അമ്മയ്ക്കും കുഞ്ഞിനും നടൻ സുരേഷ് ഗോപി നൽകിയ സമ്മാനം കണ്ടോ ? വലിയ മനസിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് സുരേഷ് ഗോപി , മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ വേഷങ്ങൾ കൊണ്ടും എന്നും പ്രേഷകരുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. മികച്ച അഭിനേതാവ് എന്നതിലുപരി നല്ലൊരു മനസിന് ഉടമകൂടിയാണ് താരം . വീണുപോകുന്ന പല കുടുംബങ്ങൾക്കും താങ്ങും തണലുമായി സുരേഷ് ഗോപി എത്താറുണ്ട് . ബിഗ് സ്‌ക്രീനില്‍ മാത്രമല്ല, റിയല്‍ ലൈഫിലും മനുഷ്യത്വവും, ദാനശീലവുമൊക്കെയുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഇതാ താരത്തിന്റെ ദാനശീലം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പ്രസവവേദനയെത്തുടർന്ന് തുണി മഞ്ചലിൽ യുവതിയെ വനത്തിലൂടെ ആശുപത്രിയിൽ കൊണ്ടുവന്ന സംഭവം കേരളക്കരയെ മൊത്തം വേദനയിൽ ആഴ്ത്തിയിരുന്നു . വേദനയിൽ പുളയുമ്പോഴും തന്റെ കുഞ്ഞിനും ഭാര്യക്കും ഒരാപത്തും വരുത്തരുതേ എന്ന പ്രാര്ഥനയിലായിരുന്നു ഭർത്താവ് മുരുകൻ കിലോമീറ്ററുകൾ ഭാര്യയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത് .

ഇപ്പോഴിതാ അട്ടപ്പാടിയിലുള്ള അമ്മയെയും കുഞ്ഞിനേയും തേടിയെത്തിയ സുരേഷ് ഗോപിയുടെ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . പൊന്നോമന കുഞ്ഞിന് തൊട്ടിലും പണവും സമ്മാനങ്ങളുമാണ് സുരേഷ് ഗോപി സമ്മാനമായി നൽകിയത് . ഒപ്പം അമ്മയുടെയും കുഞ്ഞിന്റെയും സുഖവിവരങ്ങൾ അന്വഷിക്കാനും താരം മറന്നില്ല .പ്രസവവേദനയെ തുടർന്ന് തുണി മഞ്ചലിൽ ഗർഭിണിയെ കിലോമീറ്ററുകളോളം ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത് എന്ന വാർത്ത പൊതുജനമദ്ധ്യേ ശ്രദ്ധിക്കപ്പെട്ടതോടെ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ മൂന്ന് കിലോമീറ്ററല്ല, വെറും മുന്നൂറ് മീറ്ററാണ് നടന്നതെന്നു നിയമസഭയില്‍ പറയുകയുമുണ്ടായി. എന്നാല്‍ മന്ത്രിയുടെ വാദം തെറ്റാണെന്നു തെളിയിച്ചു കൊണ്ടു ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരും സംഘവും വനപാതയിലൂടെ നടക്കുകയുണ്ടായി.

ദുര്‍ഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് സന്ദീപ് വാര്യരും സംഘവും നടന്നു. അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും കാണുകയും ചെയ്തു. ആശുപത്രിയിലെത്തിയ സന്ദീപ് വാര്യര്‍ സുരേഷ് ഗോപി സമ്മാനമായി ഏല്‍പ്പിച്ച തൊട്ടിലും സഹായധനവും കൈമാറുകയും ചെയ്തു. മാത്രമല്ല, ഫോണിലൂടെ അമ്മയോട് സുരേഷ് ഗോപി വിവരങ്ങള്‍ തേടുകയും ചെയ്തു. ഇക്കാര്യം സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര്. വൈദ്യുതി, റോഡ്, മൊബൈല്‍ റേഞ്ച് തുടങ്ങിയവയൊന്നും ഇല്ലാത്ത സ്ഥലമാണ് കടുകുമണ്ണ. എന്തായാലും സുരേഷ് ഗോപിയുടെ വലിയ മനസിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

x