ഹിന്ദു യുവതികൾ മുസ്ലിം യുവാവിനെ കെട്ടിപ്പിടിച്ച് കരയുന്ന വിവാഹ വീഡിയോ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

ഒരു നിമിഷം ഏവരുടെയും മനസിന് സന്തോഷം നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . മുസ്ലിം യുവാവിനെ കെട്ടിപ്പിടിച്ചു കരയുന്ന രണ്ട് ഹിന്ദു പെൺകുട്ടികളുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത് . ഏവരുടെയും മനസ് നിറക്കുന്ന ആ ചിത്രത്തിന് പിന്നിൽ ഒരു കഥയുണ്ട് , ഒരു നിമിഷം ഏവരുടെയും മനസ് നിറക്കുന്ന ഒരു സ്നേഹബന്ധത്തിന്റെ കഥ .. കേൾക്കുന്ന ആരെയും അമ്പരപ്പിക്കുന്ന ഒരു ജീവിതകഥ തന്നെയാണ് ഇത്. ഇത്തരം വാർത്തകളാണ് ഇപ്പോഴും നന്മ വറ്റാത്ത മനുഷ്യർ ഈ ലോകത്തിൽ ഉണ്ട് എന്ന് പുറം ലോകത്തിന് കാണിച്ചു തരുന്നത് എന്ന് പറയണം. മതത്തിനും അതിന്റെ തീവ്രതയ്ക്കും ഒക്കെ അപ്പുറമാണ് മനുഷ്യത്വം എന്ന് കാണിച്ചു തരുന്ന ചില മനുഷ്യർ. ആ സ്നേഹബന്ധത്തിന്റെ കഥ ഇങ്ങനെ ;

ഗൗരി, സവരി എന്ന രണ്ട് ഹിന്ദു യുവതികളുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് പോകാൻ നേരം മുസ്ലിം യുവാവിന്റെ നെഞ്ചിൽ ചാരി നിന്ന് കരയുന്ന ഇവരുടെ ചിത്രം പലരെയും അമ്പരപ്പിച്ചിരുന്നു. ഇതിനുപിന്നിലുള്ള കഥയും ഇതിനൊപ്പം വൈറലാവുകയാണ്. മഹാരാഷ്ട്രയിലെ ആം നഗറിലാണ് സംഭവം ഉണ്ടായത്. ഭാവധി പത്താൻ എന്ന യുവാവാണ് ഈ കഥയിലെ നായകൻ. ഗൗരിയും സാവരിയും വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഇരു മക്കളെയും അമ്മയെയും ഉപേക്ഷിച്ചു പോയതാണ്. ഇവരുടെ അയൽക്കാരനായ ഭാവാധി പത്താൻ ആയിരുന്നു അച്ഛൻ ഉപേക്ഷിച്ചുപോയ ഈ അമ്മയ്ക്കും മക്കൾക്കും സഹായങ്ങളുമായി ഓടിയെത്തുന്നത് . ഇവരുടെ അമ്മയ്ക്ക് പത്താൻ സ്വന്തം സഹോദരനെ പോലെയായിരുന്നു .സ്വന്തം സഹോദരിയെയും മക്കളെയും പോലെയായിരുന്നു പത്താനും ഇവരെ കണ്ടിരുന്നത് . എല്ലാവർഷവും അവർ രാഖിയും പത്താന് കെട്ടി നൽകാറുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് ഇവരെ ഭർത്താവ് ഉപേക്ഷിച്ചത്. തുടർന്ന് ഈ കുട്ടികളെ പഠിപ്പിച്ചതും വളർത്തിയതും അവരുടെ വിവാഹ പ്രായമായപ്പോൾ അമ്മാവൻറെ സ്ഥാനത്തുനിന്ന് യോഗ്യരായവരെ കണ്ടെത്തിയതും പത്താൻ തന്നെയായിരുന്നു.

ഒരു അമ്മാവന്റെ സ്ഥാനത്ത് നിന്ന് വിവാഹം മംഗളമായി നടത്തുകയും എല്ലാ വിവാഹ ചെലവുകളും സ്വന്തം സമ്പാദ്യവും മുടക്കി അവരെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. കല്യാണത്തിന് അമ്മയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു നൽകിയത് പത്താൻ ആയിരുന്നു . വിവാഹത്തിനു ശേഷം അമ്മാവൻറെ സ്ഥാനത്തു നിന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പോകാൻ നേരം ആകട്ടെ ഗൗരിക്കും സഹോദരിക്കും പത്താനെ പിരിയുന്ന സങ്കടമായിരുന്നു. ആരുമില്ലാതിരുന്ന പെൺകുട്ടികൾ സ്വന്തം അമ്മാവൻ ആയാണ് പത്താനെ കണക്കാക്കിയിരുന്നത്. അമ്മാവൻറെ ചുമതല വഹിച്ച് വിവാഹം നടത്തി നടത്തികൊടുക്കുകയായിരുന്നു . പത്താന്റെ ഈ വലിയ മനസിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് . മതവർഗീയത മൂലം പരസ്പരം കുറ്റം പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അഭിപ്രായം പറഞ്ഞ് രംഗത്ത് വരുന്നത്

x