“നീ ഓടി കളിച്ച സ്കൂളിൽ നിന്നെയും വഹിച്ച് ഞങ്ങൾ നടക്കുമ്പോൾ കാലിൽ ഒരു വിറയൽ അനുഭവപ്പെട്ടു” ; കണ്ണ് നിറയാതെ വായിക്കാനാവില്ല ഈ കുറിപ്പ്

ഓരോ രാജ്യ സ്നേഹിയുടെയും കണ്ണ് നിറച്ച വാർത്തയായിരുന്നു ഭീ, ക,ര,രുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖ് എന്ന സൈനികന്റെ വാർത്ത .. തിങ്കളാഴ്ച പൂഞ്ച്‌ ജില്ലയിൽ നടന്ന ആ, ക്ര,മണത്തിൽ വൈശാഖ് അടക്കം അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത് .. വൈശാഖിന്റെ മൃ, ത,ദേഹം നാട്ടിൽ എത്തിച്ചപ്പോൾ ആയിരങ്ങളായിരുന്നു ഒരു നോക്ക് കാണാൻ ഓടിയെത്തിയത് .. അച്ഛനെയും അമ്മയെയും സഹോദരിയെയും മാത്രമാണ് വൈശാഖിന്റെ മുഖം കാണിച്ചത് .. ഇപ്പോഴിതാ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖിനെക്കുറിച്ച് ഹൃദയം നുറുങ്ങുന്ന വേദനയിൽ ശിവ എസ് ശംഭു എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് , കുറിപ്പ് ഇങ്ങനെ

പ്രിയ അനിയാ അക്കു (വൈശാഖ്) നിന്നെ യാത്ര അയക്കാൻ ഞാനും എത്തിയിരുന്നു . വെറും 24 വയസ്സ് പ്രായം മാത്രമുള്ള നീ…നിന്റെ പ്രായത്തിൽ ഉള്ളവർ പബ്‌ജി കളിച്ചും… ഇൻസ്റ്റയിൽ സെൽഫിയിട്ടും. ട്രിപ്പ് പോയും ജീവിതം ആഘോഷിക്കുമ്പോൾ…നീ ജനിച്ച മണ്ണിന്റെ കാവൽക്കാരനായി കാടും മലയും കയറി ഇറങ്ങി…നിന്റെ പ്രായത്തിൽ ഉള്ളവർ ടു വീലർ സ്പീഡിൽ ഓടിച്ച് മരണത്തെ പുൽകുമ്പോൾ. പ്രണയ പകയോടെ സഹപാഠിയുടെ കഴുത്തറക്കുമ്പോൾ.. നീ നാടിനു വേണ്ടി മഞ്ഞിലും ചൂടിലും നാടിന് കാവൽ നിൽക്കുകയായിരുന്നു ..നിന്നെ വഹിച്ചുള്ള വാഹന നിര കടന്നു പോകുമ്പോൾ .. റോഡിന്റെ ഇരു വശങ്ങളിൽ നിന്ന ഒരോ അമ്മമാരുടെയും കണ്ണ് നിറഞ്ഞിരുന്നു …നീ എത്തിയപ്പോൾ അവർ കൈ കൂപ്പി ..നീ ഓടി കളിച്ച സ്കൂളിൽ നിന്നെയും വഹിച്ച് ഞങ്ങൾ നടക്കുമ്പോൾ കാലിൽ ഒരു വിറയൽ അനുഭവപ്പെട്ടു ..ആയിരങ്ങൾ തടിച്ചു കൂടിയിരുന്നു അവിടെ നിനക്കായി അവർ ഒരു മനസ്സോടെ ജയ് വിളിച്ചു ..നീ പഠിച്ച ക്ലാസ് റൂമിൽ കുറച്ച് നേരം നീ ഉണ്ടായിരുന്നു …ഒരു പാട് പേർ പുഷ്പങ്ങളുമായി നിന്നെ കണ്ട് പോയി ..നിന്റെ വീട് …

സ്വപ്നങ്ങൾ കൊണ്ട് പണിത നിന്റെ മാത്രം വീട് ..പ്രിയ സഖിയുടെ കൈ പിടിച്ച് നീ കയറേണ്ടിയിരുന്ന വീട് നിന്റെ കുട്ടികൾ ഓടി കളിക്കേണ്ട വീട്. അത് മൂകമായിരുന്നു..നിനക്കുള്ള അവസാന സല്യൂട്ടും തന്ന് നിന്നെ പുതപ്പിച്ച ദേശിയ പതാകയും നിൻറെ യൂണിഫോമും അമ്മയ്ക്ക് കൈ മാറുമ്പോൾ നെഞ്ച് പൊട്ടി കരഞ്ഞ് കൊണ്ട് അമ്മ അതിൽ കണ്ണീരിൽ കുതിർന്ന് ഒരു പാട് ചുംബിച്ചു . നിന്റെ അനിയത്തി ഒച്ചത്തിൽ അണ്ണാ എന്ന് വിളിക്കുന്നുണ്ടായിരുന്നു :: എല്ലാം അടക്കി പിടിച്ച് അച്ഛൻ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.നിനക്കുള്ള ആചാരവെടി മുഴങ്ങിയപ്പോൾ നാട്ടുകാർ പലരും ഞെട്ടി വിറക്കുന്നുണ്ടായിരുന്നു .അപ്പോൾ നീ ഈ പ്രയത്തിൽ എന്തെല്ലാം അനുഭവിച്ചിരിക്കണം . സ്വർഗം നിനക്കാണ് അനിയാ..ഹൂറികളും ..പുഴകളും ഇല്ലാത്ത യഥാർത്ഥ സ്വർഗം .. നിന്നെ പുൽകിയ അഗ്നി നാളങ്ങളെ ഒരു നിമിഷം നോക്കി നിന്ന് അവിടുന്ന് നിറഞ്ഞ കണ്ണോടെ ഞാനും ഇറങ്ങി. ഇതായിരുന്നു ഫേസ്ബുക്ക് കുറിപ്പ് . ഒരു നിമിഷം കണ്ണ് നിറയാതെ വായിച്ചു തീർക്കനാവില്ല ഈ കുറിപ്പ് എന്നായിരുന്നു ഏവരും ഒരേ സ്വരത്തിൽ പറഞ്ഞത്

x