Latest News

”മാഡം ഞാൻ ഇത് ഇപ്പോൾ തന്നെ കഴുകി വൃത്തിയാക്കി തരാം, വീടിനുള്ളിലെ പൈപ്പിൽ നിന്നും കുറച്ച് ഡിറ്റര്‍ജന്റ്‌ കൊണ്ട് ഒരു വിധത്തിൽ കഴുകി വൃത്തിയാക്കി കാണാൻ ഭംഗി ഉള്ള സാരി ആക്കി മാറ്റിയെടുത്തു”; വൈറലായി കുറിപ്പ്‌

വിടെ ഭക്ഷണം കഴിക്കാന്‍ പോയാലും അത് വിളമ്പുന്നവോട് ഒരു ചെറുപുഞ്ചിരിയോടെ പെരുമാറും. അവരും ചിരിക്കും. ആ ചിരിയില്‍ എനിക്ക് എന്റെ എന്റെ പഴയ ആ നിരാശയും ദു:ഖവും കലര്‍ന്ന ചിരി ഇപ്പോഴും കാണാന്‍ സാധിക്കും”- അനീഷ് ഓമന രവീന്ദ്രന്റെ കറിപ്പിലെ വരികളാണിവ. എന്‍ജിനീയറിംഗ് കഴിഞ്ഞ് ലേി ഇല്ലാതെ നിന്ന സമയത്ത് കാറ്ററിംങിന് പോയതും അറിയാതെ കുറച്ച് മീന്‍ കറി ഒരു സ്ത്രീയുടെ ദേഹത്ത് വീണതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;എൻജിനീയറിങ് ഒക്കെ കഴിഞ്ഞ 2008 കാലഘട്ടം. സാമ്പത്തിക മാന്ദ്യം എല്ലാവരെയും തകർത്തത് പോലെ എന്നെയും തകർത്തു. ജോലി ഒന്നും തന്നെ കിട്ടിയില്ല. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ശംഖുമുഖത്തും കനകക്കുന്നിലും ആയി കറങ്ങി നടന്ന കാലഘട്ടം. അങ്ങനെയിരിക്കെ നിത്യച്ചിലവിന് വട്ടം എത്തിക്കുവാൻ ആയി കാറ്ററിങ്ങിനു പോകുവാൻ തീരുമാനിച്ചു. അടുത്തറിയാവുന്ന കൂട്ടുകാരനോട് ചോദിച്ചു.അളിയാ ഞാനും വന്നോട്ടെ? വർക്ക് വല്ലതും ഉണ്ടെങ്കിൽ എന്നെ കൂടി കുട്ടുമോ ? ഞാൻ ചോദിച്ചു.ഇന്ന് തന്നെ വരൂ, വൈകുന്നേരം ഒരു വർക്ക് ഉണ്ട്.ഞങ്ങൾ നേരത്തെ തന്നെ അവിടെ എത്തി. ജന്മദിനആഘോഷത്തിനുള്ള സെറ്റപ്പൊക്കെ അടിപൊളി. ഞങ്ങൾ പതിയ യൂണിഫോം ഒക്കെ ധരിച്ച്, വിളമ്പാൻ ഉള്ള ആഹാരം ഒക്കെ സെറ്റ് ചെയ്തു. ഞാൻ ഇ വർക്കിൽ പുതിയത് ആയതിനാൽ എന്നെ അവർ സെക്കൻഡ്‌സ് വിളമ്പാൻ ആണ് ഏല്പിച്ചത്, അതും നല്ല മുളകിട്ട മീൻകറി.

