വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; ഹണിമൂണിന് പോയ ഭാര്യ ഭർത്താവിനോട് ചെയ്‌തത് ഒടുവിൽ സ്വയം ജീവനൊടുക്കി ഭാര്യ

ഏവരും നടുക്കുന്ന ഒരു സംഭമാണ് ഇപ്പോൾ പുറത്ത് വരുന്നത്, സംഭവം നടന്നതാകട്ടെ നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലെ തേനി ജില്ലയിലും, ഒരു ജോലിക്ക് വേണ്ടി ഭാര്യ സ്വന്തം ഭർത്താവിനെ തന്നെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു, അതും ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വെറും ഒരുമാസം ആയപ്പോൾ തന്നെ, ഇരുപത്തിയൊന്ന് വയസുള്ള ഭുവനേശ്വരിയാണ് തൻറെ ഭർത്താവായ ഇരുപത്തിനാല് വയസുള്ള ഗൗതമിനെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയത്. ജീവിതത്തിൽ താൻ ഒരുപാട് കഷ്ടപ്പെട്ട് സ്വപ്നംകണ്ട് നേടിയെടുത്ത ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്, ഇരുവരുടെയും വിവാഹം നടന്നത് നവംബർ പത്തിനായിരുന്നു, ഭുവനേശ്വരി പൊലീസിൽ ചേരാൻ പരിശീലനം കഴിഞ്ഞു ഇരിക്കുകയായിരുന്നു ആ നേരത്താണ് വീട്ടുകാർ ഭുവനേശ്വരിയുടെ വിവാഹം നടത്തുന്നത്.

എന്നാൽ തനിക്ക് ഇനി ഒരിക്കലും ജോലിക്കു പോകാൻ പറ്റില്ല എന്ന ചിന്ത തൻറെ ഭർത്താവിനെ തന്നെ ഇല്ലാതാകാൻ ഭുവനേശ്വരിയെ പ്രേരിപ്പിക്കുകയായിരുന്നു,തുടർന്ന് ഭർത്താവിനെ വകവരുത്താൻ പദ്ധതി ഇട്ട ഭാര്യ സമീപിച്ചതാകട്ടെ ഇരുപത് വയസുള്ള ആൻറണി എന്ന് വിളിക്കുന്ന നിരഞ്ജൻ എന്ന യുവാവിനെ. ഇതിനായി ഭുവനേശ്വരി ചെയ്തതാകട്ടെ തന്റെ കൈയിൽ ഉണ്ടായിരുന്ന മൂന്ന് പവൻ വരുന്ന സ്വർണമാല പണയം വെക്കാൻ തീരുമാനിക്കുകയായിരുന്നു, ശേഷം ആ മാല പണയം വെക്കുകയും കിട്ടിയ പണത്തിൽ നിന്ന് എഴുപത്തിഅയ്യായിരം രൂപ ഭർത്താവിനെ വകവരുത്താൻ നിരഞ്ജന് നൽകുകയായിരുന്നു, അവരുടെ തീരുമാന പ്രകാരം ഈ മാസം രണ്ടാം തിയതി ഭർത്താവിനെയും കൂട്ടി തേക്കടിയിൽ ഹണിമൂൺ ട്രിപ്പ് പോവുകയായിരുന്നു, ബൈക്കിലായിരുന്നു ഇരുവരുടെയും തേക്കടി യാത്ര.

ഇതിനിടയിൽ ഭുവനേശ്വരി തനിക്ക് ഒന്ന് വിശ്രമിക്കണം എന്ന് പറഞ്ഞ് റോഡരികിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിപ്പിക്കുകയായിരുന്നു, വിശ്രമത്തിനിടയിൽ ഭുവനേശ്വരി തൻറെ ഭർത്താവിനെയും കൂട്ടി കുറിച്ച്‍ദൂരം നടക്കുകയും തിരികെ ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ ടയർ പഞ്ചറായിട്ടിരിക്കുന്നതാണ് കാണാൻ സാധിച്ചത്, ഇതെല്ലം ഭുവനേശ്വരിയും നിരഞ്ജനും നടത്തിയ പ്ലാൻ ആയിരുന്നു, ഇതൊന്നും അറിയാതെ ഗൗതം തൻറെ പഞ്ചറായ ബൈക്ക് ഒറ്റയ്ക്ക് തള്ളി മുന്നോട്ട് പോയിക്കൊണ്ടിരുന്ന നേരത്താണ്, ഭുവനേശ്വരി ഏർപ്പാടാക്കിയ സംഘം ഒരു കാറിൽ പാഞ്ഞു വന്ന് ഇടിക്കുകയായിരുന്നു, എന്നാൽ അവർ വന്ന കാറിന് വേഗത കുറവായതിനാൽ ഗൗതമിനെ വകവരുത്താൻ സാധിച്ചില്ല.

എന്നാൽ അവിടെവെച്ച് തന്നെ തീർത്ത്കളയാൻ പദ്ധതിയിട്ട സംഘം വണ്ടി നിർത്തി ഇറങ്ങുകയും കൂട്ടമായി വന്ന് മർദ്ദിക്കാൻ തുടങ്ങുകയായിരുന്നു,ഇതിനിടയിൽ ആ വഴി മറ്റ് വാഹനങ്ങൾ വന്നതോടെ അക്രമികൾ പിന്മാറുകയായിരുന്നു, അവരിൽ നിന്ന് ജീവൻ തിരിച്ച് കിട്ടിയ ഗൗതം ഭാര്യയും കൂട്ടി കമ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു, തുടർന്ന് കമ്പം പോലീസ് നടത്തിയ തിരച്ചിലിൽ ഗൗതമിനെ ആക്രമിക്കാൻ ശ്രമിച്ച നിരഞ്ജൻ, പ്രദീപ്, മനോജ് കുമാർ, ആൽബർട്ട്, ജയസന്ധ്യ എന്നിവർ പോലീസ് കസ്റ്റഡിയിൽ ആവുകയായിരുന്നു, ഈ വാർത്ത അറിഞ്ഞ ഭുവനേശ്വരി അന്വേഷണം തന്നിലേക്ക് എത്തും എന്ന് കരുതി സ്വയം ജീവനൊടുക്കയായിരുന്നു

Articles You May Like

x