വിവാഹ ആൽബത്തിൽ വധുവിന് വിഷാദ ഭാവം ; 8 വർഷങ്ങൾക്ക് ശേഷം ‘ചിരിപ്പടം’ പകർത്താൻ വീണ്ടും വിവാഹം – വീഡിയോ കാണാം

ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് വിവാഹം. കാലം അൽപ്പം പിറകിലോട്ട് സഞ്ചരിച്ചാലും കല്ല്യാണം കളറാക്കാൻ കുടുംബക്കാരില്ലെങ്കിലും, ഫോട്ടോഗ്രാഫറും, വിവാഹ ചിത്രങ്ങളടങ്ങിയ ആൽബവും നിർബന്ധമാണ്. വ്യത്യസ്ത ഭാവത്തിലും, രൂപത്തിലുമുള്ള ചിത്രങ്ങളെ നോക്കി ഇന്നും കല്യാണ ആൽബങ്ങൾക്ക് മുൻപിലിരുന്ന് കുടു കുടാ ചിരിക്കുന്ന നിഷ്കളങ്കരായ മനുഷ്യരും നരവധിയുണ്ട്. പറഞ്ഞു വരുന്നത് കല്ല്യാണ ആൽബങ്ങളെക്കുറിച്ചോ, ഫോട്ടോഗ്രഫറെ സംബന്ധിച്ചോ അല്ല. വർഷങ്ങളൾക്ക് മുന്നേ നടന്ന ഒരു വിവാഹവും, വിവാഹത്തിനെടുത്ത ആൽബവുമാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.

 

 

 

 

 

എട്ട് വർഷം മുന്നേയെടുത്ത വിവാഹ ആൽബത്തിൽ വധു ചിരിച്ചില്ല. അങ്ങനെയെങ്കിൽ  ചിരിച്ച് വീണ്ടുമൊരു കല്യാണ ഷൂട്ട് നടത്തിയാലോ ? ഏയ് അതിപ്പം കാലം കുറേ കഴിഞ്ഞിട്ട് ഒരു കല്ല്യാണ ഷൂട്ട് ? അതും അണിഞ്ഞൊരുങ്ങി അതൊന്നും നടക്കില്ല …. വല്ല്യ ചടങ്ങല്ലേ ? ഇനിയിപ്പം അങ്ങനെ ചെയ്താൽ തന്നെ സംഗതി കളറാകുമോ ? ഇത്തരം ചിന്തകളെയും, ചോദ്യങ്ങളെയുമെല്ലാം പാടെ മാറ്റി നിർത്തി എട്ട് വർഷങ്ങൾക്ക് മുൻപുള്ള തൻ്റെ വിവാഹ ആൽബത്തിൽ ചിരിക്കാത്ത വധുവിനെ ചിരിപ്പിച്ചിരിക്കുകയാണ് ഒരാൾ. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിലാണ് സംഭവം. അനീഷ് എന്ന വ്യകതിയാണ് കൗതുകമുണർത്തുന്ന ഈ സംഭവത്തിന് പിന്നിലെ താരം. വെഞ്ഞാറമൂട് മണ്ഡപം കുന്ന് സ്വദേശികളായ രജിതയും, അനീഷും 2014 -ലാണ് വിവാഹിതരാകുന്നത്.  ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.

എന്നാൽ രജിതയുടെ വിവാഹത്തിൽ അവരുടെ ബന്ധുക്കൾക്ക് താൽപര്യമില്ലായിരുന്നു. താൽപര്യക്കുറവ് മാത്രല്ല ശക്തമായ എതിർപ്പും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അധ്യപാപിക കൂടിയായ താൻ ഒളിച്ചോടി വിവാഹം കഴിക്കുകയാണെല്ലോ എന്ന അപകർഷകബോധം രജിതയെ വല്ലാതെ അലട്ടിയിരുന്നു. ജീവന് തുല്ല്യം സ്നേഹിച്ചയാളെ ചതിക്കുവാനും രജിതയ്ക്ക് സാധിക്കില്ലായിരുന്നു. അങ്ങനെ എല്ലാ പ്രതിസന്ധികൾക്കിടയിലും വിവാഹം നടന്നെങ്കിലും, എടുത്ത വിവാഹ ചിത്രങ്ങളിലെല്ലാം ദുഃഖം തളം കെട്ടി നിൽക്കുകയായിരുന്നു. കല്യാണ ആൽബം കണ്ണീർ ചിത്രങ്ങളാൽ നിറഞ്ഞു. അനീഷിൻ്റെയും, രജിതയുടെയും ജീവിതത്തിലെ നിറം മങ്ങിയ ഒരേയൊരു വസ്തു വിവാഹ ആൽബമായിരുന്നു. വിവാഹ ആൽബം ആർക്കും കാണിച്ചു കൊടുക്കുവാനോ, നോക്കുവാനോ ഇരുവർക്കും ഒട്ടും താൽപര്യമില്ലാതായി. വിവാഹ ആൽബം കാണുമ്പോൾ സങ്കടം മാത്രമേ തോന്നിയിരുന്നുള്ളൂ വെന്ന് അനീഷും പറയുന്നു.

ഒരിക്കൽ നടന്ന വിവാഹത്തെ ഭാര്യയുടെ സന്തോഷത്തിനായി ഒരു തവണ കൂടെ നടത്താൻ അനീഷ് തീരുമാനിക്കുകയായിരുന്നു. മനോഹരമായ വിവാഹ ചിത്രങ്ങൾ ഇരുവർക്കും ഒരുമിച്ച് കാണാനെന്ന ആഗ്രഹത്തോടെ. തങ്ങളുടെ സന്തോഷത്തിൽ ഏഴു വയസുകാരി അമ്മു കൂടെ ( ഇരുവരുടെയും മകൾ ) പങ്കാളിയായപ്പോൾ വിവാഹ ഫോട്ടോ ഷൂട്ട് വൻ ഹിറ്റായി മാറുകയായിരുന്നു. ഇങ്ങനെയൊരു കാര്യം വീണ്ടും പുനരാവിഷ്കരിക്കാൻ കഴിഞ്ഞതിൽ സന്തോ ഷമുണ്ടെന്നും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവാഹത്തിന് പോവുമ്പോൾ നല്ല രീതിയിൽ അണിഞ്ഞ്  ഒരുങ്ങാൻ സാധിക്കാത്തതിലും,മറ്റുള്ള ആളുകളുടെ വിവാഹ ആൽബങ്ങൾ കാണുമ്പോൾ സങ്കടം തോന്നിയിരുന്നതായും രജിത സൂചിപ്പിച്ചു.

ഭർത്താവ് അനീഷിൻ്റെ പ്രോത്സാഹനത്താലും, പിന്തുണയാലും രജിതയ്ക്ക് ഡോക്ടറേറ്റ് എന്ന ലക്ഷ്യവും സ്വന്തമാക്കാൻ സാധിച്ചു. എട്ട് വർഷങ്ങൾക്ക് ശേഷവും ഉള്ളിലെ ആഗ്രഹത്തെ പൊടി തട്ടിയെടുത്ത് ഭാര്യയുടെ ആഗ്രഹത്തെ സാധിച്ചു കൊടുത്ത അനീഷിനെയും, ഒപ്പം നിന്ന രജിതയെയും അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ഇരുവരും പങ്കുവെച്ച പുതിയ വിവാഹ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും, വീഡിയോകളും നിമിഷ നേരങ്ങളൾക്കുള്ളിൽ തന്നെ വൈറലായി മാറിയെന്ന് മാത്രമല്ല. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Articles You May Like

x