“7 പേരെ മരണത്തിലേക്ക് കൊണ്ടുപോകുന്നത് കണ്ട് മനസ് മരവിച്ചിട്ടുണ്ട് , ഒരിക്കൽ ഞാനും ഇതുപോലെ തീരുമെന്ന് ഉറപ്പിച്ചിരുന്നു , രണ്ടാം ജന്മം നൽകിയത് യൂസഫലി” – ബെക്സ് കൃഷ്ണൻ

യൂസഫലി എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ലുലു ഗ്രൂപ്പ് എന്ന ഒരു സംരംഭത്തേക്കാൾ ഉപരി ഒരു നല്ല മനുഷ്യസ്നേഹിയാണ്. അദ്ദേഹത്തിന്റെ സഹായങ്ങൾ സ്വീകരിച്ചിട്ടുള്ളവർ പലപ്പോഴും അദ്ദേഹത്തിന്റെ പേര് വാഴ്ത്തിപാടാറുണ്ട്. തന്നെക്കൊണ്ട് സാധിക്കുന്ന രീതിയിലുള്ള സഹായങ്ങൾ ഒക്കെ തന്നെ തന്റെ സഹജീവികൾക്ക് ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തി കൂടിയാണ് യൂസഫലി. ഇപ്പോഴിതാ മ,ര,ണത്തിൽ നിന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ആ രക്ഷകനെ കാണാൻ വേണ്ടി എത്തിയിരിക്കുകയാണ് ബെക്സ് കൃഷ്ണൻ നാളുകൾക്ക് മുൻപ് തൂക്കുകയറിൽ നിന്നും ജീവിതത്തിലേക്ക് ബെക്സ് കൃഷ്ണനെ നയിച്ചത് യൂസഫലി ആയിരുന്നു.

തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തന്റെ രക്ഷകനെ കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു, ആ നിമിഷം അവിടെ നിന്ന് എല്ലാവരും അല്പം നൊമ്പരതോടെയാണ് ദൃശ്യം കണ്ടത്. ഹൃദയത്തിൽ തട്ടി അദ്ദേഹം നന്ദി അറിയിച്ചപ്പോൾ കേട്ടു നിന്നവരുടെ കണ്ണുകളും അറിയാതെ തുളുമ്പി പോയിരുന്നു. സാർ എനിക്ക് പുതിയൊരു ജീവിതം നൽകിയെന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തിൽ നിന്നും മൈക്ക് വാങ്ങി യൂസഫലി സംസാരിച്ചു. ജീവിതം തരുന്നതും അത് എടുക്കുന്നതും ദൈവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജയിലിനുള്ളിൽ മസ്ജിദിൽ വെച്ച് തന്നെ രക്ഷപ്പെടുത്താൻ ഒരു മെസഞ്ചറിനെ അയക്കണമെന്ന് പ്രാർത്ഥിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. ദൈവം നിയോഗിച്ച ദൂതൻ മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു. ജാതിയും മതവും അല്ല മനുഷ്യസ്നേഹമാണ് വലുതെന്നും താനൊരു നിമിത്തമാണെന്ന് മാത്രമേ കരുതുന്നുള്ളൂ എന്നുമാണ് യൂസഫലി പറഞ്ഞത്.

2018ലെ അബുദാബിയിൽ വച്ച് നടന്ന ഒരു കാർ അപകടം ആയിരുന്നു ബെക്സിന്റെ ജീവിതത്തിലേക്ക് കരിനിഴൽ വീഴ്ത്തിയത്. തൃശൂർ പുത്തൻചിറ ബെക്സ് കൃഷ്ണ ഓടിച്ച വാഹനം ഇടിച്ചു ഒരു സുഡാൻ വംശജകനായ കുട്ടി മരിക്കുകയാണ് ചെയ്തത്. 2013ലായിരുന്നു ബെക്സ്സിനെ വ,ധ,ശി,ക്ഷയ്ക്ക് വിധിച്ചതായി അറിയിച്ചത്. അമ്മയും ഭാര്യയും മകനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ബെക്‌സിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു കുടുംബം. തുടർന്നാണ് കുടുംബം, ബന്ധു മുഖേന യൂസഫലിയെ സമീപിക്കുകയും ഈ വിഷയത്തിലേക്ക് അദ്ദേഹം എത്തുകയും ചെയ്യുന്നത്.യൂസഫലിയുടെ നിരന്തര പരിശ്രമത്തിനോടുവിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന് ഒരുകോടി രൂപ നൽകിയാണ് വധശിക്ഷയിൽ നിന്നും മോചിപ്പിക്കുന്നത്.

അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ ഒരു നിരന്തര ചർച്ചയായിരുന്നു ഇതിന് കാരണമായത് അഞ്ച് ലക്ഷം ദിർഹം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി മുഖാന്തരം സാധിച്ചിരുന്നത്. ബെക്‌സിനെ നാട്ടിലേക്ക് എത്തിക്കുന്നത് വരെ യൂസഫലിയുടെ നിരന്തരമായി ഇടപെടലും ഈ പ്രശ്നത്തിൽ അറിയാൻ സാധിച്ചിരുന്നു. യൂസഫലിയെ നേരിട്ട് കണ്ട് തന്നെയാണ് ബേക്സും കുടുംബവും നന്ദി അറിയിച്ചത്. അദ്ദേഹത്തിന് ഒപ്പം ഭാര്യയും മക്കളും കൂടി എത്തിയാണ് യൂസഫലിയ്ക്ക് നന്ദി അറിയിച്ചത്. ഒരു ജീവിതം തിരികെ കിട്ടുന്ന നിമിഷത്തിൽ നന്ദി പറയാതിരിക്കാൻ ആർക്കും സാധിക്കില്ലല്ലോ. അവരുടെ മനസ്സിൽ യൂസഫലിക്ക് ദൈവത്തിന്റെ സ്ഥാനമായിരിക്കും ഉണ്ടാവുക.ജയിലിൽ കഴിയവേ 7 പേരെ മരണത്തിലേക്ക് കൊണ്ടുപോകുന്നത് കണ്ടതോടെ മനസ് മുഴുവൻ മരവിച്ചു പോയിരുന്നു , ഒറ്റ മുറി സെല്ലിൽ കഴിഞ്ഞിരുന്ന പാകിസ്ഥാനിയുടെ വധശിക്ഷ കൂടി കണ്ടതോടെ ഇതുപോലെ ഞാനും തീരുമെന്ന് ഉറപ്പിച്ചിരുന്നു . എന്നാൽ യൂസഫലി എന്ന വലിയ മനസിന്റെ ഉടമയാണ് തനിക്ക് രണ്ടാം ജന്മം നൽകിയത് എന്ന് നന്ദിയോടെ ബെക്സ് കൃഷ്ണൻ മുൻപ് പറഞ്ഞിരുന്നു

x