Latest News

സ്ത്രീകൾക്ക് പ്രസവിക്കാൻ രണ്ട് ടേബിളുകൾ , ഗർഭിണികൾക്ക് ആകെയുള്ളത് ഒരു യൂറോപ്യൻ ക്ലോസറ്റ് , നിലമ്പൂർ ഗവണ്മെന്റ് ആശുപത്രിക്ക് മോചനം വന്നില്ലെങ്കിൽ ജീവനുകൾ നഷ്ടപെടുന്ന അവസ്ഥയാണ് ” സിന്ധു സൂരജിന്റെ കുറിപ്പ് വൈറലാകുന്നു

കേരളത്തിലെ ആശുപത്രികൾ ഒക്കെ ഹൈടെക് ആകുന്നു എന്ന് പറയുമ്പോൾ തന്നെ ചില സർക്കാർ ആശുപത്രികൾ ഇന്നും പ്രവർത്തിക്കുന്നത് വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് തെളിയിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവാർഡിന്റെ അവസ്ഥയാണ് സിന്ധു സൂരജ് എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.. ഞാനിത് എഴുതുന്നത് നിലമ്പൂർ ഗവൺമെൻറ് ആശുപത്രിയുടെ പ്രസവ വാർഡിൽ നിന്നുകൊണ്ടാണ്. പ്രസവ വാർഡ് എന്നതിനപ്പുറം ഇതൊരു നരകവാർഡ് എന്ന് വിളിക്കാനാണ് തോന്നുന്നത്. ഒരാൾക്ക് തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികൾ. ആകെയുള്ളത് 14 ബെഡ്. അതിൽ രണ്ടെണ്ണം എസ് സി എസ് ടി സംവരണ ബെഡ്.

ഇന്നലെ മാത്രം ഇവിടേക്ക് വന്നതാകട്ടെ 35 അഡ്മിഷൻ. അതിൽ 90% വും പൂർണ്ണ ഗർഭിണികൾ. വേദന തുടങ്ങിയവരും ഓപ്പറേഷൻ ഉള്ളവരും വെള്ളം പോയി തുടങ്ങിയവരും അങ്ങനെ പോകുന്നു ആ നീണ്ട നിര. അങ്ങനെ വേദനയോടെ പരകോടി താങ്ങുന്നവർ നിലത്തു പോലും പാവിരിച്ചു കിടക്കാൻ ഇടമില്ലാത്ത അവസ്ഥയിൽ പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ചുരുക്കുന്നു. ജീവനക്കാർ, നേഴ്സുമാരെയൊക്കെ രണ്ടു കൈകൊണ്ട് തൊഴണം. പ്രസവിക്കാനുള്ള വരും പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ള വരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളിൽ തിങ്ങിനിറഞ്ഞു കിടക്കുന്നു. വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവരും കക്കൂസിൽ പോകുന്ന നരകമാണ് സഹിക്കാനാകാത്തത്.

ആകെക്കൂടി മൂന്നു കക്കൂസുകൾ മാത്രം. അതിൽ ഒരെണ്ണം യൂറോപ്യൻ ക്ലോസറ്റ്. ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി വെറും രണ്ടേ രണ്ട് ടേബിൾ മാത്രം. ഇന്നലെ രാത്രി സിസ്റ്റർ പറയുന്നത് കേട്ടു. ആരും നടന് വേദനയൊന്നും ഉണ്ടാകേണ്ട വേദന വന്നവർ ഒന്ന് പ്രസവിച്ചു തീരട്ടെ ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരുമെന്ന്. അവരെ കുറ്റം പറയാൻ പറ്റില്ല. മൂന്നോ നാലോ പേർ ഒരുമിച്ച് പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും. നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ അവർക്ക് കഴിയൂ. വേദനയും ബ്ലീഡിങ് കൊണ്ട് നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഗർഭിണികൾ നിൽക്കുമ്പോഴും ഇവരെ നോക്കി പുച്ഛത്തോടെ തലയാട്ടുകയാണ് തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞു കിടക്കുന്ന വലിയ കെട്ടിടം.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago