10 വർഷം ഒറ്റമുറിയിൽ ഒളിച്ചു താമസിച്ച റഹ്മാനെയും സജിതയെയും ഓർമ്മയില്ലേ ? ഇരുവരുടെയും ജീവിതം ഇപ്പോൾ ഇങ്ങനെ

കേരളം മുഴുവൻ ഞെട്ടിയ ഒരു സംഭവമായിരുന്നു 10 വർഷമായി ഒരൊറ്റ മുറി വീട്ടിൽ ഒളിച്ചു താമസിച്ച പ്രണയിതാക്കളായ റഹ്മാന്റെയും സജിതയുടെയും ജീവിതം. ഒളിവ് ജീവിതം അവസാനിപ്പിച്ച ഇരുവരും പിന്നീട് വിവാഹിതരാവുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതം ദുരിത പൂർണമാണെന്നാണ് ഇരുവരും ഇപ്പോൾ പറയുന്നത്. കൂലിപ്പണിക്കാരനായ റഹ്മാന്റെ വരുമാനമാണ് കുടുംബത്തെ മുൻപോട്ട് നയിക്കുന്നത്. സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങളാണ് തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ സാമ്പത്തിക സഹായം അന്ന് ഇവർക്ക് വാഗ്ദാനം ചെയ്തു. നിരവധി ആളുകൾ ആയിരുന്നു ആ സമയത്ത് രംഗത്തെത്തിയത്.

പ്രമുഖരായ രാഷ്ട്രീയക്കാരും കേരള വനിതാ കമ്മീഷനും വരെ ഇവരെ സന്ദർശിച്ചിട്ടുണ്ടായിരുന്നു. പുതിയൊരു ജീവിതം ഇവർ തുടങ്ങുവാനായി ഒരുപാട് വാഗ്ദാനങ്ങളും ലഭിച്ചു. എന്നാൽ വാഗ്ദാനങ്ങൾ ഒരിക്കലും സത്യമായില്ല. പെയിന്റിങ് ജോലികൾക്ക് പോയാണ് റഹ്മാൻ കുടുംബം നോക്കുന്നത്. ദിവസം 500 രൂപയ്ക്ക് താഴെയാണ് വരുമാനം ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഒരുപാട് നേരിടുന്നുണ്ട് ഇവർ. സർക്കാർ നൽകിയിരുന്ന റേഷൻ കാർഡ് ആണ് എ പി എൽ. റേഷൻ കാർഡ് ബിപിഎൽ ആക്കാനായി പലതവണ ശ്രമിച്ചുവെങ്കിലും അത് നടപടി ആയിട്ടില്ല എന്നാണ് റഹ്മാൻ പറയുന്നത്. രക്തക്കുഴലുകളിലും മറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കൊണ്ട് സജിതയുടെ കാലിൽ ഒരു ഓപ്പറേഷൻ നടത്തേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് സ്ഥിതി കൂടുതലായും ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്തത്.

കാലിന് ഇപ്പോഴും വേദന ഉള്ളതു കൊണ്ട് തന്നെ സജിതയ്ക്ക് മറ്റു ജോലികൾക്ക് പോകാനുള്ള അവസരമില്ല. തുടർ ചികിത്സയ്ക്കായുള്ള പണവും ഇവരുടെ കയ്യിലില്ല. ചെറിയ വീട് ആണ് എങ്കിൽ പോലും മാസം വാടക നൽകേണ്ടത് 2000 രൂപ ആണ്. കാരക്കാട് പറമ്പിലാണ് ആറുമാസമായി ഇവർ താമസിച്ചു വരുന്നത്. സജിത വീട്ടിൽ തനിച്ചായതിനാൽ വൈകിട്ട് തിരിച്ചെത്തുന്ന സ്ഥലങ്ങളിൽ മാത്രമാണ് ജോലിക്ക് പോവുകയുള്ളൂ. അതും വരുമാനത്തെ നന്നായി ബാധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ശസ്ത്രക്രിയയുടെ സമയത്ത് സജിതയുടെ മാതാപിതാക്കൾ ആണ് സഹായം നൽകിയത്. റഹ്മാന്റെ സഹോദരി റഹ്മത് മാത്രമാണ് ഇടയ്ക്ക് കാണാന്‍ എത്തുന്നത്.

ആധാർ കാർഡും വരുമാന സർട്ടിഫിക്കറ്റും ഒക്കെ ലഭിച്ചുവെങ്കിലും ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ അപേക്ഷിച്ച വീട് ഇതുവരെ അനുവദിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച കൂടി നെന്മാറയിലെ സപ്ലൈകോ ഓഫീസർ റേഷൻ കാർഡ് ബിപിഎൽ ആക്കുന്ന ആവശ്യത്തെക്കുറിച്ച് തിരക്കി. അതിനു മറ്റൊരു ദിവസം വരാനാണ് അവിടെ നിന്നും ലഭിച്ച മറുപടി. 2019 ഫെബ്രുവരിയിലാണ് റഹ്മാനൊപ്പം ജീവിക്കുവാൻ വേണ്ടി 18 കാരിയാ യ സജിത വീട് വിട്ട് ഇറങ്ങുന്നത്. പിന്നീട് റഹ്മാന്റെ വീട്ടിൽ ആരും അറിയാതെ ഒരുമിച്ച് ജീവിച്ചു. ഇത് വലിയതോതിൽ തന്നെ വാർത്തയായി മാറിയ സംഭവമായിരുന്നു.

x