സർക്കാർ ജോലിയുണ്ടായിട്ടും ആർത്തി മൂത്ത് സാധാരണക്കാരനോട് കൈക്കൂലി വാങ്ങിയത് 3000 , പിന്നാലെ ഇരന്നു വാങ്ങിയത് എട്ടിന്റെ പണി

സർക്കാർ ജോലിയുണ്ടായിട്ടും ആർത്തി മൂത്ത് സാദാരണക്കാരനോട് കൈക്കൂലി വാങ്ങിയത് 3000 , പിന്നാലെ ഇരന്നു വാങ്ങിയത് എട്ടിന്റെ പണി . സർക്കാർ ഓഫീസിൽ നിന്നും ഒരു കാര്യം നേടിയെടുക്കുന്നത് സാധാരണക്കാരന്റെ അവകാശമാണ്. അതിന് കൈക്കൂലി വാങ്ങുക എന്നത് നിയമപരമായി വലിയ തെറ്റ് തന്നെയാണ്. ഒരു സാധാരണക്കാരൻ അവന്റെ അവകാശങ്ങൾക്ക് വേണ്ടി ഒരു സർക്കാർ ഓഫീസറേ സമീപിക്കുമ്പോൾ ആ ആവിശ്യം നൽകാൻ ഓഫീസർ മടിക്കുകയാണെങ്കിൽ അത് നിയമലംഘനം തന്നെയാണ്. അതിന് പ്രത്യേകമായ തുക ചോദിക്കുകയാണ് എങ്കിൽ അത് ജയിലിൽ വരെ കിടക്കാവുന്ന കുറ്റവും. അത്തരത്തിൽ ഇപ്പോൾ കൈക്കൂലി വാങ്ങിയതിന്റെ പേരിൽ നേമം രജിസ്റ്റാർക്കാണ് കുരുക്ക് വീണിരിക്കുന്നത്. 3000 രൂപ കൈക്കൂലിയാണ് ഇയാൾ വാങ്ങിയത്. അച്ഛന്റെ പേരിലുള്ള വസ്തു മകന്റെ പേരിലേക്ക് പ്രമാണം ചെയ്തു നൽകുന്നതിന് വേണ്ടിയാണ് ഈ ഒരു തുക ഇയാൾ വാങ്ങിയത്.

കൈക്കൂലി വാങ്ങിയ ഓഫീസ് അറ്റൻഡന്റ് ശ്രീജയെയും വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് ഡിവൈഎസ്പിയായ വിനോദു സംഘവും കൂടി പിടികൂടി എന്ന വാർത്തയായിരുന്നു പുറത്ത് വന്നത്. വെള്ളായണി പാലപ്പുറത്തേരി വീട്ടിൽ സുരേഷിന്റെ പരാതിയുടെ പുറത്താണ് വിജിലൻസ് സംഘം നൽകിയ 3000 രൂപ സുരേഷിന്റെ കൈയിൽ നിന്നും വാങ്ങി ഫയലുകൾക്കിടയിൽ ശ്രീജ ഒളിപ്പിക്കുന്നത് കാണാൻ സാധിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11. 45നാണ് ഈ സംഭവം നടക്കുന്നത്. കൈക്കൂലി നൽകൽ ആവശ്യപ്പെട്ട സബ് രജിസ്റ്റാർ സന്തോഷ് കുമാർ ഇന്നലെ ഓഫീസിൽ ഹാജർ ആയിട്ടില്ല എന്നാണ് അറിയുന്നത്. ഇയാളെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. കുടപ്പനക്കുന്നിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ രാത്രി വൈകിയും പരിശോധനകൾ നടക്കുകയായിരുന്നു ചെയ്തത്. അച്ഛന്റെ പേരിലുള്ള വസ്തു തന്റെ പേരിലേക്ക് പ്രമാണം ചെയ്ത് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു സുരേഷ് കുമാർ വെള്ളിയാഴ്ച നേമം ഓഫീസിലേക്ക് എത്തുന്നതും, അതിനായുള്ള അപേക്ഷകൾ നൽകുന്നതും. സുരേഷിന്റെ ഓഫീസ് അറ്റന്റഡറായ ശ്രീജയെ സമീപിച്ചപ്പോഴാണ് സബ് രജിസ്ട്രാറേ കാണുകയാണെങ്കിൽ കാര്യം വളരെ പെട്ടെന്ന് നടക്കുമെന്ന് പറയുന്നത്.

ഇതനുസരിച്ച് അയാളെ സമീപിച്ചപ്പോഴാണ് സുരേഷിനോട് 3000 രൂപ ശ്രീജയെ ഏൽപ്പിക്കാൻ ആവശ്യപ്പെടുന്നത്. സുരേഷ് ഈ കാര്യം വിജിലൻസിനെ അറിയിക്കുകയും ചെയ്തു. വീട്ടിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഒരു സർക്കാർ ഓഫീസിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നത് പുതുമയുള്ള കാര്യം കാര്യമല്ല. എങ്കിലും ഇന്നത്തെ കാലത്ത് ഇത്തരത്തിൽ നിയമലംഘനപരമായ കാര്യങ്ങൾ ഒരു സർക്കാർ ഓഫീസിൽ നടക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യം ഓരോ സാധാരണക്കാർക്കും ഉണ്ടാകുമെന്ന് സർക്കാർ ഓഫീസർ ഉദ്യോഗസ്ഥന്മാർ കൂടി ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. അഴിമതിയുടെ അഴുക്ക് ചാലിലേക്ക് വീഴാതെ സത്യസന്ധമായി ജോലി ചെയ്യുകയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ചെയ്യേണ്ടത്. സാധാരണക്കാരന്റെ അവകാശങ്ങൾ നടത്തിത്തരെണ്ടത് ഓരോ സർക്കാർ ഉദ്യോഗസ്ഥരുടെയും കടമയാണ്.

x