുത്തു .വിവാഹ വിരുന്നില്‍ പങ്കെടുക്കാനുള്ള യാത്ര ഉമ്മയ്ക്കും മകള്‍ക്കും ദു, ര, ന്തയാത്രയായി മാറിയത് നാട്ടുകാരുടെ നൊമ്പരമായി മാറുകയായിരുന്നു . കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് ദേലംപാടി പരപ്പയില്‍ ഇന്നലെ വൈകിട്ട് കാര്‍ മറിഞ്ഞതിനെ തുടര്‍ന്നാണ് ഉമ്മയും രണ്ടുവയസുകാരി മകളും മരിച്ചത്.

അഡൂര്‍ കൊട്ടിയാടിയിലെ സാനുവിന്റെ ഭാര്യ ഷാഹിന, മകള്‍ ഫാത്തിമ എന്നിവരാണ് മരിച്ചത്. സാനുവിന്റെ ഉമ്മ ബീഫാത്തിമ, സഹോദരന്‍ അഷറഫ്, സഹോദരനായ ഹനീഫയുടെ ഭാര്യ മിസിരിയ, മകള്‍ ആറ് വയസുകാരി സഹറ, സഹോദരന്‍ യാക്കൂബിന്റെ ഭാര്യ സെമീന, മകള്‍ അഞ്ചു വയസുകാരി അല്‍ഫാ ഫാത്തിമ എന്നിവര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ കാസര്‍കോഡ് ആശുപത്രിയിലും നാല് പേരെ മംഗളുരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ കർണാടക പൊലീസിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പിഞ്ചു ജീവന്‍ ഉള്‍പ്പെടെ രണ്ട് പേരെ രക്ഷിക്കാമായിരുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് .”അ, പ, കടത്തിൽ ഗുരുതര പരിക്കേറ്റവരുടെ ജീവനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് എന്നും പോലീസ് വരെ നോക്കുകുത്തികളാകുന്നുവെങ്കിൽ ആർക്ക് വേണ്ടിയാണ് നിയമങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നത്?”  എന്നടക്കം നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് .

x