ബലൂൺ പോലെ വീർത്ത കാൽ, അമ്മാ എന്നുള്ള വിളി

കേരളക്കര ആകെ ഉറ്റുനോക്കിയ ഒരു ദുരന്തം. ഒരു മകളായി അവളെ ഏറ്റെടുത്ത് ഇത്തരമൊരു വിധി പറയുന്ന ദിവസത്തിനായി കാത്തിരുന്ന എത്രയോപേർ. അടൂരിൽ പറക്കോട് ഗ്രാമത്തിലെ കണ്ടാൽ ആരും സ്നേഹസമ്പന്നൻ എന്ന് തെറ്റിദ്ധരിക്കുന്ന സൂരജ് എന്ന ആ കൊടുംകുറ്റവാളി സ്വന്തം ഭാര്യ ആയ അഞ്ചൽ സ്വദേശി ഉത്ര എന്ന പാവം പെൺകുട്ടിയെ കൊലപ്പെടുത്തിയ ആ ദിവസം. അന്നുമുതൽ ഇന്നുവരെ ഇത്തരമൊരു വിധിക്കായി കാത്തിരിയ്ക്കുകയായിരുന്നു ജനങ്ങൾ. ഒരു തവണ പാമ്പ് കടിയിൽ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഉത്രയെ വീണ്ടും അതേ രീതിയിൽ തന്നെ ജീവിതത്തിൽനിന്നും തിരിച്ചയക്കുകയായിരുന്നു അയാൾ.ഏറം സ്വദേശികളായ വിജയസേനന്റെയും മണിമേഖലയുടെ മകളായിരുന്നു ഉത്ര. ഉത്രാട ഭർത്താവായിരുന്ന സൂരജിന് ഉത്രയുടെ സ്വത്തിൽ മാത്രമായിരുന്നു കമ്പം. അയാൾ പാമ്പുകളെപ്പറ്റി പഠിച്ചു പാമ്പുകളെ കൈകാര്യം ചെയ്യാൻ പഠിച്ചു അവസാനം പാമ്പിനെ സ്വന്തമായി വാങ്ങി.

ഒന്നര വയസ്സുള്ള മകന്റെ കൊഞ്ചൽ അവന്റെ കാണുമ്പോഴും അമ്മയെ എങ്ങനെ കൊല്ലാം എന്നായിരുന്നു അയാളുടെ ലക്ഷ്യം. കാത്തിരുന്നു വന്ന ജീവപര്യന്തം എന്ന വിധിയിൽ ഉത്രയുടെ വീട്ടുകാർ തൃപ്തരല്ല. പ്രതിയായ സൂരജിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം എന്ന് തന്നെയാണ് ഇപ്പോഴും അവരുടെ തീരുമാനം.അന്നൊരു ജനുവരി മാസം അച്ഛാ എന്നെ ഇവിടെ നിന്നും വന്ന് എന്നെ കൊണ്ടുപോകണം എന്ന് കരഞ്ഞു അവൾ വിളിച്ചു. ഉത്തരയുടെ അച്ഛനും ഒരു ബന്ധവും കൂടി അവളെ കൂട്ടിക്കൊണ്ടുപോകാൻ ചെന്നപ്പോൾ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു കുടുംബാംഗങ്ങളുടെ കണ്ണീരിൽ അവൾ അലിഞ്ഞു. അച്ഛൻ വീട്ടിലേക്ക് പോകാനായി നിർബന്ധിച്ചെങ്കിലും അവൾ കൂടെ ചെന്നില്ല.അത് അവളുടെ മരണത്തിലേക്കുള്ള യാത്രയ്ക്കുള്ള തീരുമാനമാണെന്ന് അന്ന് ആ അച്ഛൻ അറിഞ്ഞില്ല.ഒരു തവണ പാമ്പുകടിയേറ്റതിന്റെ ഫലമായി ഇടയ്ക്കിടെ ഉത്രക്ക് രക്തസമ്മർദ്ദം കൂടുകയും കുറയുകയും ചെയ്യാറുണ്ടായിരുന്നു.

ഒരുദിവസം മോളെ എന്നുള്ള ഉത്രയുടെ അമ്മയുടെ നിലവിളി കേട്ടാണ് സഹോദരൻ വിഷു അവിടേക്ക് ഓടിയെത്തിയത്. രക്തസമ്മർദ്ദം മൂലം ബോധരഹിതയായി എന്നാണ് എല്ലാവരും കരുതിയത്. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോൾ മരിച്ചു എന്ന് തന്നെയാണ് ഡോക്ടർമാർ കരുതിയത് . എന്നാൽ കുടുംബാംഗങ്ങളിൽ അപ്പോഴും പ്രതീക്ഷ നിലനിന്നിരുന്നു. പാമ്പുകടിയേറ്റ താണെന്ന് പിന്നീടാണ് മനസ്സിലായത്. അപ്പോഴും സൂരജ് ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് ആരും മനസ്സിൽ പോലും കരുതിയിരുന്നില്ല. ഉത്രയുടെ ഒരു വയസ്സുള്ള മകൻ ധ്രുവ് ഇതൊന്നുമറിയാതെ കളിയിൽ ആയിരുന്നു. തനിക്ക് ജന്മം തന്ന അച്ഛൻ തന്നെ തന്റെ അമ്മയെ ക്രൂരമായി ഇല്ലാതാക്കി എന്ന സത്യം അറിയാതെ അവൻ നിഷ്കളങ്കമായി പുഞ്ചിരിച്ചു.

ഗുരുവിന്റെ ഒന്നാം പിറന്നാളിന്റെ ദിവസം ഉത്ര ഐസിയുവിൽ ആയിരുന്നു. അന്ന് മകനെ സൂരജ് നൊപ്പം വീട്ടിലേക്ക് അയച്ചു. ആ സംഭവങ്ങളെ പറ്റി കണ്ണീരോടെ ഓർക്കുകയായിരുന്നു ഉത്തരയുടെ അച്ഛൻ. ഉത്രയെ വിളിച്ചിരുന്നത് റിച്ചു എന്നായിരുന്നു. ഒരിക്കൽ തന്റെ മകൾ ഉത്ര തന്നോട് ചോദിച്ചു മകൻ ദ്രുവിനെ നമുക്ക് കിച്ചു എന്ന് വിളിച്ചാലോ എന്ന്. അന്നുമുതലാണ് അവൻ കിച്ചു ആയത്. മകൻ കിച്ചുവിനെ സ്നേഹിച്ചു കൊതി തീരും മുൻപേ അവൾക്ക് ലോകത്തോട് വിട പറയേണ്ടിവന്നു. ആദ്യത്തെ പാമ്പുകടിയേറ്റ അതിനുശേഷം മകൻ കിച്ചു സൂരജ് നൊപ്പം തന്നെയായിരുന്നു. ഉത്രയുടെ അമ്മയ്ക്ക് ഒരുപാട് രോഗ പ്രശ്നങ്ങൾ ഉള്ളതിനാൽ കുഞ്ഞിനെ നോക്കാനായി സൂരജിനെ കയ്യിലാണ് കൊടുത്തിവിട്ടത്. മുറിവ് ഡ്രസ്സ് ചെയ്യുന്ന സമയത്ത് അവൾ അമ്മയെ വിളിച്ച് അലറി കരയാറുണ്ട് ആയിരുന്നു. ആ നിലവിളി ഇപ്പോഴും അവരുടെ കാതുകളിൽ മുഴങ്ങുന്നു. ആദ്യദിവസംതന്നെ കരച്ചിൽ കേട്ട് ഉത്രയുടെ അമ്മ ബോധരഹിതയായി. എത്ര ദൂരത്തേക്ക് മാറിയാലും അമ്മ എന്ന നിലവിളി ഉത്രയുടെ അമ്മയുടെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കും. അത്രയേറെ വേദന തിന്നാണ് ഉത്ര ജീവിതത്തിൽ നിന്നും പൊയ്മറഞ്ഞത്.

x