പ്രതാപ് പോത്തൻ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പങ്ക് വെച്ച പോസ്റ്റ് കണ്ട് ഞെട്ടി പ്രേക്ഷകരും സിനിമ ലോകവും

മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് പ്രതാപ് പോത്തൻ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ജീവിതത്തെ സംബന്ധിച്ചും മരണത്തെക്കുറിച്ചും നിരവധി പോസ്റ്റുകൾ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മരണത്തിന് തൊട്ടു മുന്നേയായി അവസാനമായി അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. “എനിയ്ക്ക് തോന്നുന്നു കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമയിൽ എല്ലാവരും നിലനിൽപിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്” – ജിം മോറിസൺ

മരണത്തിന് പതിനാറ് മണിക്കൂർ മുൻപ് രണ്ട് ഫേസ്ബുക്ക് പോസ്റ്റാണ് ഇട്ടത്. – ‘ഗുണനം എന്നത് ഒരു കളിയുടെ പേരാണ്. എല്ലാ തലമുറകളും ആ കളി കളിക്കുന്നു’. എന്നാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്ന മറ്റൊരു പോസ്റ്റ്.

മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ് ഷെയർ ചെയ്തിരിക്കുന്നത് ” ‘ജീവിതം എന്നത് ബില്ലുകൾ അടയ്ക്കാനാണ്’

മരിക്കുന്നതിന് പതിനെട്ട് മണിക്കൂർ മുൻപായി പോസ്റ്റ് ചെയ്തിരിക്കുന്നതിലെ വാചകങ്ങൾ ഇങ്ങനെയാണ് . “ഒരു പ്രശ്‌നത്തിൻ്റെ മൂലകാരണം ചികിത്സിക്കാതെ ലക്ഷണങ്ങൾക്ക് ചികിത്സ നൽകിയാൽ പിന്നെ നിങ്ങൾക്ക് ഫാർമസിയെ ആശ്രയിക്കേണ്ടി വരും”.

മരിക്കുന്നതിൻ്റെ തലേ ദിവസം കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്  – “ദീർഘകാലം ചെറിയ അളവിൽ ഉമിനീർ വിഴുങ്ങുന്നതാണ് മരണത്തിന് കാരണം”- ജോർജ് കാർലിൻ

ഇന്നലെ രാത്രി 9.36 – ന് പ്രതാപ് പോത്തൻ പങ്കുവെച്ച പോസ്റ്റ് – “ചിലയാളുകൾ കുറച്ച് കൂടുതൽ കരുതൽ കാണിക്കും. അതാണ് പ്രണയം എന്ന് തോന്നുന്നു”- എഎ.മിൽനെ- വിന്നി ദ പൂ

പ്രതാപ് പോത്തൻ്റെ മരണത്തിന് പിന്നാലെ അദ്ദേഹം പങ്കുവെച്ച പോസ്റ്റിന് താഴെയായി നിരവധി ആരാധകരാണ് തങ്ങളും ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഏറെ നടുക്കത്തോടെയാണ് മലയാളികളുടെ പ്രിയ താരം പ്രതാപ് പോത്തൻ്റെ മരണ വാർത്ത ആരാധകരും, സിനിമ പ്രവർത്തകരും കേട്ടത്.  നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് നിർമാതാവ് എന്നുവേണ്ട മലയാള സിനിമയിലെ നിറ സാനിധ്യമായി തിളങ്ങിയ വ്യക്തിയാണ് പ്രതാപ് പോത്തൻ. ഇന്ന് രാവിലെയാണ് ചെന്നൈയിലെ ഫ്‌ളാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളിലായി നൂറിലേറേ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ വേഷമിട്ടുണ്ട്. നടൻ എന്നതിന് പുറമേ സംവിധായകൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും, തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും ഉൾപ്പടെ 12 ചിത്രങ്ങൾ പ്രതാപ് പോത്തൻ്റെ സംവിധാനത്തിൽ പിറന്നവയാണ്.

ചെന്നൈയിൽ പതിവായി മലയാളം സിനിമകൾ വരാറുള്ളത് കിൽപോക്കിലെ ഈഗാ തിയറ്ററിലാണ്. ഇതിന് തൊട്ടരികിലായിട്ടായിരുന്നു സിനിമയെ പ്രാണനോളം സ്നേഹിച്ച ഒരാൾ താമസിച്ചിരുന്നതും. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ശ്രദ്ധേയനായ മലയാളികളുടെ സ്വകാര്യ അഹങ്കാരം പ്രതാപ് പോത്തൻ. ഹിന്ദി ഉൾപ്പടെ അഞ്ച് ഭാഷകളിലായി അദ്ദേഹം അഭിനയിക്കുകയും മലയാളം, തമിഴ്, തെലുങ്ക്, തുടങ്ങി വ്യത്യസ്ത ഭാഷകളിലായി നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത അതുല്ല്യ പ്രതിഭ അരങ്ങൊഴിയുമ്പോൾ സിനിമ ലോകത്തിന് തന്നെ അദ്ദേഹം നൽകിയ സംഭാവന എക്കാലവും ഓർമിക്കപ്പെടുന്നവയാണ്.

x