ഒരു പാത്രം നിറയെ മീൻകറിയും ആയി രണ്ടാമതും വേണോ എന്ന് ചോദിച്ചുകൊണ്ട് ഓരോ മേശയും നോക്കി ഞാൻ നടന്നു. അങ്ങനെ മീൻകറി വിളമ്പുന്നതിനിടയിൽ ഒരു സ്ത്രീയുടെ കയ്യിൽ തട്ടി മീൻകറി അവരുടെ സാരിയിൽ വീണു. കാലിന്മേൽ എടുത്തുവച്ചിരുന്ന സാരിയുടെ തുമ്പിൽ ആണ് വീണത്.പരിസരം ഒന്നും നോക്കാതെ ആ സ്ത്രീ ഇംഗ്ലീഷിൽ ചീത്ത വിളിച്ചു. ചീത്തവിളി തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പേടിച്ചരണ്ട് മുഖം ഒക്കെ വിളറി അങ്ങനെ നിൽകുവാണ്.”മാഡം അറിയാതെ പറ്റിയതാണ്, ക്ഷമിക്കണം”, ഞാൻ പറഞ്ഞു.നിന്റെ ഒരു ക്ഷമ, നിന്നെയൊക്കെ ഞങ്ങൾക്ക് അറിയാം എന്നും പറഞ്ഞുകൊണ്ട് കുറെ അമ്മാവന്മാരും രംഗത്ത് വന്നു. സീൻ വീണ്ടും കടുത്തു. അതിൽ ഒരു അമ്മാവൻ ആ സ്ത്രീയുടെ സാരിയിൽ വെള്ളം ഒക്കെ എടുത്തു വീഴ്ത്തി വൃത്തിയാക്കാൻ തുടങ്ങി.മീൻകറി അല്ലെ സാധനം, അത് തുണി മുഴുവൻ പടരാൻ തുടങ്ങി ഇതുകണ്ട് വീണ്ടും അമ്മാവന്മാർ എന്നെ നോക്കി ചീത്ത വിളിച്ചുകൊണ്ടേയിരുന്നു.

ഞാൻ സാവകാശം അവരോടു പറഞ്ഞു. മാഡം ഞാൻ ഇത് ഇപ്പോൾ തന്നെ കഴുകി വൃത്തിയാക്കി തരാം. കുറച്ചു നേരത്തിനു ശേഷം അവർ ഒന്ന് തണുത്തു. വീടിനുള്ളിലെ പൈപ്പിൽ നിന്നും കുറച്ചു ഡിറ്റര്ജന്റ് ഒക്കെ കൊണ്ട് എങ്ങനെയൊക്കെയോ ഒരു വിധത്തിൽ കഴുകി വൃത്തിയാക്കി ഒരു വിധത്തിൽ കാണാൻ ഭംഗി ഉള്ള സാരി ആക്കി മാറ്റിയെടുത്തു.കഴുകിയിറങ്ങി പുറത്തു വന്നപ്പോഴും അമ്മാവന്മാരുടെ അരിശം തീർന്നില്ല. അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ നിരാശ കലർന്ന മുഖവും ആയി പുറകുവശത്തേക്കു പിൻവലിഞ്ഞു.കാറ്ററിങ് ഒക്കെ കഴിഞ്ഞു കൂട്ടുകാരൻ അടുത്ത് വന്നു. അളിയാ പോട്ടെ, കാര്യമാക്കണ്ട. വിട്ടുകള എന്ന് പറഞ്ഞുകൊണ്ട് അവൻ ഒരു ഇരുന്നൂറ് രൂപ കൈയിൽ തന്നു. ഞാൻ ചെറുചിരിയോടെ ആ പൈസ അവന്റെ പോക്കറ്റിൽ വച്ചുകൊടുത്തു.അളിയാ എനിക്ക്  കാശ് വേണ്ട, ഞാൻ ഒരു ജോലിയും തന്നെ ചെയ്തിട്ടില്ല. നിങ്ങൾക്കു ഒക്കെ ചീത്തപ്പേര് ആയി, ക്ഷമിക്കണം എന്നോട്, ഞാൻ പറഞ്ഞു.ഈ സംഭവം ആഴത്തിൽ പതിച്ചതിനാലാവാം എവിടെ ഭക്ഷണം കഴിക്കാൻ പോയാലും അതു വിളമ്പുന്നവരോട് ഒരു ചെറു പുഞ്ചിരിയോടെ പെരുമാറും. അവരും ചിരിക്കും. ആ ചിരിയിൽ എനിക്ക് എന്റെ പഴയ ആ നിരാശയും ദുഖവും കലർന്ന ആ ചിരി ഇപ്പോഴും കാണുവാൻ കഴിയും.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago