ഒറ്റ സെക്കൻഡ് കൊണ്ട് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സൂപ്പർ മാൻ !!

സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി വിഡിയോകൾ പ്രത്യക്ഷപെടാറുണ്ട് ..അത്തരത്തിൽ എത്തുന്ന വീഡിയോകളിൽ ചിലതൊക്കെ ശ്രെധ നേടുകയും വൈറലായി മാറുകയും ചെയ്യാറുണ്ട് .. അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധ നേടിയ ഒരു വിഡിയോയാണ് വൈറലായി മാറുന്നത് .. ഒറ്റ സെക്കൻഡ് കൊണ്ട് മ, ര, ണത്തിന്റെ വക്കിൽ നിന്നും ഒരു കുഞ്ഞു ജീവൻ രക്ഷിച്ച യുവാവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകത്ത് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് .

ഒറ്റ സെക്കൻഡ് കൊണ്ട് ഒരു കുഞ്ഞ് ജീവൻ രക്ഷിച്ച യുവാവ് .. ഈ വാർത്ത കേൾക്കുമ്പോൾ ഒരു നിമിഷം നമ്മൾ ചിന്തിച്ചുപോകും ഒരു സെക്കൻഡ് കൊണ്ട് എങ്ങനെ ഒരു ജീവൻ രക്ഷിക്കും എന്ന് . എന്നാൽ അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്ന യുവാവിനെയാണ് നമ്മൾ ആദ്യം വിഡിയോയിൽ കാണുക , മറുവശത്ത് വണ്ടി നോക്കാതെ റോഡിലേക്ക് ഓടി ഇറങ്ങുന്ന കുഞ്ഞിനെ കണ്ട് ഒറ്റ സെക്കൻഡുകൾ കൊണ്ടാണ് യുവാവ് കുഞ്ഞിനേ വാഹനത്തിനു മുന്നിൽ നിന്നും രക്ഷപെടുത്തിയത് . ആലോചിക്കാൻ പോലുമുള്ള സമയം ആ യുവാവിന് ലഭിച്ചിരിരുന്നില്ല , എങ്കിലും സ്വന്തം ജീവൻ പോലും പണയം വെച്ചാണ് യുവാവ് ആ കുരുന്നിന്റെ ജീവന് വേണ്ടി പാഞ്ഞെത്തിയത് .

പാഞ്ഞു വരുന്ന വാഹനത്തിന്റെ മുന്നിൽ നിന്നും കുഞ്ഞിനെ എടുത്ത് വഴി അരികിലേക്ക് മാറിയ യുവാവിന്റെ കാൽ വിരലിലൂടെ വാഹനം കയറുകയും ചെയ്തു . പാഞ്ഞെത്തിയ വാഹനം ഉടൻ തന്നെ ചവിട്ടി നിർത്തിയെങ്കിലും കുഞ്ഞ് നിന്നിരുന്ന ഭാഗം കഴിഞ്ഞുപോയിരുന്നു , അതുകൊണ്ട് തന്നെ യുവാവ് എത്തിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ആ പൊന്നുമോൾ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല ..പൊന്നുമോളെ രെക്ഷിക്കുന്നതിനിടയിൽ കാലിൽ വണ്ടി കയറിയെങ്കിലും ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ സാധിച്ച സന്തോഷത്തിലാണ് യുവാവ് ഇപ്പോൾ .. നിരവധി ആളുകളാണ് ഇത് ദൈവത്തിന്റെ കരങ്ങൾ എന്ന് പറഞ്ഞ് യുവാവിന് അഭിന്ദന പ്രവാഹവുമായി രംഗത്ത് എത്തുമ്പോൾ , കുഞ്ഞിനെ അശ്രദ്ധമായി റോഡിലേക്ക് വിട്ട മാതാപിതാക്കൾക്ക് കടുത്ത ഭാഷയിലാണ് വിമർശങ്ങൾ ഉയരുന്നുണ്ട്.. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

x