ഭർത്താവ് മരിച്ചിട്ടും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച് ആഗ്രഹം സഫലമാക്കിയ ഭാര്യാ ; ഷിൽനയുടെയും സുധാകരൻ മാഷിന്റെയും കണ്മണികൾക്ക് മൂന്നാം പിറന്നാൾ

മലയാളികൾക്ക് ഏറെക്കുറെ സുപരിചതയണ് ഷിൽനയെയും സുധാകരൻ മാഷിനെയും, തൻറെ ജീവൻറെ ജീവനായ സുധാകരൻ മാഷിനെ മരണത്തിൻറെ രൂപത്തിൽ വന്ന് തട്ടി എടുത്തെങ്കിലും, മാഷിന്റെ ശരീരം കൊണ്ട് പോകാൻ നേരം അവൾ ഒരു തീരുമാനം എടുക്കുകയായിരുന്നു എനിക്ക് മാഷിന്റെ ഒരു കുഞ്ഞിനെ വേണം എന്നുള്ളത് തുടർന്ന് അനിയനോട് പറഞ്ഞപ്പോൾ ഇത് ഇപ്പോൾ സംസാരിക്കാൻ പറ്റിയ സമയം അല്ലെന്ന് പറയുകയായിരുന്നു, തുടർന്ന് അച്ഛനോട് പറയുകയും അച്ഛൻ ഒരു വാക്ക് പോലും പറയാതെ ഷീനയുടെ തീരുമാനത്തിന് ഒപ്പം നിൽക്കുകയും ആയിരുന്നു

തുടർന്ന് ഐവിഎഫ് ചികിത്സയിൽ കൂടെ മാഷിന്റെ കുട്ടികൾക്ക് ജന്മം കൊടുക്കുകയായിരുന്നു, ദൈവം ഒന്നിന്ന് പകരം രണ്ട് കുട്ടികളെയാണ് ഷില്‍ന ജന്മം നൽകിയത്, നിമയും, നിയയും ആണ് ഷിൽനയുടെ ഇരട്ട കുട്ടികൾ, കുട്ടികളുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ കൂടി ഷിൽന പങ്ക് വെക്കാറുണ്ട്, ഇപ്പോൾ മക്കളുടെ മൂന്നാം ജന്മദിനത്തിന്റെ ആഘോഷ ചിത്രങ്ങൾ ആണ് പങ്ക് വെച്ചിരിക്കുന്നത്, ‘സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു.പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നുണ്ട് സ്നേഹിക്കുന്നവർക്കും, ആശംസകൾഅറിയിച്ചവർക്കും നന്ദി ,ഹൃദയം നിറഞ്ഞ നന്ദി ഇതായിരുന്നു ഷിൽമ കുറിച്ചിരിക്കുന്നത്

2017ലാണ് ഗവ. ബ്രണ്ണന്‍ കോളേജ് അധ്യാപകനായ സുധാകരന്‍ മാഷ് വാഹനാപകടത്തിൽ മരണപ്പെടുന്നത്, ഒൻപതാം ക്ലാസിൽ ഷിൽന പഠിക്കുമ്പോൾ ആണ് താൻ വായിച്ച ഒരു കവിതയുടെ സൃഷ്ടാവിനോട് തോന്നിയ ആരാധന പിന്നിട് പ്രണയത്തിൽ ആവുകയായിരുന്നു, ആ പ്രണയം തുടരുന്നത് ഇങ്ങനെ പയ്യന്നൂർ കോളേജ് വിദ്യാർത്ഥി കെ വി സുധാകരന് എഴുതിയ കവിത ഇന്റർസോൺ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി ആ കവിതയാണ് ഷിൽന വായിക്കാൻ ഇടയായത്, തുടർന്ന് ഒരു നാലുവരി കത്തെഴുതി കോളേജിലെ വിലാസത്തിൽ അയാൾക്ക് അയക്കുകയായിരുന്നു

എന്നാൽ അവൾ പോലും പ്രതീക്ഷിക്കാതെ ആ കത്തിന് മറുപടി ലഭിക്കുകയായിരുന്നു, തുടർന്ന് ഇരുവരും കത്തുകളിൽ കൂടി കൂടുതൽ അടുത്തു, പിന്നിട് അവൾ തൻറെ പ്രണയം അദ്ദേഹത്തിന്റെ അടുത്ത് തുറന്ന് പറയുകയായിരുന്നു, അപ്പോഴും ഇരുവരും നേരിൽ കണ്ടിട്ട് പോലും ഇല്ലായിരുന്നു ആറു വർഷങ്ങൾക്ക് ശേഷം ഇരുവരും ആദ്യമായി കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടു മുട്ടി, ആ കണ്ടു മുട്ടലിൽ തൻറെ ദാരിദ്ര്യവും തന്റെ തലയിലെ കഷണ്ടിയും പറഞ്ഞ് അയാൾ അവളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ അവൾ ഉറച്ചു നിൽക്കുകയായിരുന്നു

ഇരുവരും കണ്ടുമുട്ടി ഒരു വർഷത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു സുധാകരന്റെ നല്ല സ്വഭാവത്തിന് മുന്നിൽ, അദ്ദേഹത്തിന്റെ ദാരിദ്ര്യം ഷിൽനയുടെ വീട്ടുകാർക്ക് യാതൊരു തടസവുമായില്ല എന്നാൽ ഒരദ്ഭുതം പോലെ ഒരേദിവസം തന്നെ സുധാകരന് ഹൈസ്ക്കൂൾ അദ്ധ്യാപകനായും, ഷിൽനയ്ക്ക് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായും ജോലി കിട്ടുകയായിരുന്നു, സന്തോഷമായി മുന്നോട്ടു പോയെങ്കിലും,ഇരുവർക്കും ഒരു കുഞ്ഞില്ലാത്ത ദു:ഖം ഇരുവരെയും വല്ലാതെ അലട്ടിയിരുന്നു, തുടർന്ന് വന്ധ്യതാ ചികിത്സ തുടങ്ങുകയും രണ്ട് തവണ ഐവിഎഫ് ചെയ്തെങ്കിലും പരാജയപ്പെടുകയും ആയിരുന്നു എന്നാൽ ചികിത്സയുടെ ഭാഗമായി സുധാകരൻ മാഷിന്റെ ബീജം ആശുപത്രിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു.

എന്നാൽ പിറ്റേ ദിവസം വീണ്ടും ഐവിഎഫ് ചെയ്യാൻ ഇരിക്കെയാണ് ലോറിയിടിച്ച് സുധാകരൻ മാഷ് മരണപ്പെടുന്നത്. അന്ന് സുധാകരൻ മാഷിനെ കൊണ്ട് പോവാൻ നേരത്താണ് മാഷിന്റെ കുട്ടിയെ വേണം എന്ന തീരുമാനം എടുക്കുന്നതും വീണ്ടും ഐവിഎഫ് ചെയ്യുന്നതും ദൈവം ഒന്നിന്ന് പകരം രണ്ട് കുട്ടികളെയാണ് നൽകിയത്, ഇപ്പോൾ കുട്ടികൾ ജനിച്ചിട്ട് മൂന്ന് വർഷം തികഞ്ഞ സന്തോഷം ആണ് ഷിൽന പങ്ക് വെച്ചിരിക്കുന്നത്, നിരവധി പേരാണ് അവർക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്

x